Category: latest

സെൻസസ് 2027: ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസിന് കേരളത്തിൽ ജൂലൈയിൽ തുടക്കം

തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസായ സെൻസസ് 2027ന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ കേരളത്തിൽ ജൂലൈ 1 മുതൽ ആരംഭിക്കുമെന്ന് സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ ബിജു തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. സെൻസസ് 2027 രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നത്. ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും (ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻ – എച്ച്.എൽ.ഒ) 2026 ജൂലൈ 1 മുതൽ 30 വരെ കേരളത്തിൽ നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടത്തുക. സെൻസസിനായി ആകെ 33 ചോദ്യങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും, കൃത്യവും വ്യക്തവുമായ […]
Read more

അടൂരിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി

അടൂർ: അടൂരിൽ കെഎസ്ആർടിസി ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി. ആർ വേണു എന്ന ജീവനക്കാരന് എതിരെയാണ് ആരോപണം. ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിന് എത്തിയ സ്ത്രീയെയാണ് അടിച്ചത്. എന്നാൽ ആരോപണങ്ങൾ കെഎസ്‌ആർടിസി അധികൃതർ തള്ളി. ഭിക്ഷാടന നിരോധന മേഖലയായതിനാൽ മാറ്റിവിടുക മാത്രമാണ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. ബസ് സ്റ്റാന്റും പരിസരവും ഭിക്ഷാടന നിരോധന മേഖലയാണെന്ന് അടൂർ പൊലീസ് പറയുന്നു. ഇവിടെ ഭിക്ഷാടനം നടത്തിയ സ്ത്രീയെ ആട്ടിപ്പായിക്കാനാണ് തല്ലിയതെന്നാണ് പൊലീസ് പറയുന്നത്. വേണു സൂപ്പർവൈസിംഗ് ജോലിയും ചെയ്യുന്നുണ്ടെന്ന് പൊലീസ് […]
Read more

സെൻസസ്; ജൂലൈ ഒന്ന് മുതല്‍ 30 വരെ വീടുകളുടെ കണക്കെടുപ്പ് നടക്കുമെന്ന് പൊതുഭരണ സെക്രട്ടറി

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് പൊതുഭരണ സെക്രട്ടറി കെ ബിജു. വീടുകളുടെ പട്ടിക തയ്യാറാക്കലും സെന്‍സസുമാണ് ഒന്നാം ഘട്ടത്തില്‍ നടക്കുക. കേരളത്തില്‍ ജൂലൈ ഒന്ന് മുതല്‍ 30 വരെ വീടുകളുടെ കണക്കെടുപ്പും നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കുമെന്നും കെ. ബിജു പറഞ്ഞു. ആകെ 33 ചോദ്യങ്ങളാണ് ഇതിനായി വിജ്ഞാപനം ചെയ്തിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ നല്‍കാന്‍ നാളെ മുതല്‍ 15 ദിവസത്തേക്ക് https://se.census.gov.in/ എന്ന പോര്‍ട്ടല്‍ […]
Read more

ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾക്കായി 100 ശതമാനം എഥനോൾ ഇന്ധനത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾക്കായി പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്ക്ക് നിർമാതാക്കൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങാമെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കഴിഞ്ഞ ജൂൺ 12-നാണ് ഇ 100 ഇന്ധനം ഉപയോഗിക്കുന്ന ചട്ടങ്ങളിൽ മന്ത്രി ഒപ്പുവെച്ചത്. അടുത്തിടെ 85 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അവതരിപ്പിച്ചിരുന്നു. എഥനോൾ വ്യാപകമാക്കുന്നത് കരിമ്പുകർഷകർക്കും ഗുണകരമാകും. എന്നാൽ, ഉത്പാദനത്തിന് അരി വിട്ടുനൽകേണ്ടിവരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. അതേസമയം, നിലവിൽ അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ […]
Read more

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. സ്വര്‍ണക്കൊള്ളയില്‍ പങ്ക് പറ്റിയവരെ ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ദേവസ്വം പ്രസിഡന്റ് ജയകുമാര്‍ നിഷ്പക്ഷനായ ആളായതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. തിരുത്തിയില്ലെങ്കില്‍ ഈ ദേവസ്വം ബോര്‍ഡിനും സ്വർണക്കൊള്ളയില്‍ പങ്കുണ്ട് എന്ന ധാരണയില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. […]
Read more

കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര അനുവദിച്ചിട്ടും സെസ് പിരിവ് തുടരുകയാണ്

തിരുവനന്തപുരം: ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചെങ്കിലും സെസിന്റെ പേരിൽ യാത്രക്കാരിൽനിന്ന് തുക ഈടാക്കുന്നതു തുടർന്ന് കെ.എസ്.ആർ.ടി.സി 15 രൂപമുതലുള്ള ടിക്കറ്റെടുക്കുന്ന, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് തുടങ്ങിയ ഉയർന്നശ്രേണിയിലുള്ള ബസുകളിലെ യാത്രക്കാരിൽനിന്നാണ് 11 രൂപവരെ അധികമായി ഈടാക്കുന്നത്. 2014-ലാണ് കെ.എസ്.ആർ.ടി.സി യാത്രക്കാരിൽനിന്ന് സെസ് ഈടാക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയത്. അപകടത്തിൽപ്പെടുന്നവർക്കുള്ള സമൂഹ ഇൻഷുറൻസ്, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ജീവനക്കാർക്കുള്ള സാമൂഹികസുരക്ഷാപദ്ധതി എന്നിവയ്ക്കുള്ള പണം കണ്ടെത്താൻ ഒരുരൂപമുതൽ 10 രൂപവരെ സെസ് പിരിക്കാനായിരുന്നു അന്ന് തീരുമാനിച്ചത്. ഡീസൽവിലയിലെ വർധനമൂലം കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന […]
Read more

തെരഞ്ഞെടുപ്പ് ചർച്ചകളിലെ വിഭാ​ഗീയത വോട്ട് ചോർച്ചയ്ക്ക് കാരണമായെന്ന് CPIM വിലയിരുത്തൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിഭാഗീയത നിഴലിച്ചുവെന്ന വിലയിരുത്തലുമായി സിപിഐഎം. സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിക്കെതിരെ ബോധപൂര്‍വ്വമായി രൂപപ്പെട്ട വിമര്‍ശനങ്ങള്‍ അതേപോലെ അവതരിപ്പിക്കുന്നതിനാണ് ചില നേതാക്കള്‍ ശ്രമിച്ചത്. പഴയ വിഭാഗീയതുടെ അവശിഷ്ടങ്ങള്‍ മനസില്‍വെച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത അപൂര്‍വ്വം ചിലരുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പയ്യന്നൂരില്‍ നേരത്തേ പാര്‍ട്ടിക്ക് അകത്തുണ്ടായിരുന്ന വിഭാഗീയത തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്നുവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി വോട്ടിന്റെ ചോര്‍ച്ചക്ക് അത് കൂടി കാരണമാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ […]
Read more

RSS പരിപാടിയിൽ പങ്കെടുത്ത വിസിമാർ സ്ഥാനത്ത് ഇരിക്കാൻ യോ​ഗ്യരല്ല; കെ.സി വേണു​ഗോപാൽ

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എംപി. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല. സ്വയം രാജിവെച്ച് ഗവർണറുടെ സംരക്ഷണയിൽ നിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് അവർക്ക് നല്ലതെന്നും കെ. സി വേണുഗോപാൽ പറഞ്ഞു ആർ.എസ്.എസ് സർസംഘചാലക് […]
Read more

ജനങ്ങള്‍ക്ക് പറ്റിയ അബദ്ധമാണ് സുഗതനെന്ന് മുന്‍ മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ മുന്‍ മന്ത്രി വി. ശിവന്‍കുട്ടി രം​ഗത്ത്. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തില്‍ ഇതുപോലെ ഒരു ഗുണ്ടാ തലവന്‍ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വഴോട്ട്കോണം ജനങ്ങള്‍ക് പറ്റിയ അബദ്ധമാണ് സുഗതനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭയില്‍ റീല്‍സ് ഭരണമാണെന്നും ശിവന്‍കുട്ടി പറഞ്ഞു. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിൽ നടത്തിയ മാർച്ചിലായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ‘ബിജെപി കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം നാറി. കോര്‍പ്പറേഷനുള്ളില്‍ സുഗതന്റെ നേതൃത്വത്തില്‍ ആയുധ ശേഖരം ഉണ്ടെന്നു ന്യായമായി സംശയിക്കുന്നു. […]
Read more

നടി ലക്ഷ്മിപ്രിയക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

കൊച്ചി: താരസംഘടന ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് ലക്ഷ്‌മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മ എന്നിവർക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. ക്രിമിനൽ നടപടി പ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. ഈ മാസം പതിനേഴിനകം റിപ്പോർട്ട് നൽകാൻ പൊലീസിന് തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നിർദേശം നൽകിയിട്ടുണ്ട്. അൻസിബക്കെതിരെ കടുത്ത നീക്കവുമായി അഭിനേതാക്കളുടെ സംഘടന അമ്മ കടന്നിരുന്നു. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവന്ന് ചൂണ്ടിക്കാട്ടി കാരണം […]
Read more

Recent News