Category: latest

സെന്‍സസ് 2027: കൊല്ലത്ത് രണ്ടാംഘട്ട പരിശീലനം തുടങ്ങി

തിരുവനന്തപുരം : സെന്‍സസ് പ്രവര്‍ത്തനങ്ങളുടെഭാഗമായ ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ  രണ്ടാംഘട്ടത്തിന് കൊല്ലം ജില്ലയിൽ തുടക്കമായി. കലക്ട്രേറ്റ് ഐ ടി ട്രെയിനിംഗ് ഹാളില്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം  ടി.കെ വിനീത് അധ്യക്ഷനായി. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഫീല്‍ഡ് ട്രെയിനര്‍മാര്‍.  ആകെ 87 പേരുണ്ട്. അടുത്തഘട്ടത്തില്‍ രണ്ട് ഫീല്‍ഡ് ട്രെയിനര്‍മാരടങ്ങുന്ന സംഘങ്ങള്‍ സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യൂമറേറ്റര്‍മാര്‍ക്കും പരിശീലനം  നല്‍കും.
Read more

അഴിമതിയും ക്രമക്കേടുകളും തടയാൻ വിജിലൻസ് ആന്റ് ആന്റി-കറപ്ഷൻ ബ്യൂറോ പദ്ധതി ഓപ്പറേഷൻ സീറോ

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ അഴിമതിയും ക്രമക്കേടുകളും തടയുന്നതിനായി വിജിലൻസ് ആന്റ് ആന്റി-കറപ്ഷൻ ബ്യൂറോ (VACB) ‘ഓപ്പറേഷൻ സീറോ’ കർമ്മ പദ്ധതി നടപ്പാക്കുന്നു. സുതാര്യമായ ഭരണവും അഴിമതിരഹിത സേവനവും ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.ഓഫീസുകളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ കർമ്മപദ്ധതിയുടെ ഭാഗമായി എഐ ക്യാമറകൾ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഓഫീസുകളിൽ സജ്ജമ്മകും. ഇതിലൂടെ സർക്കാർ ഓഫീസുകൾ ഒരു നെറ്റ്വർക്കായി പ്രവർത്തിക്കും. ഉദ്യോഗസ്ഥരുടെ അനാവശ്യമായ ഇടപെടലുകൾ തടയുന്നതിനും ഫയൽ നീക്കം വേഗത്തിലാക്കുന്നതിനും കർശനമായ മിന്നൽ പരിശോധനകൾ നടത്തുക തുടങ്ങിയവയാണ് […]
Read more

‘ഇഡിയിൽ നിന്ന് നീതി ലഭിക്കുമെന്ന സച്ചിദാനന്ദന്റെ കണ്ടെത്തൽ വിചിത്രമാണ്’; സച്ചിദാനന്ദന് മറുപടിയുമായി സിപിഎം ജില്ലാ സെക്രട്ടറി

തൃശൂര്‍: പിണറായിക്കെതിരായ ഇഡി റെയ്ഡിൽ സിപിഎം പ്രതികരിച്ചത് ശരിയായില്ലെന്ന കവി സച്ചിദാനന്ദന്‍റെ പ്രസ്താവനയിൽ പ്രതികരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍. ഇഡിയിൽ നിന്ന് നീതി ലഭിക്കുമെന്ന് സച്ചിദാനന്ദന്റെ കണ്ടെത്തൽ വിചിത്രമാണ്. ബിജെപിയുടെ രാഷ്ട്രീയ നയങ്ങൾ കൊണ്ടാണ് ഇതുവരെയും ഇഡി കേസുകളെ സമീപിച്ചത്. അല്ലാതെ സത്യത്തിന്റെയും നീതിയുടെയും അളവുകോല് കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇഡിക്കിതിരെ പ്രതികരിക്കരുതെന്ന നിലപാട് മനുഷ്യാവകാശ പ്രവർത്തകനായ സച്ചിദാനന്ദനിൽ നിന്നും പ്രതീക്ഷിക്കുന്നതല്ല. ഇഡി എന്താണെന്ന് അറിയാത്തതുപോലെയാണ് അദ്ദേഹം പ്രതികരിക്കുന്നതെന്നും കെ.വി. […]
Read more

