ഭാവിയിൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കും; നിയുക്ത എംഎൽഎ ജി സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഭാവിയിൽ ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തിയേക്കുമെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി സുധാകരൻ. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റായി ബിജെപി ഉയർത്തിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുസ്ലിം ലീഗിനെ വിമർശിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

വെള്ളാപ്പള്ളി നടേശൻ ആദ്യം മുതലേ മുസ്ലിം വിരുദ്ധത പറയുന്ന ആളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ വരെ കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അദ്ദേഹം നാളെ എന്ത്‌പറയും എന്ന് ആർക്കറിയാം? . അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണ്. വെള്ളാപ്പള്ളി നടേശൻ നാളെ ലൈൻ മാറ്റും. വെള്ളാപ്പള്ളി നടേശനെ വീട്ടിൽ പോയി കണ്ടത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിലാണ്- ജി സുധാകരൻ പറഞ്ഞു.

അതേസമയം, അമ്പലപ്പുഴയിൽ ഭൂരിപക്ഷം മുസ്ലിം വോട്ടുകളും തനിക്കാണ് കിട്ടിയത്. മുസ്ലീം ജനതക്ക് തന്നെ അറിയാം. വെള്ളാപ്പള്ളി നടേശൻ പറയുന്നത് കേട്ടല്ല മുസ്ലീങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലിം ലീഗ് വർഗീയ കക്ഷിയല്ലെന്നും സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ മതനിരപേക്ഷതയുള്ള പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News