Category: latest

ചോറ്റാനിക്കര ക്ഷേത്രത്തിലെ മാലിന്യപ്രശ്നത്തിൽ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതി വിശദീകരണം തേടി. അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ നിർദേശിച്ച കോടതി, വീഴ്ച ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് ഇതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹാജരായ ഉദ്യോഗസ്ഥരും എടുത്ത നടപടികൾ വിശദീകരിച്ച് പ്രത്യേക സത്യവാങ്മൂലങ്ങൾ നൽകണമെന്നും നിർദേശമുണ്ട്. കേസ് ജൂൺ ഒന്നിന് വീണ്ടും പരിഗണിക്കും. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനായി പദ്ധതികൾ […]
Read more

കുറ്റസമ്മതവുമായി കേന്ദ്രമന്ത്രി

ഡൽഹി: സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളു‌ടെ ഉത്തര കടലാസ്സുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒഎസ്എമ്മില്‍ പൊരുത്തക്കേടുകൾ ഉണ്ടായി. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തിൽ ഉന്നതഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. […]
Read more

നാട്ടിൽ എത്തുമെന്ന് കരുതിയിരുന്നില്ല; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം തിരിച്ചത്തിയ അബ്ദുൽ റഹീം

കോഴിക്കോട്: നാട്ടിൽ എതാൻ കഴിയുമെന്ന് കരുതിയില്ലെന്ന് 20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം തിരിച്ചത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം. 18 വർഷം ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു വർഷം കൊണ്ടാണ് പ്രതീക്ഷ വന്നത്. വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നും അബ്ദുൽ റഹീം പറഞ്ഞു നിയമ പോരാട്ടവും ഫണ്ട് ശേഖരണവും നടക്കുന്നത് അറിഞ്ഞിരുന്നു. നിയമ സംവിധാനങ്ങൾക്ക് നന്ദിയെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു. മാത്രമല്ല, നിസ്സഹായരായ നിരവധി പേർ ജയിലിൽ ഉണ്ടെന്ന് അബ്ദുൽ റഹീം പറഞ്ഞു. […]
Read more

ഈദ് അൽ-അദ്ഹ ആഘോഷം സംഘടിപ്പിച്ച് ഗൾഫ് എയർ

മനാമ: ബഹ്റൈൻ-തായ് നയതന്ത്ര, ബിസിനസ് നേതാക്കൾക്കൊപ്പം ബാങ്കോക്കിൽ ഗൾഫ് എയർ ഈദ് അൽ-അദ്ഹ ആഘോഷിച്ചു. ഗൾഫ് എയർ സംഘടിപ്പിച്ച പ്രത്യേക ഈദ് അൽ-അദ്ഹ ആഘോഷത്തിൽ ബഹ്‌റൈനിലെ തായ് അംബാസഡർ സുമതേ ചുലജത, ബഹ്റൈൻ വ്യവസായി ഖാലിദ് അലി അൽ അമീൻ, ഗൾഫ് എയർ റീജിയണൽ മാനേജർ റാഷിദ് അൽ ഖ്വൗദ് എന്നിവർക്കൊപ്പം അംബാസഡർ ഖലീൽ യാക്കൂബ് അൽ ഖയാത്തും പങ്കെടുത്തു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിനും ഇരു രാജ്യങ്ങൾക്കിടയിലുള്ള ബിസിനസ്, യാത്രാ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയാൽ […]
Read more

മെൻസ്ട്രൽ കപ്പുകളുടെ ഉത്പാദനശേഷി 50 ലക്ഷമായി ഉയർത്തി

തിരുവനന്തപുരം: മെൻസ്ട്രൽ കപ്പുകളുടെ വാർഷിക ഉത്പാദന ശേഷി 50 ലക്ഷമായി ഉയർത്തി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്‌ന പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് . ഇതിനായി ആക്കുളം ഫാക്ടറിയിലുള്ള നിർമാണ യൂണിറ്റിനെ അത്യാധുനിക രീതിയിൽ നവീകരിച്ച് ഉൽപ്പാദനശേഷി ഉയർത്തി. ഇതോടെയാണ് അഭിമാനകരമായ നേട്ടം കൈവരിക്കാനായത്. നവീകരിച്ച ഉൽപ്പാദന യൂണിറ്റിന്റെ ഉദ്ഘാടനംകേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ നിർവഹിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദപരമായ ആർത്തവ ശുചിത്വ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ദേശീയ […]
Read more

ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ച സംഭവം; അഞ്ച് പ്രതികൾ റിമാൻഡിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ച സംഭവത്തിൽ സിപിഐഎം പ്രവർത്തകരായ അഞ്ച് പ്രതികൾ റിമാൻഡിൽ. നാല് പ്രതികളെ ഉടൻ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. വധശ്രമം ഉൾപ്പടെ ചുമത്തിയ കേസിൽ ഒൻപത് പ്രതികളാണ് പിടിയിലായത്. അനിൽകുമാർ, കിരൺ,അമൽ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അമലിനെ കോട്ടയത്തെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതിൽ നേരിട്ട് പങ്കാളികളായത് പത്തു പേരെന്നാണ് […]
Read more

ഇന്ത്യൻ വംശജയായ 22-കാരി നയാഗ്രയിൽ കുത്തേറ്റ് കൊല്ലപ്പെട്ടു

നയാഗ്ര: കാനഡയിലെ നയാഗ്ര മേഖലയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ബോർസാദ് സ്വദേശിയായ വിധി കൽപ്പേഷ്ഭായ് മേഘാനി ആണ് കൊല്ലപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം മെയ് 15-നാണ് നയാഗ്രയിൽ ഈ ദാരുണമായ സംഭവം. കനേഡിയൻ പോലീസ് നിലവിൽ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ നാല് വർഷമായി കാനഡയിൽ താമസിക്കുന്ന വിധി, അവിടെ പഠനത്തോടൊപ്പം പാർട്ട് ടൈം […]
Read more

തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അപകടം

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അഞ്ച് പേർക്ക് പരിക്ക്. നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ(14), റോസ് (16) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ഒരേ കുടുംബാംഗങ്ങളാണ്. ഇവരെ സമീപത്തുള്ള സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ഉയർന്ന പൊങ്ങിയ സമയത്ത് വെൽഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 26 പേർ ജയന്റ് വീലിൽ […]
Read more

അമേരിക്കയിൽ നേരിട്ട വംശീയ അധിക്ഷേപം ശാന്തതയോടെ നേരിട്ട് ഇന്ത്യൻ ദമ്പതികൾ

ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഒരു അമേരിക്കൻ സ്വദേശി ആവശ്യപ്പെടുന്നതിൻ്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.’ടോൺ’ എന്ന എക്സ് യൂസർ പങ്കുവെച്ച വീഡിയോയിൽ റോഡരികിൽ നിൽക്കുകയായിരുന്ന ദമ്പതികളെ ഇയാൾ തൻ്റെ കാറിലിരുന്ന് ക്യാമറയിൽ പകർത്തിക്കൊണ്ട് അനാവശ്യമായി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. നിങ്ങൾ ഇന്ത്യയിൽ നിന്നാണോ? എന്ന ചോദ്യത്തോടെയാണ് ഇയാൾ ദമ്പതികളെ സമീപിച്ചത്. അവർ ആണെന്ന് മറുപടി നൽകിയപ്പോൾ, അവർക്ക് അമേരിക്ക ഇഷ്ടമാണോ എന്നും അമേരിക്കയും ഇന്ത്യയും […]
Read more

തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചന; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അൻസിബ

കൊച്ചി: നടി ലക്ഷ്‍മിപ്രിയയ്‍ക്കും പൊലീസിനും എതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അൻസിബ. തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടര്‍ രേഷ്‍മയ്‍ക്കെതിരെയാണ് പരാതി നൽകിയത്. പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ പരാതിയില്‍ പറയുന്നു. ലക്ഷ്‍മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചുവെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി. […]
Read more

Recent News