Category: latest

കുവൈത്തിൽ ലൈസൻസുള്ള വിശ്രമകേന്ദ്രങ്ങൾ വാടകക്ക് കൊടുത്താൽ കർശന നടപടി

കുവൈത്ത് : കുവൈത്തിൽ ലൈസൻസുള്ള വിശ്രമകേന്ദ്രങ്ങളും, ചാലറ്റുകളും വാടകക്ക് കൊടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ധനകാര്യ മന്ത്രാലയം. ഇത്തരം സൈറ്റുകൾ ഉപയോഗിക്കുന്നവർ കൃത്യമായ നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പൊതുമുതൽ സംരക്ഷിക്കുന്നതിനും നിയമാനുസൃതമായി അവ ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ നീക്കം. വിശ്രമകേന്ദ്രങ്ങളും, ചാലറ്റുകളും ഏത് ആവശ്യത്തിനാണോ അനുവദിച്ചിട്ടുള്ളത്, അതിനായി മാത്രം ഉപയോഗിക്കണം. ഇവ ദുരുപയോഗം ചെയ്യാനുള്ള എന്ത് ശ്രമമുണ്ടായാലും കർശന നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സൈറ്റുകൾ മൂന്നാം കക്ഷികൾക്ക് വാടകയ്ക്ക് നൽകുന്നതിന് […]
Read more

ആദ്യ പന്തെറിയും മുമ്പേ ശ്രീലങ്കയ്ക്ക് 10 റൺസ് സമ്മാനിച്ച് ഇന്ത്യ

ദാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എ ടീമിനെതിരെയുള്ള നിർണായക മത്സരത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ എ ടീമിന് കനത്ത തിരിച്ചടിയായി അപൂർവ അച്ചടക്ക നടപടി. മുന്നറിയിപ്പ് നല്‍കിയിട്ടും പിച്ചിന്‍റെ സംരക്ഷിത മേഖലയിലൂടെ നിയമവിരുദ്ധമായി ഓടിയതിന് ഇന്ത്യൻ താരം വിപ്രജ് നിഗത്തിന് ഒന്നിന് പുറകെ ഒന്നായി രണ്ട് തവണയാണ് അംപയർ പിഴ ചുമത്തി. ഇതോടെ ഇന്ത്യയുടെ ടീം സ്കോറിൽ നിന്നും 10 റൺസ് പെനാൽറ്റിയായി വെട്ടിക്കുറച്ചു. അമ്പയര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും തെറ്റ് ആവര്‍ത്തിച്ച വിപ്രജ് നിഗമിന്‍റെ ഓട്ടം […]
Read more

‘ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി സ്റ്റിക്കര്‍ പതിപ്പിച്ചത് പരിശോധിക്കണം’; കെ.ബി ഗണേഷ്കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യമെന്ന് മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞതാണ്. പദ്ധതി നടപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്. വിദ്യാർത്ഥികളുടെ കാര്യത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ സൗജന്യം നൽകണം. വിദ്യാർത്ഥികളായ ആൺകുട്ടികൾക്ക് കൂടി സൗജന്യ യാത്ര നൽകണം. ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി എന്ന ആക്ഷേപം ഉയരുന്നു, അത് പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയിൽ ബസുകൾ വാങ്ങിയതിൽ തട്ടിപ്പ് എന്ന ആരോപണം, വ്യാജ വാർത്തകൾ […]
Read more

വാർ റഫറിയുടെ കൈ കൊണ്ടുള്ള ആംഗ്യം വംശീയവാദികളുടേതെന്ന് ആരോപണം

ലാസ് വെഗാസ്: ഫിഫ ലോകകപ്പില്‍ ആവേശപോരാട്ടങ്ങള്‍ അരങ്ങേറുന്നതിനിടെ കളിക്കളത്തിന് പുറത്ത് വൻ വംശീയ വിവാദം. മത്സരത്തിനിടെ വാർ (VAR) റഫറി ക്യാമറയ്ക്ക് മുന്നിൽ കൈ കൊണ്ട് കാണിച്ച ആഗ്യമാണ് വെള്ളക്കാരുടെ മേധാവിത്വത്തിന്‍റെ അടയാളമാണെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായത്. ഗ്രൂപ്പ് ഇ-യിലെ ജർമ്മനി – ക്യൂറസാവ് മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം. മത്സരത്തിന് തൊട്ടുമുമ്പ് ഒഫീഷ്യലുകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനിടയിലാണ് വാർ ചുമതലയിലുണ്ടായിരുന്ന ഓസ്‌ട്രേലിയൻ റഫറി ഷോൺ ഇവാൻസ് ക്യാമറയ്ക്ക് നേരെ തിരിഞ്ഞ് വിരലുകള്‍ താഴേക്ക് തിരിച്ച് ഒ.കെ […]
Read more

