തിരുവനന്തപുരം: 10 വർഷത്തിനുശേഷം സെക്രട്ടറിയേറ്റിന്റെ സമര കവാടം തുറന്നു. സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോർത്ത് ഗേറ്റ് ആണ് തുറന്നത്. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ഗേറ്റ് കുറച്ചുനാൾ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ഗേറ്റ് അടക്കുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളാണ് ഗേറ്റ് ആവേശപൂർവ്വം തുറന്നത്.
Related Posts
മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി
തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ ഗുരുവായൂരിലെ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ…
വീഴിഞ്ഞത്ത് എം.എസ്.സി കമ്പനിക്ക് കുത്തകാവകാശം ഉണ്ടാകില്ല; വിശദീകരണവുമായി അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: ഓഹരി കൈമാറ്റത്തിൽ സർക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെ വിശദീകരണവുമായി അദാനി ഗ്രൂപ്പ്. ഓഹരി കൈമാറ്റം ഉണ്ടായാലും എം.എസ്.സി വീഴിഞ്ഞത്ത്…
എട്ടുകുട്ടികൾക്ക് മുണ്ടിനീര്, തുമ്പോളിയിൽ സ്കൂളടച്ചു; രോഗവ്യാപനമുണ്ടായാൽ തുറക്കാൻ വൈകും
ആലപ്പുഴ: സ്കൂൾക്കുട്ടികൾക്കിടയിൽ വീണ്ടും മുണ്ടിനീര് പടരുന്നു. തുമ്പോളി എസ്.എൻ.വി.എൽ.പി. സ്കൂളിലെ എട്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്കൂൾ 10…
