മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് എതിരെ ആക്രമണം നടത്തിയ കൊലയാളി സംഘം കൂടുതൽ താരങ്ങളെ ലക്ഷ്യമിട്ടിരുന്നതായി കണ്ടെത്തൽ. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയവരുടെ വീട്ടിൽ പ്രതികൾ നിരന്തരം നിരീക്ഷണം നടത്തിയിരുന്നു. താരങ്ങൾക്കുള്ള സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങും കൃത്യമായി നിരീക്ഷിച്ചുവെന്നുമാണ് റിപ്പോർട്ട്.
സൽമാൻ ഖാൻ ഉൾപ്പെടെയുള്ളവർക്ക് കനത്ത സുരക്ഷ ഉള്ളതിനാൽ പദ്ധതി ഉപേക്ഷിക്കുകയും ടൈഗർ ഷ്റോഫിനെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കുകയുമായിരുന്നു. ടൈഗർ ഷ്റോഫിന് എതിരായ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ രഹസ്യ ശൃംഖലയിലൂടെയാണ് മുംബൈയിൽ എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രമുഖ ബോളിവുഡ് താരങ്ങളുടെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ ഒരു വിഐപിയെ ലക്ഷ്യമിട്ടാണ് പോയിരുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടൈഗര്‍ ഷ്റോഫിന്റെ കാറിന് നേരെ വെടിയുതിര്‍ത്ത രണ്ടുപേര്‍ ബാന്ദ്രയിലെ സല്മാന് ഖാന്റെ വീടിനെ രഹസ്യമായി നിരീക്ഷിച്ചിരുന്നു.
എന്നാല്‍ അവിടെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രത്യേക സുരക്ഷയില്ലാത്ത ടൈഗര്‍ ഷ്റോഫിനെ സംഘം ലക്ഷ്യമിട്ടത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് നടന് എല്ലാ ഞായറാഴ്ചയും മുംബൈയിലെ ജുഹുവിലെ ഫുട്ബോള്‍ ഗ്രൗണ്ടിലെത്താറുണ്ടെന്ന് സംഘം മനസിലാക്കിയത്. അതേസമയം, ടൈഗർ ഷ്റോഫിനെ വെടിവെച്ച സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെക്കൂടി ഡൽഹി പൊലീസ് സ്പെഷ്യൽ സെല്‍ പിടികൂടി.



