Category: latest

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്

ഡൽഹി : രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ കർശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്‌സസ് ജൂൺ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ […]
Read more

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

ഇന്ത്യൻ സിനിമയിൽ, ഇതിഹാസ സിനിമാ കുടുംബങ്ങൾ, വിജയകരമായ തലമുറകൾ, ഒരേ വീട്ടിൽ നിന്ന് ഉയർന്നുവരുന്ന ഒന്നിലധികം താരങ്ങൾ എന്നിവ ഉണ്ടായിട്ടുണ്ട്. എന്നാൽ 2026 ശരിക്കും അസാധാരണമായ ഒരു കാഴ്ചയാണ് സമ്മാനിച്ചത്. ഒരു അച്ഛനും മകനും ഒരു സിനിമാ ഇൻഡസ്ട്രിയിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ട് ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചരിത്രമാണ് 2026 സൃഷ്ടിച്ചത്. ആദ്യം, ലോകമെമ്പാടും 300 കോടി കളക്ഷൻ നേടുകയും ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രമായി മാറുകയും […]
Read more

ഓട്ടോ ചാര്‍ജ് വര്‍ദ്ധിപ്പിക്കണം; സര്‍ക്കാര്‍ തങ്ങളെക്കൂടി ശ്രദ്ധിക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍

തിരുവനന്തപുരം: ഇന്ധനവില ഉയരുന്നതിനനുസരിച്ച് ഓട്ടോ ചാര്‍ജും വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോറിക്ഷാ തൊഴിലാളികള്‍.മിനിമം ചാര്‍ജ് 50 രൂപയാക്കണമെന്ന ആവശ്യമാണ് തൊഴിലാളികൾ മുന്നോട്ട് വെയ്ക്കുന്നത്. ആവശ്യമുന്നയിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് കളക്ടറേറ്റുകളിലേക്കാണ് മാര്‍ച്ച് നടത്തുക. പഴയ റേറ്റില്‍ ഇപ്പോള്‍ ഓടാന്‍ പറ്റില്ലെന്നും നാല് വര്‍ഷത്തിന് മുമ്പേയാണ് ചാര്‍ജ് കൂട്ടിയതെന്നും തലസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ തങ്ങളെക്കൂടി ശ്രദ്ധിക്കണമെന്നും അവര്‍ പറയുന്നുണ്ട്. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച പദ്ധതി തിരിച്ചടിയായെന്നും […]
Read more

ആരോപണ വിധേയർക്ക് നിയമനം; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലമാറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികൾ ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോ​ഗത്തിൽ ചർച്ച ചെയ്യും. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെയും പ്രധാന തസ്തികളിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടും പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡിന്‍റെ യോഗത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകുമോ എന്നത് കണ്ടറിയണം. അതേസമയം നിലവിൽ […]
Read more

നാല് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ സാധ്യത

ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നിശ്ചയിച്ച തീയതിക്ക് മുമ്പ് നടത്താൻ സാധ്യതയുണ്ടെന്ന് റപ്പോര്‍ട്ട്. 2027 ഫെബ്രുവരിയിൽ രാജ്യവ്യാപകമായി ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന സെൻസസ് വിവരശേഖരണ നടപടികളെ തെരഞ്ഞെടുപ്പ് ബാധിക്കാതിരിക്കാനാണ് ഈ നീക്കമെന്നാണ് വിവരം. ഒരേ ഉദ്യോഗസ്ഥരെ തന്നെയാണ് ഇരു പ്രക്രിയകൾക്കും പ്രധാനമായും ഉപയോഗിക്കേണ്ടി വരിക എന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ മുന്നോട്ട് നീക്കാനാണ് ആലോചന. ഇതിൽ ഉത്തരാഖണ്ഡ് ബിജെപി ഘടകം തെരഞ്ഞെടുപ്പ് വളരെ നേരത്തെ നടത്തുന്നതിനെ അനുകൂലിക്കുന്നുണ്ട്. […]
Read more

