Category: latest

മലപ്പുറം വണ്ടൂരിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

മലപ്പുറം: വണ്ടൂർ കാപ്പിലിൽ രണ്ടു ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. കാപ്പിൽ സ്വദേശികളായ വിശാഖ്, ജിതിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. കാപ്പിൽ ടൗണിൽ വച്ചാണ് ആക്രമണം നടന്നത്. ഇരുവർക്കും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആക്രമണത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണന്ന് ബിജെപി ആരോപിച്ചു.
Read more

പ്രിയദർശിനി സൗജന്യ യാത്ര ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: KSRTC ഓർഡിനറി ബസ്സുകളിൽ വനിതകൾക്കായുള്ള പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ഇന്ന് മുതൽ. മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഓർഡിനറി ബസ്സുകളെ തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കറുകൾ ബസ്സുകളിൽ പതിച്ചിട്ടുണ്ട്. ഉദ്ഘാടന ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും പദ്ധതി കൂടുതൽ പ്രയോജനപ്പെടുക ദിവസ വേതനത്തിന് തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കും മറ്റ് സാധാരണക്കാർക്കും. 600 രൂപ മുതൽ 3000 രൂപ വരെ പ്രതിമാസം ലാഭം ലഭിക്കുമെന്നതാണ് ആകർഷണം. ബസുകളിൽ കയറുമ്പോൾ ടിക്കറ്റ് നിർബന്ധമാണെന്ന് […]
Read more

മൊറീനയിൽ ട്രെയിനിൽ തീപിടുത്തമെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാർ, ട്രെയിനിടിച്ച് നാല് മരണം

മൊറീന: മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് നാല് മരണം. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. നോർത്ത് സെൻട്രൽ റെയിൽവേയിലെ ഝാൻസി ഡിവിഷനിലെ ഹേതംപൂർ റെയിൽവേ സ്റ്റേഷന് സമീപം വൈകുന്നേരം 4.15 ഓടെയാണ് സംഭവം. ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് ട്രാക്കിലേക്ക് ചാടിയവരാണ് മരിച്ചത്. ഫിറോസ്പൂർ-സിയോണി പാതാൽക്കോട്ട് എക്സ്പ്രസ് ഇടിച്ചാണ് മരണം. ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാർ ട്രെയിനിനുള്ളിൽ തീപിടുത്തമുണ്ടെന്ന് നിലവിളിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ട്രെയിനിൽ തീപിടുത്തം […]
Read more

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാനെ അതീവ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി നേരത്തെ പുറത്ത് വന്നിരുന്നു. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് […]
Read more

കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം വൈകുന്നു: പ്രതിഷേധവുമായി ബന്ധുക്കള്‍

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു. അഞ്ചുമൃതദേഹങ്ങളുമായി ബന്ധുക്കള്‍ കാത്തുനില്‍ക്കുകയാണ്. രാവിലെ എട്ടുമണി മുതല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്കായി ബന്ധുക്കൾ കാത്തുനില്‍ക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഡോക്ടര്‍ എത്താത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണം. ആശുപത്രിക്ക് സമീപം ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. ഡ്യൂട്ടിയില്‍ ഡോക്ടര്‍ അവധിയില്‍ പോയിട്ട് പകരത്തിന് വേറെ ഡോക്ടര്‍ ഇല്ലാതെ പോയതാണ് പ്രതിസന്ധിക്ക് കാരണം. സംഭവത്തില്‍ പരാതിയും പ്രതിഷേധവും അറിയിച്ചിട്ടും അധികൃതര്‍ പ്രതികരിക്കുന്നില്ലെന്നും പരാതിക്കാര്‍ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് അവധിയിലാണ്. പകര ചുമതലയിലുള്ള ഓഫീസറും പ്രതികരിച്ചിട്ടില്ല. ഡിഎംഒയും വിഷയം അറിഞ്ഞിട്ടില്ലെന്നാണ് […]
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” യുടെ ട്രെയ്‌ലർ പുറത്ത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. […]
Read more

കാലടിയിൽ മോഷണശ്രമത്തിനിടെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പിടിയില്‍

കൊച്ചി: മോഷണശ്രമത്തിനിടെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പിടിയില്‍. കാലടി മാണിക്യമംഗലത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. സജി കൊല്ലംകുടിയാണ് പിടിയിലായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. അടുത്ത വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു ഇയാള്‍ മോഷണത്തിന് എത്തിയത്. വീട്ടിലേക്ക് ആയുധങ്ങളുമായി ഇയാള്‍ മതില്‍ ചാടിയെത്തുകയായിരുന്നു. സജി മതില്‍ ചാടുന്നത് കണ്ട അയല്‍വാസി വിവരം വീട്ടുകാരെ അറിയിച്ചു. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിന്റെ ടെറസില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ കാലടി പൊലീസിന് കൈമാറുകയായിരുന്നു. സജിക്കെതിരെ മോഷണശ്രമത്തിന് […]
Read more

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ; കല്ലറ പഞ്ചായത്തിലെ LC കമ്മിറ്റികൾ പിരിച്ചുവിട്ട് സിപിഐഎം

തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഐഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്, നിയമ സഭാ തിരഞ്ഞെടുപ്പ് തോൽവി സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ കല്ലറ മുതുവിള ലോക്കൽ കമ്മിറ്റികളാണ് പിരിച്ചു വിട്ടത്. ഏരിയ കമ്മിറ്റി അംഗം R S ജയന്റെ നേതൃത്വത്തിലുള്ള 10 അംഗ അഡ്ഹോക്ക് കമ്മറ്റിയും നിലവിൽ വന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ‘തിരഞ്ഞെടുപ്പ് മുദ്രാവാക്യം’ വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎമ്മിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിലേത് പോലെ വേണ്ടത്ര ജനങ്ങളെ ആകർഷിക്കാനായില്ല എന്നാണ് […]
Read more

എകെജി സെന്‍ററില്‍ കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം, ഞാൻ ബിജെപിക്കൊപ്പമാണ്; രാജസേനൻ

തിരുവനന്തപുരം: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. രണ്ട് ആഴ്ച മാത്രമേ കമ്യൂണിസ്റ്റ് എന്ന പദം തന്റെ ഒപ്പം ഉണ്ടായിരുന്നതെന്നും താൻ ബിജെപി പൂർണ്ണമായി ഉപേക്ഷിച്ചു പോയതല്ലെന്നും അന്ന് സംഭവിച്ചത് ഒരു ചെറിയ അബദ്ധം മാത്രമാണെന്നും രാജസേനൻ പറഞ്ഞു. ‘ബിജെപി വിട്ടതല്ല. അത് ചെറിയൊരു അബദ്ധം പറ്റിയതാണ്. എന്‍റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് എകെജി സെന്‍ററില്‍ ചെന്ന് കയറി എന്നുള്ളത്. എന്നെ ചിലര്‍ […]
Read more

RSS പരിപാടിയിൽ വിസിമാർ പങ്കെടുത്ത സംഭവം; മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ വി. മുരളീധരൻ

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ വി. മുരളീധരൻ എംഎൽഎ. പരിപാടിയിൽ പങ്കെടുത്തത് അപരാധമാണെന്ന് എങ്ങനെ പറയുമെന്ന് വി. മുരളീധരൻ ചോദിച്ചു. വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ അപരാധം എന്ന പ്രസ്താവന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ വി. മുരളീധരൻ ആർഎസ്എസ് നിരോധിച്ച സംഘടന ആണോ എന്നും ചോദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അത് വിശദീകരിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയടക്കം പ്രവർത്തിക്കുന്ന സംഘടനയാണ്. ആർഎസ്എസ് ബന്ധമുള്ളത് കൊണ്ട് […]
Read more

Recent News