Category: latest

EDയുടെ മുട്ടുമുറിക്കും

തിരുവനന്തപുരം: മോഡി, വി.ഡി., ഇ.ഡി. കൂട്ടുകെട്ടാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീടുകളിലെ പരിശോധനയ്ക്ക് പിന്നിലെന്നായിരുന്നു നേതാക്കളുടെയും പ്രവർത്തകരുടെയും ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി വി.ഡി.സതീശൻ സന്ദർശിച്ചതിന് പിന്നാലെ നടന്ന ഇ.ഡി. റെയ്ഡിൽ ദൂരൂഹതയുണ്ടെന്നും കോൺഗ്രസ്-ബി.ജെ.പി. ഡീൽ ഉണ്ടെന്നുമായിരുന്നു ആരോപണം. മോഡി-വി.ഡി.- ഇ.ഡി. സഖ്യം കേരളത്തെ തകർക്കാമെന്ന് വ്യാമോഹിക്കേണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ആണ് ആദ്യം മുദ്രാവാക്യം വിളിച്ചത്. പിന്നീട് വി.ശിവദാസൻ എം.പി.യും സമാന മുദ്രാവാക്യം വിളിച്ചു. സതീശന്റെ ഗുണ്ടകളായി, മോഡിയുടെ തെണ്ടികളായി ഇ.ഡി. ഇവിടെ മാറുന്നു, […]
Read more

CPMനെതിരെ RMP

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ സി പി ഐ എം നീക്കം അപഹാസ്യമെന്ന് ആർഎംപി. അഴിമതിപ്പണം പറ്റിയ പിണറായി വിജയൻ്റെ മകൾക്കെതിരെ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സി പി ഐ എം നേതൃത്വം നാടിന് അപമാനമാണെന്ന് ആർ എം പി ഐ സംസ്ഥാന സെക്രട്ടരി എൻ വേണു പറഞ്ഞു . നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ജാള്യത മറച്ചുവെച്ച് കേരളത്തിൽ വ്യാപകമായ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൻ്റെ പരസ്യമായ ആഹ്വാനമാണ് സിപിഐ എം നേതാക്കളുടേതെന്നും എൻ വേണു അഭിപ്രായപ്പെട്ടു. […]
Read more

വീണ വിജയൻ തുക കൈപറ്റി?

തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ വീണ, ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. നഷ്ടത്തിലായിരുന്ന വീണയുടെ കമ്പനി എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനിയായിരുന്നു. സിഎംആർഎല്ലിന് സേവനം നൽകിയതിന്റെ ഒരു രേഖ പോലും ഹാജരാക്കാൻ വീണയ്ക്ക് ഇതുവരെ കഴിഞ്ഞില്ല. എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീണയ്ക്ക് മാസം അഞ്ച് ലക്ഷം രൂപ. വീണയുടെ കമ്പനി എക്സാലോജിക്കിന് മൂന്ന് ലക്ഷം. മാസം എട്ട് […]
Read more

ഇഡിക്കെതിരായ ആക്രമണം: രണ്ടുപേർ കൂടി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ രണ്ടുപേർ കൂടി പിടിയിൽ. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി.ബുധനാഴ്ച രാത്രിയോടെ അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ 40 സ്ഥലത്ത് പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു. അക്രമത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസില‍ർമാരായ ഐ പി ബിനു, ആറ്റുകാൽ ഉണ്ണി എന്നിവ‍ർ ഉൾപ്പെടെ ഉള്ള മറ്റ് പ്രതികൾ ഒളിവിലാണ്. ഇവരുടെ വീടുകളിലും പരിശോധന പൊലീസ് […]
Read more

പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിക്കും; അന്വേഷണം കടുപ്പിക്കാനൊരുങ്ങി ഇ.ഡി

തിരുവനന്തപുരം: ഇന്നലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഉൾപ്പെടെ നടത്തിയ റെയ്ഡിന് പിന്നാലെ സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ അന്വേഷണം കടുപ്പിക്കാനൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ കൈക്കൊള്ളുക എന്നാണ് വിവരം. പിണറായി വിജയന്റെ മകൾ വീണ ടി അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്താനും സാധ്യതയുണ്ട്. വ്യാജ കണക്കുണ്ടാക്കാന്‍ സിഎംആര്‍എല്‍ പണം കൈമാറിയവരിലേക്കും അന്വേഷണം നീളും. ഇന്നലെ നടന്ന റെയ്ഡില്‍ 242 അക്കൗണ്ടുകളിലായി 18 കോടി രൂപയോളം മരവിപ്പിച്ചിരുന്നു. […]
Read more

