വീണ്ടും ആ ഹിറ്റ് കോമ്പോ! മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു
മലയാള സിനിമയിലെ പ്രിയപ്പെട്ട താരജോഡികളിലൊന്ന് വീണ്ടും ഒരുമിക്കുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും വീണ്ടും നായകനും നായികയുമായി എത്തുകയാണ്.‘റൂം നമ്പർ 9’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും ഈ തിരിച്ചുവരവ്. ജയ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സിനിമാറ്റിക് ഡ്രീംസിന്റെ ബാനറിൽ വിലാസ് കുമാറാണ്.എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നിച്ചെത്തിയ ജഗദീഷും ഉർവശിയും വീണ്ടും ഒരുമിക്കുമ്പോൾ സിനിമാപ്രേമികൾക്കിടയിലും വലിയ കൗതുകമാണ്.പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററും ഏറെ ആകാംക്ഷ നൽകുന്നതാണ്. പോസ്റ്ററിൽ ഉർവശിയുടെ കഥാപാത്രം പടികൾ […]
Read more

