Category: latest

മാസപ്പടിക്കേസ്; പിണറായി വിജയന്റെ വീട്ടിൽ ഉൾപ്പെടെ 12 ഇടങ്ങളിൽ റെയ്ഡ്

തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ഉൾപ്പെടെയാണ് റെയ്ഡ് നടക്കുന്നത്. മുൻമന്ത്രി മു​ഹമ്മദ് റിയാസിന്റെ വീട്ടിലും സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും ഇഡി ഉദ്യോ​ഗസ്ഥരെത്തി. മുന്നറിയിപ്പ് ഇല്ലാതെയാണ് ഇഡി സംഘം എത്തിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. സംസ്ഥാന പൊലീസിനെ പോലും അറിയിക്കാതെയാണ് ഇഡി പരിശോധന […]
Read more

എബോള വൈറസ് ഭീതി: ഉഗാണ്ടയിൽ നിന്നെത്തിയ 28-കാരി ക്വാറൻ്റീനിൽ

ബംഗളൂരു: എബോള വൈറസ് ഇന്ത്യയിലെത്തിയെന്ന് സംശയം. ഉഗാണ്ടയില്‍ നിന്ന് ബംഗളൂരുവിലെത്തിയ 28 വയസ്സുകാരിയെ എബോള രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലില്‍ ഇവരെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചു. ഉഗാണ്ടയില്‍ നിന്ന് അഹമ്മദാബാദ് വഴി കഴിഞ്ഞ ദിവസമാണ് യുവതി ബം​ഗളൂരുവിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയില്‍ യുവതിക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് ശരീരവേദന അനുഭവപ്പെട്ടെന്നും ഇതേ തുടർന്ന് ക്വാറൻ്റീൻ നീട്ടിയെന്നുമാണ് വിവരം. യുവതിയുടെ സാമ്പിളുകള്‍ ശേഖരിച്ച് പുണെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് […]
Read more

കണ്ണൂരിൽ പരീക്ഷ എഴുതാന്‍ പോയ വിദ്യാർഥി വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയില്‍ ആല്‍ബിന്‍ ടി. വിത്സനാ (19) ണ് മരിച്ചത്. പൈസക്കരി ദേവമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബി.സി.എ വിദ്യാര്‍ഥിയാണ് ആല്‍ബിന്‍. ഇന്ന് രാവിലെ പത്തോടെ ബൈക്കില്‍ കോളജിലേക്ക് വരുമ്പോള്‍ ടോറസ് ലോറിയുടെ അടിയില്‍പെട്ടാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പയ്യാവൂര്‍ പൊലീസും ഇരിട്ടി ഫയര്‍ ഫോഴ്‌സും സംഭവ. സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പരിയാരത്തെകണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് […]
Read more

വനിതാ സംവരണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മഹിളാ ഫെഡറേഷൻ

തിരുവനന്തപുരം: വനിതാ സംവരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദേശീയ മഹിളാ ഫെഡറേഷൻ. ആനി രാജയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്. കേരള നിയമസഭയിൽ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. ജനസഖ്യ കണക്കെടുപ്പും മണ്ഡല പുനർനിർണയവും ഒഴിവാക്കി വനിത സംവരണം നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ആനി രാജ പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പുറത്തുവരുന്നത് ശരിയാണെങ്കിൽ ഗൗരവത്തോടെ കാണേണ്ടത്. അമ്മ ഭരണസമിതിയിലെ നേതൃത്വം ഇടപെടണമെന്ന് ആനി രാജ ആവശ്യപ്പെട്ടു.അമ്മ താരസംഘടനയിലെ തർക്കങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി […]
Read more

പിഎം ശ്രീ പദ്ധതി; നിയമവശം പരിശോധിച്ച് നടപടിയെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ നിയമവശം ചര്‍ച്ച ചെയ്യുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍. അത് മന്ത്രി സഭ പരിശോധിച്ചുവരികയാണ്. ഒരുസര്‍ക്കാര്‍ എഗ്രിമെന്റ് വച്ചതാണെന്നും അതിന്റെ ഇംപാക്ട് എന്താണെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എത്രയും പെട്ടെന്ന് അവര്‍ക്ക് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും ഭൂമിയില്‍ പൂര്‍ണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി വിഭാവനം […]
Read more

