കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, ബംഗ്ലാദേശ് സ്വദേശി പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. വാണിജ്യ അടിസ്ഥാനത്തിൽ മയക്കുമരുന്നും ഉത്തേജക ഗുളികകളും കൈവശം വെയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്ത ബംഗ്ലാദേശ് സ്വദേശിയെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതി നിയമവിരുദ്ധമായ മയക്കുമരുന്ന് ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുന്നതായി സുരക്ഷാ ഏജൻസികൾക്ക് കൃത്യമായ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ ദിവസങ്ങളോളം കർശനമായ നിരീക്ഷണത്തിലാക്കി. ലഹരിവസ്തുക്കൾ സൂക്ഷിക്കുന്നതിനും ഒളിപ്പിക്കുന്നതിനുമായി പ്രതി ഉപയോഗിച്ചിരുന്ന ചില തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ നിരീക്ഷണത്തിലൂടെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ജനറൽ ഡിപ്പാർട്ട്‌മെന്റ് […]
Read more

