സമയമെടുത്ത് പാർട്ടി തീരുമാനിക്കും, അഭിപ്രായം പറയാനില്ല ; ചാണ്ടി ഉമ്മൻ

കോട്ടയം: മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി പറഞ്ഞിട്ടില്ലെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. ചർച്ചകൾ നടക്കുകയാണ്. അത് നടക്കട്ടെ തീരുമാനം പാർട്ടി പറയുമെന്നും, അതിന് മുൻപ് താൻ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട വികസനമാണ്. രണ്ടാമത്തേതാണ് ഞങ്ങൾ കൊടുത്ത ഗ്യാരണ്ടി. ഇത് നടപ്പിലാക്കാനായി നാളെ ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും, അതുകൊണ്ട് നാളെ വരെ കാത്തിരിക്കൂ. ഗവർണറെ കണ്ട് മുഖ്യമന്ത്രിയ്ക്ക് മന്ത്രിമാരുടെ ലിസ്റ്റ് കൈമാറേണ്ടതുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ആകാംഷ വേണ്ടെന്നും. സമയമെടുത്ത് പാർട്ടി തീരുമാനിക്കുമെന്നും അഭിപ്രായം പറയാനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ജീവിക്കുന്നത് പ്രസ്ഥാനത്തിന് വേണ്ടിയാണ്. അതുകൊണ്ട് പ്രസ്ഥാനം ഏത് തീരുമാനം എടുത്താലും അത് ശരിയായിരിക്കും എന്നാണ് പൂർണമായ വിശ്വാസം. എന്ത് തരത്തിലുള്ള തീരുമാനവും പാർട്ടിക്ക് എടുക്കാം. താൻ എംഎൽഎ ആകണമെന്ന് ആഗ്രഹിച്ചു, അത് പാർട്ടി തീരുമാനിച്ചതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ ഒന്നും അഭിപ്രായം പറയാൻ താൻ ആളല്ല എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *