Category: latest

അധ്യാപികയായ യുവതി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആൺസുഹൃത്ത് പിടിയില്‍. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് മൊകേരി വള്ളങ്ങാട് സ്വദേശി ശരണിനെ പൊലീസ് പിടികൂടിയത്. ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഞായറാഴ്ച ജീവനൊടുക്കാന്‍ ശ്രമിച്ച ആദിത്യയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്. ജൂണ്‍ എട്ടിന് തലശ്ശേരിയില്‍വെച്ച് യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. ഇക്കാര്യം ആദിത്യ വീട്ടിലെത്തി […]
Read more

പായയില്‍ പൊതിഞ്ഞ വസ്തുക്കൾ; ദുരൂഹതയുണർത്തി പള്ളിയിലെ കല്ലറ

കണ്ണൂര്‍: കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ കല്ലറയിൽ ദുരൂഹത. കല്ലറ തുറന്ന് പരിശോധിച്ചപ്പോള്‍ പായയില്‍ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തി. ഉള്ളില്‍ മൃതദേഹമാണെന്നാണ് ഉയരുന്ന സംശയം. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി. ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും അറിഞ്ഞവര്‍ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസി പറഞ്ഞു. പള്ളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയിലും കൂട്ടിച്ചേര്‍ത്തു. മൃതദേഹമാണെന്ന് സംശയം തോന്നിയെന്നും ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യാറില്ലെന്നും അദ്ദേഹം […]
Read more

ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; പ്രതി റിമാൻഡിൽ

പത്തനംതിട്ട: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. ഇതിനിടെ ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി വിനോദ് കുമാറിനെ റാന്നി കോടതി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിലേക്കാണ് പ്രതിയെ കൊണ്ടുപോയിരിക്കുന്നത്. കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കി ക്രൂരമായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയമുള്ളതിനാല്‍ സ്ഥിരീകരണത്തിന് രാസ പരിശോധന നടത്തും. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം കൊലപാതകത്തിന് കാരണമായി. പ്രതിക്ക് യുവതിയോട് മുന്‍വൈരാഗ്യമുണ്ടോ എന്ന് […]
Read more

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചവരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ […]
Read more

ഇന്ത്യ സഖ്യത്തിൽ തമ്മിലടി; കോൺ​ഗ്രസിനെതിരെ സിപിഐഎംഎല്ലും ആർജെഡിയും

ഡൽഹി : രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ പൊട്ടിത്തെറി. ആർജെഡിയും സിപിഐഎംഎല്ലും ചതിച്ചെന്ന് കോൺ​ഗ്രസ് തുറന്നടിച്ചു. എന്നാൽ, സ്വന്തം വോട്ട് ഉറപ്പിക്കാനാകാത്ത കോൺ​ഗ്രസ് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്ന് ആർജെഡിയും സിപിഐഎംഎല്ലും തിരിച്ചടിച്ചു. തോൽവിയിൽ കോൺ​ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി മല്ലികാർജ്ജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയായ പ്രണവ് ഝായെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ജെഎംഎം അടക്കം പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. ക്രോസ് വോട്ടിം​ഗ് നടന്നെന്ന് വ്യക്തമായതോടെയാണ് സഖ്യത്തിൽ തമ്മിലടി രൂക്ഷമായത്. ആർജെഡിയും സിപിഐഎംഎല്ലും മുന്നണിയെ ചതിച്ചെന്ന് […]
Read more

വി ഡി സതീശന്‍റെ ബജറ്റ് വട്ടപ്പൂജ്യം; രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കള്‍

തൃശ്ശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാക്കള്‍. വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്നാണ് ബിജെപിയുടെ വിമര്‍ശനം. മുഖ്യമന്ത്രി കസേരയിൽ ആളുമാറി എന്നല്ലാതെ ഒരു നയം മാറ്റവും ബജറ്റിൽ കാണാൻ ഇല്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ പറഞ്ഞു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വഞ്ചന എന്ന് തെളിയിക്കുന്നതാണ് ബജറ്റ് എന്നായിരുന്നു ദേശീയ നിർവാഹക സമിതി അംഗം പി […]
Read more

