വ്യാജകത്ത് കേസ്; കെ സുധാകരന്റെ മരുമകനെ ചോദ്യം ചെയ്ത് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കെപിസിസി പ്രസിഡന്റിന്റെ പേരിൽ ഇറങ്ങിയ വ്യാജകത്തുമായി ബന്ധപ്പെട്ട് കെ. സുധാകരന്റെ മരുമകനെ ചോദ്യം ചെയ്ത് പൊലീസ്. കത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സൈബർ പൊലീസ് ആണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പ് സമയത്താണ് കെപിസിസി പ്രസിഡന്റിന്റെ പേരിൽ വ്യാജകത്ത് ഇറങ്ങിയത്.

കണ്ണൂരിൽ കെ. സുധാകരന് ജയസാധ്യത ഇല്ലെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എഐസിസിക്ക് അയച്ച കത്ത് എന്ന നിലയിലാണ് കത്ത് പ്രചരിച്ചിരുന്നത്. തുടർന്ന് കെപിസിസി പ്രസിഡന്റിന്റെ പരാതിയിൽ സൈബർ പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാ​ഗമായാണ് സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News