പത്തനാപുരത്ത് കാട്ടാന ആക്രമണം; 80കാരിക്ക് ദാരുണാന്ത്യം
കൊല്ലം പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കടശ്ശേരി സ്വദേശിനി രാജമ്മ (80) ആണ് മരിച്ചത്. ഇന്ന് രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. നിരവധി തൊഴിലാളികൾക്കൊപ്പമാണ് രാജമ്മയും യാത്ര ചെയ്തിരുന്നത്. ഇതിനിടെ കാട്ടാന ഓടിയെത്തുകയായിരുന്നു. ആനയെ കണ്ട് തൊഴിലാളികൾ പലരും ചിതറിയോടി രക്ഷപ്പെട്ടു. എന്നാൽ രാജമ്മയ്ക്ക് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് വിവരം. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പത്തനാപുരം മേഖലയിൽ കാട്ടാന ശല്യം […]
Read more

