ഡൽഹി :രോഗപ്രതിരോധ സംവിധാനത്തിന് വരുന്ന തകരാറാണ് ലൂപസ് എന്ന ഓട്ടോഇമ്മ്യൂൺ രോഗത്തിലേക്ക് നയിക്കുന്നത്. ലൂപസിനേക്കുറിച്ച് അവബോധം പരത്തുന്നതിനായാണ് എല്ലാവർഷവും മേയ് പത്തിന് ലോക ലൂപസ് ദിനമായി ആചരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ചർമം, സന്ധികൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം, മസ്തിഷ്കം തുടങ്ങി ശരീരത്തിലെ പല പ്രധാന അവയവങ്ങളേയും ബാധിക്കുന്ന രോഗമാണിത്.
പുറമേനിന്ന് ആരോഗ്യവാന്മാരായി കാണാമെങ്കിലും അടിക്കടിയുള്ള ക്ഷീണം, വേദന എന്നിവയിൽ തുടങ്ങി മറ്റുപല സങ്കീർണതകളിലേക്കും നയിക്കും. ‘മേക്ക് ലൂപസ് വിസിബിൾ’ എന്നതാണ് ഈ വർഷത്തെ ലൂപസ് ദിനത്തിന്റെ തീം. ലൂപസിനേക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുക, അവബോധമുണ്ടാക്കുക എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.
