തിരുവനന്തപുരം: കേരളത്തിലെ സിൽവർ ലൈൻ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി സിൽവർ ലൈൻ വിരുദ്ധ സമരസമിതി. മഞ്ഞക്കുറ്റികൾ മാറ്റണം, ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കണം, കേസുകൾ റദ്ദാക്കണം, അറസ്റ്റിലായവർക്ക് നഷ്ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി നിവേദനം നൽകിയത്. സിൽവർ ലൈൻ പദ്ധതിക്കായി അഞ്ച് വർഷം മുമ്പിട്ട മഞ്ഞക്കുറ്റി കാരണം ഒരു ലോണോ സ്ഥലം വില്പനയോ നടത്താൻ കഴിയാതെ വലയുകയാണ് പലരും. സിൽവർ ലൈൻ പദ്ധതി ഉപേഷിക്കണമെന്നാണ് സമരസമിതി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
Related Posts
യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാൻ ശക്തമായ നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ യുവജനങ്ങൾ സർക്കാർ തൊഴിൽ അവസരങ്ങൾക്കായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളിലെ എല്ലാ ഒഴിവുകളും യുദ്ധകാലാടിസ്ഥാനത്തിൽ…
സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ കുട്ടി മുങ്ങി മരിച്ചു
എറണാകുളം: എറണാകുളത്ത് സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ സംഘത്തിലെ കുട്ടി മുങ്ങി മരിച്ചു. മുഹമ്മദ് ആദം ( 5 )…
മാസപ്പടി കേസ്; ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ആശ്വാസം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്…