പത്മകുമാറിന് എതിരായ നടപടി വൈകിയിട്ടില്ല: രാജു എബ്രഹാം

പത്തനംതിട്ട: എ പത്മകുമാറിന് എതിരായ നടപടി വൈകിയിട്ടില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. പത്മകുമാറിനോട് പാർട്ടി വിശദീകരണം ചോദിച്ചിരുന്നുവെന്നും മറുപടി കിട്ടിയെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. തിരഞ്ഞെടുപ്പ് തിരക്കായതിനാൽ ഇപ്പോഴാണ് അത് പാർട്ടിക്ക് പരിശോധിക്കാൻ കഴിഞ്ഞത്. കുറ്റപത്രത്തിലെ ഗ്രാവിറ്റി നോക്കിയായിരിക്കും പത്മകുമാറിനെതിരായ അന്തിമ നടപടിയെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു. പത്മകുമാറിന്റെ സമ്മർദ്ദത്തിന് പാർട്ടി വഴങ്ങിയിട്ടില്ലെന്നും രാജു എബ്രഹാം വ്യക്തമാക്കി. പത്മകുമാർ ആത്മകഥ എഴുതട്ടെ ബെസ്റ്റ് സെല്ലറായി ലോകം മുഴുവൻ പോകട്ടെയെന്നും രാജു എബ്രഹാം പ്രതികരിച്ചു. […]
Read more

ജയ്പൂരിലെ പ്രതിഷേധ പരിപാടിക്കിടെ സിജെപി സ്ഥാപകന്റെ മുഖത്തടിച്ച് യുവാക്കൾ

ജയ്പൂര്‍: സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ആക്രമണം. ജയ്പൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് രണ്ട് യുവാക്കള്‍ ദീപ്‌കെയുടെ മുഖത്ത് അടിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയാണ് ആക്രമണം ഉണ്ടായത്. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും ചിലര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു. പ്രതിഷേധ റാലിയില്‍ അഭിജിത്ത് ദിപ്‌കെയെ തോളിലേറ്റി പ്രകടനം നടത്തുന്ന സമയത്തായിരുന്നു സംഭവം. ജയ്പൂരിലെ ആക്രമണത്തിന് മറുപടിയുമായി അഭിജിത്ത് ദീപ്‌കെ രംഗത്തെത്തിയിരുന്നു. ആക്രമണങ്ങള്‍ ഭയത്തിന്റെയും ഭീരുത്വത്തിന്റെയും അടയാളമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമാധാനപരമായി ശബ്ദമുയര്‍ത്തുന്നത് […]
Read more

ആര് നേതാവാകണമെന്ന് നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല’: എം വി ഗോവിന്ദൻ

തിരുവനന്തപുരം: യഥാർത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങൾക്ക് നേരെ കടുത്ത ഭാഷയിൽ രംഗത്ത്. പാർട്ടി നേതാക്കൾ പങ്കെടുത്ത തിരുവനന്തപുരത്തെ ഉന്നതതല യോഗത്തിൽ നടന്നതെന്ന പേരിൽ, പൂർണ്ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കുറെ ദിവസമായി ചില പ്രമുഖ മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇത്തരം സംഘടിതമായ കള്ളപ്രചാരണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്നും വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്: ശശിധരൻ കർത്തയുടെ മകളെ ഇ ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ചാണ് ചോ​ദ്യം ചെയ്യൽ. സിഎംആർഎൽ ഡയറക്ടറാണ് ഷിബി എസ് കർത്ത. സിഎംആർഎല്ലുമായി ബന്ധമുള്ള സ്ഥാപനമായ നിപുണ ഇൻ്റർനാഷണൽസിൻ്റെ പ്രധാന ചുമതല കൂടി ഷിബി എസ് കർത്ത വഹിക്കുന്നുണ്ട്. നേരത്തെ ഇഡിയുടെ നിപുണയിലും റെയ്ഡ് നടത്തിയിരുന്നു. CMRLന്റെ ചരക്ക് ഗതാഗതത്തിനായി വാഹനങ്ങൾ വാടകയ്ക്ക് നൽകിയിരുന്നത് നിപുണ ഇന്‍റർനാഷണൽസാണ്. ഇഡി […]
Read more

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിൽ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള ഗുമ്മിഡിപൂണ്ടിയിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊൻപതുകാരനായ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി പരിക്കുകളോടെ മരണത്തിന് കീഴടങ്ങിയത്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, കുട്ടിയുടെ മാതാപിതാക്കൾ ഗുമ്മിഡിപൂണ്ടി സിപ്കോട്ട് വ്യവസായ മേഖലയിലെ ഒരു ഇരുമ്പ് കമ്പനിയിലെ തൊഴിലാളികളാണ്. ഇതേ കമ്പനിയിലെ ജീവനക്കാരനും കുട്ടിയുടെ പിതാവിന്റെ സഹപ്രവർത്തകനുമായ ബിഹാർ സ്വദേശിയാണ് കേസിൽ അറസ്റ്റിലായ പ്രതി. ഇയാൾ […]
Read more

Recent News