സംസ്ഥാനത്ത് കുരങ്ങ് പനിയും അമീബിക് മസ്തിഷ്‌ക ജ്വരവും, ഒരു ഡെങ്കി മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഒരാൾ സംശയ പട്ടികയിലുണ്ട്. കുരങ്ങു പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്ക രോഗവും തിരുവനന്തപുരത് റിപ്പോർട്ട്‌ ചെയ്തു. നാല് മലേറിയ, 16 എലിപ്പനി, 68 ഡെങ്കി കേസുകളും സ്ഥിരീകരിച്ചു. തൃശ്ശൂർ നാട്ടികയിൽ ഡെങ്കിപ്പനി കാരണം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read more

കോഴിക്കോട്ട് നിപ ഭീതി അകലുന്നു

കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെകൂടി പരിശോധനാ ഫലം നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറഞ്ഞതോടെ രോഗിയെ ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒൻപത് പേരിൽ ആറുപേർ ആശുപത്രി വിട്ടു. നിലവിൽ മൂന്നുപേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. അതേസമയം, നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിൽ വ്യാഴാഴ്ച പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം. നിലവിൽ 104 […]
Read more

എബോള വ്യാപനം; മുമ്പുണ്ടായതിനേക്കാൾ മൂന്നിരട്ടി കൂടുതൽ, കേസുകൾ 894 ആയി

ന്യൂഡൽഹി : ഡി.ആർ. കോംഗോയിലും ഉഗാണ്ടയിലുമുണ്ടായ എബോള വ്യാപനത്തിൽ ആദ്യ മാസത്തിൽമാത്രം 200-ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് ആഫ്രിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ& പ്രിവൻഷൻ. നിലവിൽ സ്ഥിരീകരിച്ച കേസുകൾ 894 ആയി. 2000-ൽ ഉഗാണ്ടയിലുണ്ടായ എബോള വ്യാപനത്തെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണ് ഇപ്പോഴത്തതേതെന്നും ആഫ്രിക്ക സിഡിസി അറിയിച്ചു. 2000-ത്തിൽ ഇതേ ഘട്ടത്തിൽ 281 കേസുകളാണ് ഉണ്ടായിരുന്നതെന്ന് ആഫ്രിക്ക സിഡിസിയിലെ മെഡിക്കൽ എപിഡെമിയോളജിസ്റ്റ് ഡോ. വെസാം മാങ്കൗല പറഞ്ഞു. കഴിഞ്ഞ ആഴ്ച മുതൽ കേസുകളുടെ എണ്ണത്തിൽ […]
Read more

മുട്ടത്തോടിൽ പോലും ഈഡിസ് വളരും, മലിനവെള്ളത്തിൽ ക്യൂലക്സ്

കണ്ണൂർ: കൊതുക് പരത്തുന്ന രോഗങ്ങൾ പ്രത്യേകിച്ചും ഡെങ്കിപ്പനി സംസ്ഥാനത്താകെ വ്യാപകമാകുകയാണ്. കൊതുകുകളുടെ സാന്ദ്രതയും പ്രജനനത്തോതും വളരെ കൂടുതലാണെന്നാണ് ജില്ലയിലെ വെക്ടർ കൺട്രോൾ വിഭാഗം നടത്തുന്ന ഫീൽഡ് സർവേ റിപ്പോർട്ട്. രോഗം പരത്തുന്ന കൊതുകിനെ തുരത്താൻ അധികൃതരും ജനങ്ങളും ഒന്നിച്ചിറങ്ങുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മലയോരത്തും ഇടനാടുകളിലും തീരദേശത്തുമെല്ലാം ഇവയുടെ സാന്ദ്രത വളരെ കൂടുതലാണ്. ഇതിനുപുറമേ, മലമ്പനി പരത്തുന്ന അനൊഫിലസ്, വെസ്റ്റ്നൈൽ പനി, ജപ്പാൻ ജ്വരം […]
Read more

Recent News