മസ്‌കത്ത്: നിക്ഷേപക, റെസിഡൻസി പെർമിറ്റ് കരാറുകൾ ലംഘിച്ചതിനെ തുടർന്ന് മസ്‌കത്തിൽ ബിസിനസ്സ് ഉടമക്ക് രണ്ട് മാസം തടവും ആയിരം റിയാൽ പിഴയും. കൂടാതെ, സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടുകയും ചെയ്തു. മസ്‌കത്ത് കോടതിയുടേതാണ് വിധി. സേവന -ബിസിനസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനവുമായി കരാർ ഒപ്പിട്ട ഒരു ഉപഭോക്താവ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ (സിപിഎ) സമർപ്പിച്ച പരാതിയെ തുടർന്നാണ് കേസ്. തൊഴിലാളികൾക്ക് നിക്ഷേപക കാർഡ്, റെസിഡൻസി പെർമിറ്റ് ഇടപാടുകൾ പ്രോസസ്സ് ചെയ്യാനായിരുന്നു ഇദ്ദേഹം സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ സേവനം പൂർണമായി ലഭിക്കാത്തതിനെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയെ സമീപിക്കുകയായിരുന്നു.
Related Posts
ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിന് നേരിയ രീതിയിൽ അയവുണ്ടായെങ്കിലും ഇറാനിലുള്ള ഇന്ത്യക്കാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇന്നലെ…
ഒമാനിലെ ജ്വല്ലറികളിൽ ഇനി ‘കംപ്ലയൻസ് ഓഫീസർ’ നിർബന്ധം
മസ്‌കത്ത്: ഒമാനിൽ എല്ലാ ജ്വല്ലറികളിലും പ്രത്യേക ‘കംപ്ലയൻസ് ഓഫീസറെ’ നിയമിക്കണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കള്ളപ്പണം…
ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി
മസ്കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. അൽ ബറക്ക…
