Category: latest

ദത്തെടുക്കലിൽ ഇനി കുട്ടിയുടെ ശബ്ദവും

കൊച്ചി: ദത്തെടുക്കൽ എന്നത് ഒരു കുട്ടിക്ക് പുതിയൊരു കുടുംബം ലഭിക്കുന്നതിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. ആ തീരുമാനത്തിന്റെ കേന്ദ്രത്തിൽ ഏറ്റവും പ്രധാനമായി ഉണ്ടാകേണ്ടത് കുട്ടിയുടെ സുരക്ഷയും താൽപര്യവുമാണ്. ഇതിന് കൂടുതൽ പ്രാധാന്യം നൽകുന്ന നിർദേശങ്ങളാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി കേന്ദ്ര സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. ദത്തെടുക്കൽ ചട്ടം 2022 പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെൽസ സമർപ്പിച്ച നിർദേശങ്ങൾ സജീവമായി പരിഗണിക്കുന്നതായി കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ നിർദേശം, ദത്തെടുക്കുന്ന […]
Read more

‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്നു.

ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും അപ്പർകട്ട് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പാലപ്പൂ’ വിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും എരുമേലിയിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. അച്ഛന്മാരും അമ്മമാരും ചേർന്ന് ദദ്രദീപം കൊളുത്തി. നിർമ്മാതാക്കളായ ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. സിദ്ധാർത്ഥ് ഭരതൻ ഫസ്റ്റ് ക്ലാപ്പടിച്ചു. നിർമ്മാതാക്കൾ സംവിധായകൻ സിസി-യ്ക്ക് തിരക്കഥ കൈമാറി. ചലച്ചിത്ര പ്രവർത്തകരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു . സി സി സംവിധാനം […]
Read more

അവിഹിതബന്ധം പുറത്തറിഞ്ഞു; ഭർത്താവിന്റെ കൊലപാതകത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

ഡെറാഡൂൺ: അവിഹിതബന്ധം പുറത്തറിഞ്ഞതിന് പിന്നാലെ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് ആരോപണം. കൊലപാതകത്തിന് ശേഷം മൃതദേഹം കൊക്കയിലേക്ക് തള്ളിയതായും അന്വേഷണത്തിൽ കണ്ടെത്തൽ.ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഭർത്താവുമായുള്ള ബന്ധം വഷളായതും യുവതിയുടെ മറ്റൊരു ബന്ധം ഭർത്താവ് അറിഞ്ഞതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം.സംഭവദിവസം ഇരുവരും ചേർന്ന് ഭർത്താവിനെ ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് മൃതദേഹം ഒളിപ്പിക്കാനുള്ള […]
Read more

ജനപ്രതിനിധികളെ വെള്ളത്തിൽ തള്ളിയിട്ട് കുളം ഉദ്ഘാടനം

 കുളം ഉദ്ഘാടനത്തിന് വന്നാല്‍ വെറുതെയങ്ങ് പോയാല്‍ മതിയോ, ഒരു വെറൈറ്റി വേണ്ടേ… ?വേണമെന്ന് കാണിച്ചുതരികയാണ്പെരിന്തല്‍മണ്ണ തോണിക്കരയിലെ ജനപ്രതിനിധികള്‍. നവീകരിച്ച കുളം നാടിനായി സമര്‍പ്പിച്ചത് ഇന്നലെയാണ്. വെറുതേയൊരു നാട മുറിച്ച് ചടങ്ങ് തീര്‍ക്കുകയല്ല അവര്‍ ചെയ്തത്. വ്യത്യസ്തമായായിരുന്നു ഉദ്ഘാടനച്ചടങ്ങ് നടത്തിയത്. ഇന്നലെ നടന്നതുപോലൊരു കുളം ഉദ്ഘാടനം ഈ ലോകത്ത് തന്നെ വേറെ നടന്നിട്ടുണ്ടാവില്ല. മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്രയെ കുളത്തില്‍ തള്ളിയിട്ടായിരുന്നു ഉദ്ഘാടനം. കുളത്തില്‍ നിന്ന് കയറിയ മെമ്പര്‍ പെരിന്തല്‍മണ്ണ […]
Read more

ഒറ്റ പ്രണയമേ ഉണ്ടായിരുന്നുള്ളൂ, മൂച്വൽ ബ്രേക്കപ്പായിരുന്നു; ജേസൺ സഞ്ജയ്

പഴയ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും തുറന്ന് പറഞ്ഞു വിജയിയുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ്. കോളജ് കാലത്തെ ഒന്നര വർഷം നീണ്ട പ്രണയവും, പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലും, അതിനുശേഷമുള്ള അതിജീവനവുമാണ് ജേസൺ പങ്കുവെക്കുന്നത്. ബ്രേക്കപ്പ് നൽകിയ സങ്കടങ്ങളിൽ നിന്ന് പുറത്തുകടക്കാൻ യുവൻ ശങ്കർ രാജയുടെ പാട്ടുകൾ കേട്ടതിനെക്കുറിച്ചും, സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന് സ്വയം വീണ്ടെടുത്തതിനെക്കുറിച്ചും ജേസൺ സംസാരിച്ചു.
Read more

