Category: latest

നാടകപ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു

കണ്ണൂർ: നാടകപ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ ജില്ലയിൽ കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ, ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്. 40 വർഷത്തോളമായി നാടകരംഗത്ത് സജീവമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നാടകാഭിനയത്തിനും സംവിധാനത്തിനും ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങിയവ ഇദ്ദേഹം പ്രധാന വേഷത്തിൽ എത്തിയ വിഖ്യാത നാടകങ്ങളിൽ ചിലതാണ്. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, […]
Read more

യുഎസിന്റെ കീഴിലല്ല ഞങ്ങൾ, ട്രംപിന്റെ കരാറിൽ പങ്കാളികളുമല്ല

ടെൽ അവീവ്: ഇറാൻ-യുഎസ് സമാധാന കരാറിനെ തള്ളി ഇസ്രയേൽ മന്ത്രിമാർ. ട്രംപിന്റെ കരാറിൽ ഇസ്രയേൽ പങ്കാളിയല്ലെന്നും അമേരിക്കയുടെ കീഴിലല്ല തങ്ങളുള്ളതെന്നും ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ പറഞ്ഞു. തെക്കൻ ലെബനനിൽനിന്ന് ഇസ്രയേൽ പിൻമാറില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും പറഞ്ഞു. ഇറാൻ-യുഎസ് കരാറിൽ ലെബനനിലെ സൈനിക നടപടി പിൻവലിക്കുന്നതടക്കം ഉൾപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇസ്രയേൽ മന്ത്രിമാർ കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നെതന്യാഹു മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നെതന്യാഹുവു നിലപാട് വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര […]
Read more

ഇന്ത്യക്ക് വൻ ആശ്വാസം, എണ്ണവില കുത്തനെ ഇടിഞ്ഞു

ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയില്‍ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് നാല് ശതമാനത്തിലധികം കുറഞ്ഞ് 83.31 ഡോളറിലുമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ച് 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവില ഇപ്പോഴുള്ളത്. എണ്ണവില […]
Read more

16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് യുകെ

ലണ്ടൻ: കുട്ടികളുടെ സുരക്ഷിതത്വവും മാനസികാരോഗ്യവും മുൻനിർത്തി 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ച് യുകെ. ഇതോടെ ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ കർശനമായ നിയമം നടപ്പിലാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. രാജ്യത്തെ കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി. ഓസ്‌ട്രേലിയ നടപ്പിലാക്കിയ മാതൃകയേക്കാൾ ഒരുപടി കൂടി കടന്നുള്ള ‘ഓസ്‌ട്രേലിയ-പ്ലസ്’ രീതിയാണ് ബ്രിട്ടൻ ഇതിനായി സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് […]
Read more

അധികാരത്തിലേറിയാൽ വാക്ക് മാറ്റുമോ?

കോഴിക്കോട്: പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ യു ഡി എഫ് സർക്കാരിനെതിരെ പരസ്യ പ്രതികരണവുമായി കാന്തപുരം സമസ്ത വിഭാഗം രംഗത്ത്. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതി മതേതര വിശ്വാസികൾക്ക് വലിയ രീതിയിൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് എസ്‌ വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോൾ പി എം ശ്രീ കരാർ കേരളത്തിൽ നടപ്പിലാക്കില്ലെന്നായിരുന്നു യു ഡി എഫ് വ്യക്തമാക്കിയിരുന്നത്. യു ഡി […]
Read more

ഡിഎച്ച്എസ് മാറ്റം, ഉത്തരവ് തിരുത്തി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച് എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കിക്കൊണ്ടാണ് തിരുത്ത് വരുത്തിയത്. പുതിയ ഡി എച്ച് എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാൽ മാറ്റം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. 15 ദിവസം അവധി അപേക്ഷിച്ചതിനാലാണ് മാറ്റം എന്ന ഉത്തരവിനെതിരെ നേരത്തെ റീനയടക്കം വലിയ വിമർശനം ഉയർത്തിയിരുന്നു. ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചുവെന്നാണ് ഡോ. റീന […]
Read more

ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരിൽ കാണാനാവില്ല, സന്ദർശകർക്ക് പ്രത്യേക അറിയിപ്പ് നൽകി മുഖ്യമന്ത്രിയുടെ ഓഫീസിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയ്യാറാക്കുന്നതിന്‍റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പ്. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും മികച്ചൊരു നാളേയ്ക്കായുള്ള ദൗത്യത്തില്‍ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അറിയിപ്പിന്‍റെ പൂർണരൂപം: “നമ്മുടെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലാണ് ബഹു.മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 (വെള്ളിയാഴ്ച) […]
Read more

ഡോ. റീനയ്ക്ക് ഉത്തരവാദിത്വമില്ല, സ്ഥാനത്തുനിന്ന് മാറ്റിയത് നല്ലകാര്യം; ഗണേഷ് കുമാർ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയത് നല്ലകാര്യമെന്ന് മുൻ മന്ത്രി ഗണേഷ് കുമാർ. റീന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥയാണെന്നും നിയമസഭ കമ്മിറ്റിയെ പോലും അവർ അനുസരിച്ചിരുന്നില്ലെന്നും ഇത് നേരിട്ട് അറിയാവുന്ന കാര്യമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മന്ത്രിയെ ബഹുമാനിച്ചില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നത് ശരിയാവാമെന്നും ഗണേഷ് കുമാർ പറഞ്ഞു. നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ചയുണ്ടായി. ഡിഎച്ച്എസ് വിവാദത്തിൽ വീഴ്ചയില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസമാണ് ഡോ. കെ.ജെ. റീനയെ മാറ്റിയത്. എറണാകുളം […]
Read more

സൗദിയുടെ ചോക്ലേറ്റ് കയറ്റുമതിയിൽ വലിയ മുന്നേറ്റം

റിയാദ്: സൗദി അറേബ്യയിലെ ചോക്ലേറ്റ്, മധുരപലഹാര നിർമാണ മേഖല വളർന്നു വരുന്നതായി വ്യവസായ,വിഭവ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ച് അവസാനം വരെ സൗദിയിൽ 48 ചോക്ലേറ്റ് ഫാക്ടറികളും, 7 മധുരപലഹാര ഫാക്ടറികളും പ്രവർത്തിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിലെ ആവശ്യകതയും, ഉൽപാദന ശേഷിയും വർധിച്ചതാണ് ഈ വളർച്ചക്ക് കാരണം. 2025 ൽ സൗദിയിൽ നിന്നുള്ള ചോക്ലേറ്റ് കയറ്റുമതിയിൽ വൻ മുന്നേറ്റമാണുണ്ടായത്. ഏകദേശം 12,000 ടൺ ചോക്ലേറ്റ് ഉൽപന്നങ്ങളാണ് രാജ്യം വിദേശ വിപണികളിലേക്ക് കയറ്റി അയച്ചത്. […]
Read more

കഅ്ബക്ക് പുതിയ കിസ്‌വ അണിയിക്കും

ജിദ്ദ: ഹിജ്റ പുതുവർഷാരംഭത്തിൽ വിശുദ്ധ കഅ്ബാലയത്തിന് പുതിയ കിസ്‌വ അണിയിക്കും. മക്കയിലെ ‘കിങ് അബ്ദുൽ അസീസ് കോംപ്ലക്സിൽ ഒരു വർഷത്തെ അധ്വാനത്തിലൂടെയാണ് കിസ്‌വയുടെ നിർമാണം പൂർത്തിയാക്കിയത്. 200 തൊഴിലാളികളാണ് നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. ലോകത്തിലെ ഏറ്റവും വലിയ തയ്യൽ മെഷീൻ ഉപയോഗിച്ചാണ് നിർമാണം. മുഹറം ഒന്ന് ഹിജ്റ കലണ്ടർ പ്രകാരമുള്ള പുതുവർഷ പുലരിയിലാണ് കഅ്ബയുടെ മൂടുപടം മാറ്റുന്നത്. കഅ്ബയുടെ പഴയ മൂടുപടം നീക്കി പുതിയ കിസ്‌വ അണിയിക്കുന്നതാണ് ചടങ്ങ്. 1000 കിലോഗ്രാം അസംസ്കൃത പട്ടുകൊണ്ട് നിർമിച്ച കിസ്‌വയാണ് […]
Read more

Recent News