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ബോധവത്ക്കരണ പരിപാടികളുമായി ഇടുക്കി ജില്ലാ ആരോഗ്യവകുപ്പ്

തിരുവനന്തപുരം : ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കിയിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം ഇടുക്കി, ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സഞ്ചു റ്റി ഷൈന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി ജോസഫ് പ്രതിരോധത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് വിശദീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ […]
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു

കൊച്ചി : മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” റിലീസിന് ഒരുങ്ങുന്നു. ദുൽഖറിന്റ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്. മധുബാലക്കൊപ്പം, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും […]
Read more

‘കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരും’; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്ന് കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് ഇല്ലെന്നും, നേതൃത്വത്തിന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നുവെന്നും, സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താല്പര്യമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. രാജി സമർപ്പിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ താൽപ്പര്യമില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയത്. “ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ രാജിവെക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. രണ്ടു ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു അതിനാൽ ഞാൻ […]
Read more

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്നും നാളെയും ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, […]
Read more

കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ സുജിത്ത് ആണ് അപകടത്തിൽപ്പെട്ടത്. മിലിട്ടറി ക്യാമ്പിലെ ബ്രിട്ടോ, അഭിജിത്ത്, ശ്രീയേഷ് എന്നിവരോടൊപ്പം കരമനയാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. തുടർന്ന് ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. മറ്റുള്ളവർ നീന്തി കരയിലെത്തിയെങ്കിലും സുജിത്തിന് നീന്തി കരയിലെത്താൻ സാധിച്ചില്ല. സ്‌കൂബാ ടീം സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇവിടെ ശക്തമായ അടിയൊഴുക്കുണ്ട്. ഇത് രക്ഷാപ്രവർത്തനത്തിന് […]
Read more

മലങ്കര ഡാമിന്‍റെ ഷട്ടറുകളും തുറക്കുന്നു

ഇടുക്കി: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ പരിധിയിലുള്ള മലങ്കര ഡാമിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തുന്നു. ഡാമിന്‍റെ സുരക്ഷ മുൻനിർത്തിയുള്ള വലിയ തോതിലുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി ജലനിരപ്പ് താഴ്ത്തേണ്ടതുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഷട്ടറുകൾ 200 സെന്റീമീറ്റർ (2 മീറ്റർ) വരെ ഉയർത്താൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് ഷട്ടറുകൾ കൂടി ഇന്ന് വൈകുന്നേരത്തോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ഡാമിന്‍റെ […]
Read more

ഇഡിയെ ആക്രമിച്ച സംഭവം: തിരുവനന്തപുരം ന​ഗരത്തിന് നാണക്കേടെന്ന് മേയർ വിവി രാജേഷ്

തിരുവനന്തപുരം: ഇഡി ആക്രമണം തിരുവനന്തപുരത്തിന് നാണക്കേടായെന്ന് മേയർ വിവി രാജേഷ്. ആക്രമണത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളാണ്. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ട്. അവരെ കണ്ടുപിടിക്കാതിരിക്കുന്നത് തിരുവനന്തപുരത്ത് കൂടുതൽ സംഘർഷത്തിന് സാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി ആക്രമണം നടത്തിയവരെ കണ്ടുപിടിക്കണമെന്നും മേയർ ആവശ്യപ്പെട്ടു. അതേസമയം, തിരുവനന്തപുരം നഗരസഭാ പരിധിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മേയർ കെയർ പദ്ധതിക്ക് തുടക്കമിട്ടതായി വിവി രാജേഷ് അറിയിച്ചു. ഒരു വാർഡിൽ 50 കുട്ടികൾ എന്ന കണക്കിൽ 5050 കുട്ടികൾക്കാണ് […]
Read more

Recent News