എൽഡിഎഫ് അവസാനിച്ചു എന്ന് ചിലർ കരുതുന്നു; തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് അവസാനിച്ചു എന്നാണ് ചിലർ കരുതുന്നുവെന്നും വലതുപക്ഷ കേന്ദ്രങ്ങളിലെ മതിമറന്നുള്ള സന്തോഷത്തിൽ കാര്യമില്ലെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്തുകൊണ്ട് ജനം മാറ്റിനിർത്തി എന്ന കാര്യം എല്ലാവരും വിശദമായി പരിശോധിച്ച് വരികയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആ പരാജയം ഞങ്ങൾ അംഗീകരിക്കുന്നു. പരാജയം അംഗീകരിച്ച് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. എൽഡിഎഫ് അവസാനിച്ചു എന്ന് ചിലർ കരുതുന്നുണ്ട്. […]
Read more

പരീക്ഷ എഴുതാന്‍ പോയി; വാഹനാപകടത്തില്‍ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ചണ്ഡീഗഡ്: സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) എന്ന ഹാസ്യാത്മക ഓണ്‍ലൈന്‍ കൂട്ടായ്മയെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അഭിഭാഷകന്‍. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നുള്ള അഭിഭാഷകന്‍ സുധീര്‍ ജാഖര്‍ ആണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ സ്ഥാപകനായ അഭിജിത് ദിപ്കെയില്‍ നിന്ന് സ്വതന്ത്രമായി തന്റെ പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനാണ് ജാഖര്‍ കമ്മീഷന് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷയില്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ ആയിട്ടാണ് അദ്ദേഹം സ്വയം […]
Read more

‘വഖഫ് ബോർഡ് പിരിച്ചുവിടാൻ വി ഡി സതീശൻ തയ്യാറാവണം’; ഷോൺ ജോർജ്

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാരിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. വഖഫ് ബോർഡ് പിരിച്ചുവിടണം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബോർഡ് രൂപീകരിച്ചതെന്ന് ഷോൺ ജോർജ് പറഞ്ഞു. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി നിയമപരമായി നേരിടും. മാനദണ്ഡങ്ങൾ പാലിക്കാതെ പിണറായി വിജയൻ രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടാൻ വി ഡി സതീശൻ തയ്യാറാവാമെന്ന് അദ്ദേഹം പറഞ്ഞു. ബോർഡിനെ സർക്കാരിന് പിരിച്ചുവിടാൻ ആകും. അങ്ങനെയൊരു തീരുമാനം എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകട്ടെ. ഹൈക്കോടതിയെ സമീപിക്കും. എൽഡിഎഫ് സർക്കാർ നിയമിച്ച […]
Read more

മോചന ഉത്തരവിൽ ഒപ്പുവെച്ചു: അബ്ദുൽ റഹീം നാട്ടിലേക്ക്

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം. ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു. ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്രേഷൻ നടപടികളാണ്. എക്‌സിറ്റ് വിസയും ലഭിച്ചതായി നിയമസഹായ സമിതി വ്യക്തമാക്കി. അബ്ദുൽ റഹീമിന്‍റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം […]
Read more

സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വർഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെൻസസ് ചുമതലകൾക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ ജില്ലാതലത്തിലുള്ള അധ്യാപകരുടെ സ്ഥലംമാറ്റം മരവിച്ചു. സെൻസസ് ഡ്യൂട്ടിയിൽ ഇല്ലാത്ത പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റവും തടഞ്ഞു. എന്നാൽ, സെൻസസ് കണക്കിലെടുത്ത് അധ്യാപക സ്ഥലംമാറ്റം വേണ്ടെന്ന് വെയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ഉത്തരവ് പുറത്തിറങ്ങിയതിനെ […]
Read more

Recent News