‘ജനങ്ങളുടെ ഉന്നമനത്തിനമായി ഒരുമിച്ചു മുന്നോട്ട്’; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റേയും ജനങ്ങളുടേയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്. ‘ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എന്റെ പ്രിയ സുഹൃത്തും തമിഴകത്തിന്റെ പ്രിയ നായകനുമായ ജോസഫ് വിജയ് എന്നെ ഫോണിൽ വിളിക്കുകയുണ്ടായി. സൗഹൃദം പങ്കുവെക്കലിനപ്പുറം, രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ […]
Read more

ഇ.ഡി റെയ്ഡിനെ രാഷ്ട്രീയ വിഷയമാക്കി ഉയർത്താൻ സിപിഎം

തിരുവനന്തപുരം: പിണറായി വിജയൻ്റെ വീട്ടിലെ ഇ. ഡി റെയ്ഡിനെ രാഷ്ട്രീയ വിഷയമാക്കി ഉയർത്താൻ സിപിഎം. പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ നേരത്തെയുള്ള ചോദ്യവും, പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നടന്ന റെയ്‌ഡും ചേർത്ത് കോൺഗ്രസിനെ ലക്ഷ്യം വെച്ച് പ്രചരണം നടത്താനാണ് സിപിഎം നീക്കം. പിണറായി വിജയനെ കേസിന്റെ ഭാഗമാക്കിയാൽ പാർട്ടി നിയമപരമായി നേരിടും. അല്ലെങ്കിൽ ടി. വീണ തന്നെ നിയമനടപടികളുമായി മുന്നോട്ടു പോകട്ടെ എന്ന എന്ന നിലപാടിലാണ് സിപിഎം നേതൃത്വം. സിപിഎമ്മും […]
Read more

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍

ഡൽഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഏജന്‍സിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനത്തിലധികം വര്‍ധിപ്പിക്കാന്‍ അനുവദിച്ചു. ഇഡിയിലെ കേഡര്‍ പുനഃസംഘടനയ്ക്കാണ് ധനമന്ത്രാലയം അംഗീകാരം നല്‍കിയത്. എക്‌സിക്യൂട്ടീവ്, ലീഗല്‍, അഡ്ജുഡിക്കേഷന്‍ വെര്‍ട്ടിക്കലുകള്‍ ഉള്‍പ്പെടുന്ന ആറ് കേഡറുകളിലായി ആണ് വര്‍ധനവ്. കൂടാതെ 803 പേരെ അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ റാങ്കിലും 606 പേരെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ റാങ്കിലേക്കും 531 പേരെ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയും നിയമിക്കും. അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണത്തിൽ […]
Read more

മുനമ്പം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമരസമിതി

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായി ചർച്ച നടത്തി മുനമ്പം സമരസമിതി നേതാക്കൾ. മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് സമരസമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകൾ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചുവെന്നും വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും സമരസമിതി നേതാവ് ജോസഫ് ബെന്നി വ്യ്കതമാക്കി. മുനമ്പം സമരസമിതിയിലെ മൂന്നു നേതാക്കളാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സമരസമിതിക്ക് മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പുകളൊന്നും നൽകിയിട്ടില്ല. വിഷയം ഇരുകൂട്ടർക്കും സൗകര്യപ്രദമായ ദിവസം വിശദമായി തന്നെ ച‍ർച്ചചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ […]
Read more

ഇരുപത് വര്‍ഷത്തിന് അബ്ദുല്‍ റഹീം നാട്ടിലെത്തി

കോഴിക്കോട്: ഇരുപത് വര്‍ഷത്തിനൊടുവിൽ സൗദി ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം നാട്ടിലെത്തി. രാവിലെ 7.25ന് കരിപ്പൂരില്‍ വിമാനമിറങ്ങി. ജനകീയ ഇടപെടലിലൂടെ ആണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ 7.35 നാണ് കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയത്. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രെഷന്‍ […]
Read more

Recent News