സ്ത്രീകള്‍ക്ക് സൈനിക പരിശീലനം നല്‍കി ഇറാന്‍

യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും സൈനിക പരിശീലനം നല്‍കി ഇറാന്‍. കഴിഞ്ഞ ദിവസം സൈനിക പരിശീലന കേന്ദ്രമായ ഇമാം ഹുസ്സൈന്‍ സ്‌ക്വയറില്‍ വെച്ചാണ് പരിശീലനം നല്‍കിയത്. സ്ത്രീകള്‍ സൈനിക ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നുമുള്ള ക്ലാസുകളും ശ്രദ്ധിക്കുന്നതിന്റെ വീഡിയോ റോയിട്ടേഴ്‌സ് പുറത്ത് വിട്ടിട്ടുണ്ട്. സ്ത്രീകള്‍ തോക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടിട്ടുണ്ട്. ഹഫ്റ്റ്-ഇ ടിര്‍ സ്‌ക്വയറില്‍ പുതിയ സിവിലിയന്‍ സൈനിക പരിശീലന കേന്ദ്രം തുടങ്ങിയതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കും പരിശീലനം നല്‍കിയിരിക്കുന്നത്. […]
Read more

‘ഇമ്രാന്‍ ഖാനെ ജയില്‍ മോചിതനാക്കണം’; പാകിസ്താനില്‍ 5000 പേര്‍ അണിനിരന്നു.

പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഇസ്‌ലാമാബാദില്‍ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവരുടെ പ്രതിഷേധ മാര്‍ച്ച്. വിഷയത്തില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കൂറ്റന്‍ മാര്‍ച്ച് നടക്കുന്നത്. മാര്‍ച്ചില്‍ 5000ലധികം ആളുകളാണ് അണിനിരന്നത്. റോഡുകള്‍ തടഞ്ഞുകൊണ്ടായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാര്‍ ലക്കി മര്‍വാത്ത് ജില്ലയില്‍ നിന്നാണ് ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ടത്. ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌റീഖ്-ഇ-ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു ഞായറാഴ്ച ആരംഭിച്ച മാര്‍ച്ച്. സെപ്റ്റംബര്‍ 27 ആദ്യം മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പ്രതിപക്ഷ ചര്‍ച്ച […]
Read more

ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ

രാജ്യത്തെ പ്രധാന എയര്‍ലൈനായ ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഏവിയേഷന്‍ ടര്‍ബുലിന്‍ ഫ്യുവല്‍( എടിഎഫ്) വില വര്‍ധനയെ തുടര്‍ന്നാണ് ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അധിക ചാര്‍ജ് ബാധകമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര സര്‍വീസുകളില്‍ 375 രൂപ മുതല്‍ 1,300 രൂപ വരെ ഇന്ധന ചാര്‍ജ് സെസ് ഇനത്തിൽ വര്‍ധനവ് ഉണ്ടാകും. അന്താരാഷ്ട്ര സര്‍വീസുകളില്‍ 11,000 മുതല്‍ 10,000 വരെ ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. മിഡില്‍ ഈസ്റ്റിലെ […]
Read more

മുഹമ്മദ് ഷമിക്ക് തിരിച്ചടി; ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷകള്‍ മറയുന്നു

രഞ്ജി ട്രോഫിയില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിക്കാതെ മുഹമ്മദ് ഷമിയെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്ത സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മാച്ച് ഫിറ്റ്‌നസ് തെളിയിക്കാതെ ഷാമിയെ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ കാര്യമില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. 2023 ഏകദിന ലോകകപ്പിന് ശേഷം പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി പുറത്തിരിക്കുന്ന ഷമി, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പുനരധിവാസത്തിലായിരുന്നു. വരാനിരിക്കുന്ന പ്രധാന […]
Read more

പാലക്കാട്–കാസർഗോഡ് രാത്രി കെഎസ്ആർടിസി സർവീസ്; പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസ് ഫ്ലാഗ് ഓഫ് ചെയ്തു

പാലക്കാട് : പാലക്കാട് നിന്ന് മഞ്ചേരി, കോഴിക്കോട് വഴി കാസർഗോഡേക്ക് പുതിയ രാത്രികാല കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. പാലക്കാട് ഡിപ്പോയിൽ നടന്ന ചടങ്ങിൽ രമേഷ് പിഷാരടി എംഎൽഎ സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മഞ്ചേരി എംഎൽഎ റഹ്മത്തുള്ളയുടെയും രമേഷ് പിഷാരടി എംഎൽഎയുടെയും ആവശ്യത്തെ തുടർന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ ഇടപെടലിലാണ് പാലക്കാട് ഡിപ്പോയിൽ നിന്ന് പുതിയ സർവീസിന് അനുമതി ലഭിച്ചത്. പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസാണ് സർവീസ് നടത്തുന്നത്. രാത്രി ഏഴ് മണിക്ക് പാലക്കാട് […]
Read more

Recent News