Category: latest

‘പിണറായി വിജയന് ഇ ഡി മുബാറക്ക്’; പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ. പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക് എന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പരിഹസിച്ചു. അതേസമയം , ദീപ്തി മേരി വർഗീസിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പരിഹാസത്തെ പിന്തുണച്ചും രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയത് . പിണറായി വിജയന്‍റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ […]
Read more

‘ജീവൻ കൊടുത്തും സംരക്ഷിക്കും’; പിണറായി വിജയന് പിന്തുണയുമായി എംഎൽഎ കെ യു ജനീഷ് കുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. പിണറായി വിജയൻ്റെ വീട്ടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റ് കെ യു ജനീഷ് കുമാർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന് കെ യു ജനീഷ് കുമാർ കുറിച്ചു. മാസപ്പടി കേസിലാണ് പിണറായി വിജയൻ്റെ വീടുകളിലടക്കം പത്തിടങ്ങളിൽ ഇഡി റെയ്ഡ് നടക്കുന്നത്. കേസിൽ വീണാ വിജയൻ്റെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ വാടക […]
Read more

സംഘപരിവാറിന് മുന്നിൽ വഴങ്ങില്ല; നിലപാട് വ്യക്തമാക്കി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് തുടരുന്നതിനിടെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച് മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. മാസപ്പടി കേസിൽ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. […]
Read more

കോണ്‍ഗ്രസ്- ബിജെപി ഡീലിന്റെ ഭാഗമാണ് ഇ.ഡി റെയ്‌ഡെന്ന് എം. വി ഗോവിന്ദന്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. പിണറായി വിജയനെ പ്രതിയാക്കാന്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ച കേസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. സിപിഐഎം ഇതിനെ ചെറുക്കുമെന്നും ജനകീയ രീതിയില്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ്- ബിജെപി ഡീലിന്റെ ഭാഗമാണ് റെയ്‌ഡ്. ഭരണഘടനാ വിരുദ്ധമായി പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇ. […]
Read more

അറസ്റ്റ് ഇന്നുണ്ടാകില്ല, രേഖകൾ കണ്ടെത്തുക മാത്രം ലക്ഷ്യമെന്ന് ഇ.ഡി

കൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരുടെയും അറസ്റ്റ് ഇന്നുണ്ടാകില്ലെന്നും രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്നും ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി. പിണറായി വിജയന്റെ മകൾ വീണ വിജയനെ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അനിൽ ആനന്ദ പണിക്കർ, സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത എന്നിവരെ ഇ.ഡി ചോദ്യം ചെയ്യുന്നുണ്ട്. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. പിണറായി വിജയനെ ചോദ്യം […]
Read more

‘കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്’; പരിഹാസവുമായി പി. സി ജോർജ്ജ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്ന സംഭവത്തിൽ പരിഹാസവുമായി പി. സി ജോർജ്ജ്. ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടി കൊടുക്കണം എന്ന് പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് ഇഷ്ടം കണ്ണിന് പകരം കണ്ണ് പല്ലിനു പകരം പല്ല് എന്ന് പഠിപ്പിക്കുന്ന പഴയ നിയമമാണ്. വിജയനും കുടുംബത്തിനും ആശംസകൾ എന്നുമാണ് സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിൽ പി. സി ജോർജ് വിശദമാക്കിയത്. പി. സി ജോർജിന്റെ മകനും […]
Read more

കൗൺസിലർമാരുടെ കൂട്ടരാജി, തൃണമൂൽ കോൺ​ഗ്രസ് തകർച്ചയിലേക്ക് ?

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് കൗൺസിലർമാരുടെ കൂട്ട പലായനമാണ് നടക്കുന്നത്. വിവിധ നഗരസഭകളിൽ നിന്നായി ഏകദേശം 100 കൗൺസിലർമാർ ഇതിനോടകം തന്നെ രാജി സമർപ്പിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലെ അസംതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഭട്പാറ, ഹാലിസഹർ, കാഞ്ചൻപാറ തുടങ്ങിയ നഗരസഭകളിൽ ഭൂരിഭാഗം കൗൺസിലർമാരും രാജി വെച്ചതോടെ ഭരണസ്തംഭനം ഉണ്ടായിരിക്കുകയാണ്. അഴിമതി ആരോപണങ്ങളെ തുടർന്നുള്ള കൗൺസിലർമാരുടെ അറസ്റ്റും പാർട്ടിയിൽ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്.ഇതിനിടെ […]
Read more

ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ

ഡൽഹി: ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറ് മാസം തടവുശിക്ഷ വിധിച്ചു. ആസ്‌തി വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനും കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് ശിക്ഷ. ഉടൻ സിങ്കപ്പൂരിലെ കോടതിയിൽ കീഴടങ്ങാൻ ഉത്തരവിട്ടതിനൊപ്പം 90,000 സിംഗപ്പൂർ ഡോളർ ഏകദേശം 67.46 ലക്ഷം രൂപ കോടതിയിൽ അടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 2024 ഏപ്രിൽ മുതൽ തന്റെ ആസ്തി വിവരം വെളിപ്പെടുത്താൻ ബൈജു രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണയായി കോടതി […]
Read more

എസ്ഐആർ സുപ്രീംകോടതി വിധി ഇന്ന്

ഡൽഹി: എസ്ഐആറിൽ സുപ്രീംകോടതി വിധി ഇന്ന്. കഴിഞ്ഞ ജനുവരി 29നാണ് സുപ്രീംകോടതി വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും വിധി പറയുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ്ഐആർ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയപാർട്ടികളും വിവിധ സംഘടനകളുമാണ് ഹർജികൾ നൽകിയത്. ഹർജികളിൽ കഴിഞ്ഞ നവംബർ മുതലാണ് വാദം ആരംഭിച്ചത്. എസ്ഐആർ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂൺ-സെപ്റ്റംബർ കാലയളവിൽ ബീഹാറിലാണ് തുടങ്ങിയത്. രണ്ടാം ഘട്ടം ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, […]
Read more

പിണറായി വിജയനും മകളും കുടുങ്ങും; ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും മകളും കുടുങ്ങുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. വീണ വിജയനും പിണറായി വിജയനും അറസ്റ്റിലാകുമെന്നും ജയിലിൽ പോകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എസ്എഫ്ഐഒ അന്വേഷണത്തിൽ വീണ വിജയൻ മൂന്നാം പ്രതിയാണ്. വീണ വിജയനുമായി ബന്ധപ്പെട്ടവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും കേസ് പിണറായി വിജയനിലേക്ക് തന്നെ എത്തുമെന്നും ഷോൺ ജോർജ് പറഞ്ഞു. ഇ.ഡിക്ക് അന്വേഷണമായി ഇനി മുന്നോട്ടുപോകാൻ സാധിക്കും. പിണറായി വിജയൻ മാത്രമല്ല പണം കൈപ്പറ്റിയ നിരവധി നേതാക്കൾ ഉണ്ട്. […]
Read more

Recent News