ന്യൂഡൽഹി: രാജിക്ക് പിന്നാലെ ഹൈക്കമാൻഡിന് മുന്നിൽ ഉപാധികളുമായി സിദ്ധരാമയ്യ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഞ്ച് ആവശ്യങ്ങളാണ് സിദ്ധരാമയ്യ മുന്നോട്ടുവെച്ചത്. രാജിക്ക് പിന്നാലെ പരമാവധി സ്ഥാനങ്ങൾ നേടിയെടുക്കാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നത്. സുപ്രധാന വകുപ്പ് നൽകി മകൻ യതീന്ദ്രയേയും കൂടെനിൽക്കുന്ന നേതാക്കളേയും മന്ത്രിയാക്കണം എന്നതടക്കമുള്ള അഞ്ച് ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. താൻ പുറത്തുപോയാലും തനിക്കൊപ്പം നിൽക്കുന്ന ആളുകൾ മന്ത്രിസഭയിൽ ഉണ്ടാകണം എന്നതാണ് സിദ്ധരാമയ്യ ഉദ്ദേശിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ തന്റെ ഒപ്പമുള്ളവരുടെ സീറ്റുകൾ പരിഗണിക്കണം. സംസ്ഥാനത്തെ നിയമനിർമാണ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ തന്റെ വിശ്വസ്തരായ ആളുകൾക്ക് സീറ്റ് നൽകണം. മകൻ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം എന്നിവയാണ് അദ്ദേഹത്തിന്റെ ആവശ്യം.
രാജിക്ക് പിന്നാലെ ഹൈക്കമാൻഡിന് മുന്നിൽ 5 ഉപാധികൾവെച്ച് സിദ്ധരാമയ്യ
