ഒൻപത് വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒൻപത് വയസുകാരന്റെ ആരോ​ഗ്യനില തൃപ്തികരം. കോട്ടൂർ സ്വദേശിയായ ഒൻപത് കാരനാണ് ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കൂട്ടുകാർക്കൊപ്പം 3 ദിവസം മുൻപ് കനാലിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്നും രോ​ഗം പിടിപെട്ടെന്നാണ് നി​ഗമനം. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടി ചികിത്സയിൽ തു‌രുന്നത്.

മറ്റ് ആശുപത്രികളിൽ പോയിട്ടും പനി ഭേദമാകാത്തതിനെ തുടർന്നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് വിധേയനാക്കിയത്. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. രോ​ഗം എവിടെ നിന്നാണ് പിടിപെട്ടതെന്ന അന്വേഷണത്തിന്റെ ഭാഗമായി കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിൽ നിന്നുളള വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഈ പരിശോധനഫലം വന്നാലേ രോ​ഗത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്ത വരികയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *