Category: latest

ബംഗാളിൽ ആൾക്കൂട്ട മർദനം; മലയാളി യുവാവ് കൊല്ലപ്പെട്ടു,

കൊൽക്കത്ത: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദ്ദിച്ചത്. സൗത്ത് 24 പർഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

എ പത്മകുമാറിന് ഇന്ന് നിർണായക ദിനം; സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സാധ്യത

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ നടപടി തീരുമാനിക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. മുൻ ദേവസ്വം പ്രസിഡന്‍റായ പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നത് അടക്കം കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്രകമ്മിറ്റി അംഗങ്ങൾ അടക്കം പങ്കെടുക്കുന്ന യോഗം രാവിലെ പത്ത് മണിക്ക് ചേരും. അതേസമയം, നടപടി വന്നാൽ പലതും തുറന്ന് പറയാനുള്ള ഒരുക്കത്തിലാണ് എ പത്മകുമാർ. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്‍റെ […]
Read more

സംസ്ഥാനത്ത് സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി. ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അധികാരത്തിലെത്തി ഒരു മാസം കഴിയും മുമ്പേ വാഗ്ദാനം പാലിക്കാനായെന്നും സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാമെന്നും ഞങ്ങളുടെ സർക്കാരിന്റെ വണ്ടി എന്ന് സ്ത്രീകള്‍ക്ക് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസി […]
Read more

വെയിലത്ത് പണി എടുക്കേണ്ട; സൗദിയിൽ ഇന്ന് മുതൽ ഉച്ചവിശ്രമ നിയമം പ്രബല്യത്തിൽ

റിയാദ്: സൗദിയിൽ ഉച്ചവിശ്രമ നിയമം ഇന്നുമുതൽ മുതൽ പ്രാബല്യത്തിൽ. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്താണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12:00 മണി മുതൽ വൈകുന്നേരം 3:00 മണി വരെ നേരിട്ട് വെയിലേൽക്കുന്ന രീതിയിലുള്ള ജോലികൾക്കാണ് വിലക്ക് ബാധകമാകുക. കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുക, ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുക, തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് […]
Read more

സോലാപൂരിൽ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കിണറ്റിലേയ്ക്ക് മറിഞ്ഞ് 8 പേര്‍ മരിച്ചു

സോലാപൂര്‍: മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച പിക്ക്അപ്പ് വാന്‍ കിണറിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. നാലു സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഏഴു പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. രഞ്ജാനി ഗ്രാമത്തിലെ പാന്ദാര്‍പൂര്‍ പ്രദേശത്തുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സോലാപൂരിലെ ടന്‍ഡുല്‍വാദി ഗ്രാമത്തിന് സമീപമാണ് അപകടം സംഭവിച്ചത്. പതിനഞ്ച് യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം അറിഞ്ഞയുടന്‍ തന്നെ പ്രാദേശിക അധികൃതര്‍, പോലീസ് ഉദ്യോഗസ്ഥര്‍, […]
Read more

പ്രവാസി നിക്ഷേപകർക്കായി 15 വർഷത്തെ റെസിഡൻസി പെർമിറ്റ് പദ്ധതിക്ക് അംഗീകാരം കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസി നിക്ഷേപകർക്ക് 15 വർഷം വരെ കാലാവധിയുള്ള റെസിഡൻസി പെർമിറ്റുകൾ നൽകുന്ന പുതിയ പദ്ധതിക്ക് അംഗീകാരം നൽകി കുവൈത്ത് മന്ത്രിസഭ . ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനങ്ങളുടെ ഉടമകൾ, പാർട്ണർമാർ, മാനേജർമാർ, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി(ഡി.ഐ.പി.എ) അംഗീകരിച്ചിട്ടുള്ള ഉന്നത ഉദ്യോഗസ്ഥർ, കൂടാതെ ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഈ ദീർഘകാല വിസയ്ക്ക് അർഹതയുണ്ടായിരിക്കും. നിക്ഷേപ സ്ഥാപനത്തിന് ഡി.ഐ.പി.എ നൽകിയ സാധുതയുള്ള നിക്ഷേപ ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന നിക്ഷേപകനോ എക്സിക്യൂട്ടീവോ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും മറ്റ് […]
Read more

മസ്കത്തിൽ മത്ര കേബിൾ കാർ പരീക്ഷണ ഓട്ടം ഡിസംബറിൽ

മസ്കത്ത്: മത്ര കേബിൾ കാർ പദ്ധതി അവസാന ഘട്ടത്തിലേക്ക്. ഡിസംബറിൽ പരീക്ഷണ ഓട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി മസ്കത്തിന്റെ മനോഹര ആകാശകാഴ്ച ദൃശ്യമാവുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.മത്ര ഫിഷ് മാർക്കറ്റിന് സമീപത്ത് നിന്നും തുടങ്ങി, റിയാം പാർക്കിന് പിന്നിലെ മലമുകളിലൂടെ കൽബു പാർക്ക് വരെയാണ് കേബിൾ കാർ കടന്നുപോകുന്നത്. ഏകദേശം 3 കിലോമീറ്റർ ദൂരത്തിലാണ് കേബിൾ കാർ ലൈൻ സജ്ജീകരിച്ചിരിക്കുന്നത്. എയർ കണ്ടീഷൻ ചെയ്ത 18 ക്യാബിനുകളാണ് കേബിൾ കാർ സംവിധാനത്തിൽ […]
Read more

ശബരിമല സ്വർണക്കൊള്ള; ‘ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട് ‘,മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കുറ്റപത്രം സമർപ്പിച്ച ശേഷം, ബാക്കിയെല്ലാം മന്ത്രിസഭ പിന്നീട് തീരുമാനിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ, ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്. മുൻ മന്ത്രി വാസവൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാം പുറത്തുവരുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. അതേസമയം, കേസിൽ എസ്ഐ ടി സംഘം ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് വീണ്ടും സന്നിധാനത്ത് പരിശോധന നടത്തി. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും […]
Read more

‘പ്രിയദർശിനി പദ്ധതി പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്’ ; , ഗതാഗത മന്ത്രി സി പി ജോൺ

തിരുവനന്തപുരം: KSRTC ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത്. കെഎസ്ആർടിസിയുടെ വലിയ വിജയമാണ് പ്രിയദർശിനി സൗജന്യ യാത്ര. തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ഓർഡിനറി ബസുകളിൽ നിന്നാണ് പദ്ധതിയുടെ തുടക്കം. ആകെയുള്ള ബസുകളിൽ 65 ശതമാനവും ഓർഡിനറി ബസുകളാണ്. ഓർഡിനറി ബസുകൾ […]
Read more

വി സിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം; മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വി.ഡി. സതീശന്റെ നിലപാട് കടുത്ത രാഷ്ട്രീയ കാപട്യത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയെക്കുറിച്ച് വൈസ് ചാന്‍സലര്‍മാരെ ഉപദേശിക്കാന്‍ ഇറങ്ങുന്ന മുഖ്യമന്ത്രി, തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണെന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം മറക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ഭരണഘടനാ മൂല്യങ്ങള്‍ക്ക് […]
Read more

Recent News