ബിജെപി നേതാവിനെ റബ്ബർ ബോർഡ് ചെയർമാനാക്കി ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഡി: റബ്ബർ ബോർഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം. ബിജെപി നേതാവ് എൻ. ഹരിയെ റബർ ബോർഡ് ചെയർമാനാക്കി ഉത്തരവിറക്കി കേന്ദ്ര സർക്കാർ. നിലവിൽ കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബ്ബർ ബോർഡ് അംഗവുമാണ് ഹരി. ഇതാദ്യമായാണ് റബ്ബർ ബോർഡിന്റെ തലപ്പത്ത് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു. റബ്ബർ […]
Read more

മുതിർന്നവരോടുള്ള അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിലെ നടപടികളിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും, മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാരും സമൂഹവും എപ്പോഴും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന അതിക്രമ വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മുതിർന്നവരോട് ക്രൂരമായി പെരുമാറുന്നവരോടും അവരെ അപമാനിക്കുന്നവരോടും സർക്കാർ യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും […]
Read more

ലോകകപ്പ്; സൗദി ടീമിന്റെ പരിശീലന സെഷനിൽ പങ്കെടുത്ത് കായിക മന്ത്രി

റിയാദ്: 2026 ഫിഫ ലോകകപ്പിൽ ഉറുഗ്വേയെ നേരിടാൻ ഒരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ടീമിന്റെ അവസാന ഘട്ട പരിശീലന സെഷനിൽ പങ്കെടുത്ത് സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ. മന്ത്രിയോടൊപ്പം സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിഷാലും പങ്കെടുത്തിരുന്നു. ഗ്രീക്ക് പരിശീലകനായ ജോർജിയോസ് ഡോണിസിന്റെ കീഴിലാണ് സൗദി വിശ്വമേളയിലെ തങ്ങളുടെ ആദ്യ അങ്കത്തിന് ഇറങ്ങുന്നത്. ടീമിലെ മുഴുവൻ താരങ്ങളും സജ്ജമാണെന്നും സൗദി ഫുട്ബോളിനെ തനിക്ക് നന്നായി അറിയാമെന്നും […]
Read more

സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണം; കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാപദ്ധതി വിജയമാക്കാൻ സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ആനുകൂല്യം വേണ്ടെന്ന് വെക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള സ്ത്രീകൾ ടിക്കറ്റ് എടുത്ത് യാത്രചെയ്യാൻ തയ്യാറാകണമെന്നും അർഹരായവർക്ക് മാത്രം ഈ ആനുകൂല്യം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിട്ടുകൊടുക്കൽ മനോഭാവം ഉണ്ടാകുമ്പോഴാണ് പദ്ധതി അതിന്റെ പൂർണ അർത്ഥത്തിൽ വിജയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കാനുള്ള […]
Read more

‘വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ബസുകൾ സ്‌പോൺസർ ചെയ്യാം’; ഗതാഗത മന്ത്രി സിപി ജോണ്‍

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് പ്രിയദർശിനി പദ്ധതിയെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ 3,125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്‌പോൺസർ ചെയ്യുന്നതിനുള്ള മാർഗരേഖ ഉടൻ പ്രഖ്യാപിക്കും. 1938 ഫെബ്രുവരി 20ന് ചിത്തിരതിരുനാൾ മഹാരാജാവ് തിരുവിതാംകൂറിൽ ആദ്യ […]
Read more

പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം:  മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ആദ്യ പൊതുഗതാഗത സർവീസിന് ഫ്ലാഗ് ഓഫ് ചെയ്ത ചരിത്രപ്രാധാന്യമുള്ള വേദിയിലാണ് പ്രിയദർശിനി പദ്ധതിക്കും തുടക്കമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1965ൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ […]
Read more

Recent News