Category: latest

യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം; വന്ദേമാതരം മുഴുവൻ വായിക്കണമെന്ന നിർദേശം തള്ളി സർക്കാർ‌

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരും ലോക്‌ഭവനും തമ്മിൽ ഭിന്നത. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിൻ്റെ ഭാഗമായി വന്ദേ മാതരം മുഴുവൻ വായിക്കണമെന്ന ലോക്ഭവന്റെ നിർദേശം സർക്കാർ തള്ളി. കേരള പൊലീസിൻ്റെ ബാൻ്റ് വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിർത്തി. ഇന്നലെ റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക് ഭവൻ നിർദേശിച്ചിരുന്നു. എന്നാൽ നിർദേശം പാലിക്കപ്പെട്ടില്ല. സംഭവത്തിൽ ഗവർണറുടെയും ലോക്‌ഭവൻ്റെയും തുടർ നീക്കം എന്താകുമെന്നാണ് ഉറ്റുനോക്കുന്നത്. അതേസമയം ഗവർണറുടെ […]
Read more

ഇ ഡിയെ ആക്രമിച്ചത് വെറും സാമ്പിൾ

തിരുവനന്തപുരം: പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിഐക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ, നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഭീഷണിപ്പെടുത്തി. പൊലീസ് ഗുണ്ടായിസം കാണിച്ചാൽ, അതിനെ ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്കുണ്ടെന്നും ഇഡിയെ ആക്രമിച്ചത് സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും പൂരം കാണാൻ കിടക്കുന്നതേയുള്ളൂവന്നും സുരേഷ് ബാബു പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോസ്മെന്റ് […]
Read more

കേന്ദ്രത്തിനെതിരെ രാഹുൽ

തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട ഓൺ-സ്ക്രീൻ മാർക്കിങ് വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഏകദേശം 18.5 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിതെന്നും മുൻപ് വിവാദങ്ങളിൽപ്പെട്ട കോഎംപ്റ്റ് എഡ്യു ടെക് എന്ന കമ്പനിക്ക് എങ്ങനെയാണ് പരീക്ഷാ നടത്തിപ്പിന്റെ കരാർ ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. കമ്പനിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ചപറ്റിയെന്നും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത വിദ്യാഭ്യാസ മന്ത്രിയെ പ്രധാനമന്ത്രി നേരത്തെതന്നെ പുറത്താക്കേണ്ടതായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. […]
Read more

അവസാനം പിണറായി ഇടപ്പെട്ടു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അം​ഗത്വം പുതുക്കി നൽകുന്നത്. പിബി അം​ഗം പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദന് നിർദേശം നൽകിയതോടെയാണ് പാർട്ടി അം​ഗത്വം തിങ്കളാഴ്ച പുതുക്കി നൽകിയത്. ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കേസിൽ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അം​ഗത്വത്തിൽ നിന്ന് നീക്കിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ബിനീഷിനെ […]
Read more

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലാണ് മഴ കനത്ത് പെയ്യാൻ സാധ്യത. മുൻകരുതലിന്റെ ഭാഗമായി 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. എന്നാൽ മഴമുന്നറിയിപ്പില്ലാത്ത ജില്ലകളിലും ഇടത്തരം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ […]
Read more

‘തോറ്റുതരാൻ മനസ്സില്ല,ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതേണ്ട’ ; എം വി ഗോവിന്ദൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്നും അത് തകർക്കാമെന്ന് ആരും കരുതേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എട്ട് മണിക്കൂർ നടത്തിയത് റെയ്ഡ് നാടകമാണെന്നും മേനോൻ വരവ് കോൺഗ്രസ് രാഷ്ട്രീയത്തോടുള്ള വഞ്ചനയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു. സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന എൽഡിഎഫ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് മണിക്കൂർ നടത്തിയത് റെയ്ഡ്മോദിയെ പറയാൻ ഒരു പേടിയും ഇല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മോദി ഇതിൽ ഒന്നാം പ്രതിയാണ്. […]
Read more

നീറ്റ് പുനഃപരീക്ഷ; ഡൽഹിയിൽ നിർണായകയോഗം ചേരുന്നു

ഡൽഹി: നീറ്റ് പുനഃപരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ നിർണായകയോഗം. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വാർത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ, എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്നു. അതേസമയം, സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളു‌ടെ ഉത്തര കടലാസ്സുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ […]
Read more

ഡൽഹിയിൽ നിന്നും മടങ്ങി വിജയ് ; മടങ്ങിയത് കോൺ​ഗ്രസ് നേതാക്കളെ കാണാതെ

ഡൽഹി: കോൺ​ഗ്രസ് നേതാക്കളെ കാണാതെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഡൽഹിയിൽനിന്നും മടങ്ങി. വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖർ​ഗെ എന്നിവരുമായി വിജയ് കൂടികാഴ്ച നടത്തുമെന്നായിരുന്നു വിവരം. സോണിയയുടെ വസതിക്ക് മുന്നിൽ വിജയിയും രാഹുലും കൈകോർത്ത് നിൽക്കുന്ന നിരവധി ഫ്ലക്സുകൾ കോൺ​ഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്നു. എന്നാൽ രാവിലെ തമിഴ്നാട് ഭവനിൽനിന്നും വിജയ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. ഇന്നലെ പ്രധാനമന്ത്രിയുമായടക്കം കൂടിക്കാഴ്ച നടത്തിയ വിജയ് സംസ്ഥാനത്തെ വിവിധ വമ്പൻ പദ്ധതികൾക്ക് കേന്ദ്ര സഹായം തേടിയിരുന്നു. […]
Read more

ഹാപ്പിലാൻഡിലെ അപകടം; കേസെടുത്ത് വെഞ്ഞാറമൂട് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് പ്രവർത്തിക്കുന്ന ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. വെമ്പായത്ത് പ്രവർത്തിക്കുന്ന ‘ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു. മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്കാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി. സി വിഷ്ണുനാഥ് […]
Read more

പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ പാറമടയിൽ മുങ്ങി മരിച്ചു

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ പാറമടയിൽ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷു ജോഷിയാണ് മരിച്ചത്. പാറമടയിലെ വെള്ളക്കെട്ടില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണി മില്ലിന്റെ പരസ്യ ചിത്രീകരണത്തിനാണ് ദിയാന്‍ഷു പെരുമ്പാവൂരില്‍ എത്തിയത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിന് മുന്‍പും ഇതേ പാറമടയില്‍ യുവാക്കള്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടർന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.
Read more

Recent News