Category: latest

നസ്‍ലെന്റെ മോളിവുഡ് ടൈംസ് നേടിയത് എത്ര?

കൊച്ചി : ആഷിക് ഉസ്‍മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്‍മാൻ നിർമ്മിച്ചിരിക്കുന്ന, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തിയ ചിത്രമാണ് മോളിവുഡ് ടൈംസ്. ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്‍ലെൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. മോളിവുഡ് ടൈംസിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നസ്‍ലെൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. നസ്‍ലെന്റെ മികച്ച പ്രകടനം തന്നെയാണ് […]
Read more

തമിഴക രാഷ്ട്രീയത്തിൽ പുതിയ ട്വിസ്റ്റ്

ചെന്നൈ: രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും. രജനീകാന്തിൻ്റെ മകൾ സൗന്ദര്യയുടെ ഭർത്താവാണ് വിശാഖൻ. നടനും ഫാർമ കമ്പനി ഡയറക്ടറുമാണ്. അണ്ണാമലൈയുടെ ജനകീയ കൂട്ടായമയിലാണ് ചേരുക. അണ്ണാമലൈക്ക് രജനിയുടെ പിന്തുണ ഉണ്ടെന്ന സൂചനകൾക്കിടെയാണ് നീക്കം. ജൂൺ 5നാണ് കെ അണ്ണാമലൈ ബിജെപിയിൽ നിന്നും ഔദ്യോഗികമായി രാജിവെച്ചത്. ഇതിന് പിന്നാലെ ‘വി ദ ലീഡേഴ്സ്’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനവും പ്രഖ്യാപിച്ചു. ഈ പ്രസ്ഥാനത്തിലേക്ക് വെറും 24 മണിക്കൂറിനുള്ളിൽ 13,85,763 ആളുകളാണ് സജീവ അംഗങ്ങളായി […]
Read more

കേരളത്തിലെ ശുദ്ധവായു സൂചികയിൽ ഒന്നാമതെത്തി തട്ടേക്കാട്

കോതമംഗലം: കേരളത്തിലെ വന മേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരം ലഭിക്കുന്ന കേന്ദ്രമായി തട്ടേക്കാടിനെ കണ്ടെത്തിയതായി പഠനം. വനപ്രദേശങ്ങളോട് ചേർന്ന മേഖലകളിലെ വായു ഗുണനിലവാരം വിലയിരുത്താൻ നടത്തിയ പഠനത്തിലാണ് മാലിന്യമുക്തമായ ശുദ്ധ വായു ലഭിക്കുന്ന പ്രദേശമായി തട്ടേക്കാട് മുന്നിലെത്തിയത്. വായു ഗുണനിലവാര സൂചികയിൽ 0 മുതൽ 50 വരെയുള്ള ശ്രേണിയിലാണ് തട്ടേക്കാട് ഉൾപ്പെട്ടത്. വനാന്തരങ്ങളിൽ അനുഭവപ്പെടുന്ന അതേ സൂക്ഷ്മ കാലാവസ്ഥ ഇവിടെ നിലനിൽക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. വനം വകുപ്പിന്റെ നിർദേശപ്രകാരം നടത്തിയ പഠനത്തിൽ മലിനീകരണ […]
Read more

‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടിക്ക് സംസ്ഥാനതല തുടക്കം

തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകള്‍ വിനിയോഗിക്കുമെന്നും ആക്ഷേപങ്ങള്‍ കുറക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കെട്ടിടങ്ങളും മറ്റും നിര്‍മിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.  […]
Read more

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

തിരുവനന്തപുരം: വായ്പ അനുവദിക്കുന്നതിൽ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങളെ പൂർണമായും ഒഴിവാക്കാനും സപ്ലൈകോയുടെ നേതൃത്വത്തിൽ വിതരണം പൂർത്തിയാക്കാനും തീരുമാനമായി. ഇതുവരെ പ്രാഥമിക സംഘങ്ങൾക്ക് നൽകാനുള്ള 52 കോടി രൂപ ഉടൻ വിതരണം ചെയ്യാനും മന്ത്രിസഭ തീരുമാനമായി. * പാലക്കാട് ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് പണം വിതരണം ചെയ്യുന്നതിലെ എല്ലാ തടസങ്ങളും പരിഹരിച്ചു. * കേരള ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയും സീനിയർ അഭിഭാഷകരെയും നിയമിക്കാൻ മന്ത്രിസഭ […]
Read more

സർക്കാരിന്റെ മൗനം വഞ്ചനയാണ്

തിരുവനന്തപുരം: എംജി സർവകലാശാലയെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഓഫീസിന്റെ ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണം എന്ന് പ്രതിപക്ഷ നേതാവ് പിറണായി വിജയൻ. ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ പാങ്ങില്ലാത്തവരായി മാറിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. ഈ മൗനം കേരളത്തോടുള്ള വഞ്ചനയാണ് എന്നും പിണറായി വിജയൻ വിമർശിച്ചു. ഗവർണർ വഴി സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിച്ചപ്പോൾ പത്ത് വർഷം എൽഡിഎഫ് സർക്കാർ പ്രതിരോധിച്ചിരുന്നു. എന്നാൽ ഗവർണറുമായി ഏറ്റുമുട്ടലിനില്ല എന്നാണ് യുഡിഎഫ് സർക്കാരിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്. ആശങ്കയുണ്ടാക്കുന്ന നിലപാടാണിത്. ഭരണഘടനയുടെ […]
Read more

വീണയെ കൈവിട്ട് CPM

തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട എക്‌സാലോജിക് കേസിൽ സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചോദ്യം ചെയ്യലിന് ഹാജരാവാൻ വീണയ്ക്ക് ഇ.ഡി. നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് പ്രതികരണം. കേസ് വീണതന്നെ കൈകാര്യംചെയ്യും. സി.പി.എം. നിലപാടെടുക്കേണ്ട ആവശ്യമില്ല. കേസിന്റെ മറവിൽ പിണറായിയെ കൂട്ടിക്കെട്ടാൻ നടത്തുന്ന രാഷ്ട്രീയനീക്കത്തെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കെട്ടാൻ നടത്തുന്ന രാഷ്ട്രീയ ശ്രമങ്ങളെയാണ് സിപിഎം എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

നടിയെ ആക്രമിച്ച കേസ്: മെമ്മറികാർഡ് പുനരന്വേഷണ ഹർജി ഇന്ന് പുതിയ ബെഞ്ച് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ പ്രധാന തെളിവായ മെമ്മറികാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ അനധികൃതമായി പരിശോധിച്ചതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ ഹർജി ബുധനാഴ്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും. ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ഹൈക്കോടതി മേൽനോട്ടത്തിൽ സൈബർ ഫൊറൻസിക് വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടി ആവശ്യപ്പെടുന്നത്.
Read more

നീറ്റ് പുന:പരീക്ഷ: പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിലെ പ്രതി

ഡൽഹി : നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതി കോടതിയിൽ. ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഇടക്കാല ജാമ്യാപേക്ഷ നൽകിയത്. ജൂൺ 21ലെ പരീക്ഷ എഴുതാൻ അനുവാദം വേണമെന്നും പഠനത്തിനായുള്ള പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്നുമാണ് ആവശ്യം. ഇതിനിടെ പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോരാതെയിരിക്കാൻ കർശന ജാഗ്രതയിലാണ് ദേശീയ പരീക്ഷ ഏജൻസി. അധ്യാപക സംഘം പൂർണ്ണ സമയ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കുന്നവരെയും […]
Read more

ഡൽഹിയിൽ 111 കി.മീ വേഗത്തില്‍ വരെ കാറ്റ് വീശാമെന്ന് മുന്നറിയിപ്പ് നൽകി ഐഎംഡി

ഡൽഹി: നഗരത്തിൽ ശക്തമായ പൊടിക്കാറ്റ് വീശി. സൗത്ത് ഡൽഹി , സൗത്ത് ഈസ്റ്റ് ഡൽഹി , സൗത്ത് വെസ്റ്റ് ഡൽഹി, ന്യൂഡൽഹി , നോർത്ത് വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് വീശിയത്. മണിക്കൂറിൽ111 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പ്. ഇവിടങ്ങളിൽ മിതമായ മഴയും ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. എന്നിരുന്നാലും, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിവിധ […]
Read more

Recent News