Category: latest

സ്പീക്കര്‍ സ്ഥാനത്തിനായി BJPയും

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എന്‍ഡിഎയും. കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മത്സരിക്കുന്നത്. ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാര്‍ ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാകും. നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് ഗോപകുമാർ പത്രിക സമർപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫിന്റെയും എ സി മൊയ്തീന്‍ എല്‍ഡിഎഫിന്റേയും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണ് സഭയിലുള്ളത്. മൂവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ബി ബി ഗോപകുമാർ 33-ാമനായും വി മുരളീധരന്‍ 64ാമനായും […]
Read more

ബംഗളൂരുവിൽ മലയാളി പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് പരാതി; പ്രതി സുൽത്താൻ ബത്തേരി സ്വദേശി

ബം​ഗളൂരു: ബം​ഗളൂരുവിൽ ർ‌മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പരാതി. സുഹൃത്തുക്കൾക്കൊപ്പം കഫെ ബിസിനസ് തുടങ്ങാൻ സഹായിച്ച സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കേസ് ഒതുക്കിത്തീർക്കാനും പ്രതിയെ രക്ഷിക്കാനും കർണാടക പൊലീസ് ശ്രമിച്ചെന്നും ആരോപണമുണ്ട്. കഴിഞ്ഞ മെയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളുടെ കഫെയിൽ പാർട്ട് ടൈം ആയി ജോലി ചെയ്ത് വരികയായിരുന്ന ഇരുപതുകാരിയായ യുവതി സുഹൃത്തുക്കളെ കാണാൻ അവരുടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. മടിവാളയിൽ കഫെ തുടങ്ങാൻ സഹായിച്ചത് […]
Read more

താഴെ ഇറങ്ങണമെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറയണം; ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

മലപ്പുറം: കൊണ്ടോട്ടി പള്ളിക്കല്‍ അങ്കപ്പറമ്പില്‍ സ്വന്തം വീടിന് മുകളില്‍ കയറി മാരകായുധങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ പിന്തിരിപ്പിച്ചു. വീടിന്‍റെ മുകളില്‍ ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി കയറിയ യുവാവ്, ഗ്യാസ് തുറന്നുവിട്ട് കത്തിച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. തന്‍റെ ആരാധനാപാത്രമായ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നേരിട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിയുകയുള്ളൂ എന്ന് ഇയാള്‍ മുകളില്‍ നിന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. […]
Read more

പുനഃപരിശോധനയില്ല : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ, എം വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റേയും ഏകകണ്ഠമായ തീരുമാനം ആണ്. പിബിയുടെ അംഗീകാരം വാങ്ങിയതാണ്. ഇനി പുനഃപരിശോധന ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി യോഗങ്ങളിലെ വിമര്‍ശനങ്ങള്‍ എന്ന് പറയുന്ന പലതും മാധ്യമസൃഷ്ടിയാണ്. നിര്‍ഭയമായി അഭിപ്രായം പറയണം എന്നാണ് സഖാക്കള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം സെക്രട്ടറിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ‘തങ്ങളെ അല്ലാതെ പിന്നെ ആരെ […]
Read more

അബ്ദുൽ റഹീമിന്‍റെ മോചനം, എക്സിറ്റ് നടപടികൾ അവസാന ഘട്ടത്തിൽ

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കൊടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചനത്തിനായുള്ള നിയമനടപടികൾ അതിവേഗം പുരോഗമിക്കുന്നതായി സഹായസമിതി അറിയിച്ചു. ജയിൽ മോചനത്തിന് ശേഷമുള്ള അന്തിമ ഘട്ടമായ എക്സിറ്റ് വിസ ഏതു നിമിഷവും ലഭ്യമായേക്കുമെന്നാണ് സമിതി നൽകുന്ന സൂചന. വിസ ലഭിക്കുന്ന മുറയ്ക്ക് എത്രയും വേഗം ജന്മനാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തന്നെ പൂർണമായും സജ്ജമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒന്നടങ്കം കാത്തിരിക്കുന്ന ആ ശുഭവാർത്ത പ്രവാസി ലോകത്തേക്ക് ഉടൻ തന്നെയെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. […]
Read more

പാരിയത്ത്കാവ് കുടിയൊഴിപ്പിക്കല്‍ പ്രതിഷേധം; 50 ഓളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് നടക്കാവ് പാരിയത്ത്കാവ് ഉന്നതില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. 50ഓളം പേര്‍ക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. സ്ഥലത്ത് നിന്നും ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിയുടെ ഇടപെടലിലാണ് പൊലീസും കുടിയൊഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പിൻവാങ്ങിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍. 60 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഭൂമി തര്‍ക്കമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. ആകെയുള്ള 19.30 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ മലയിടംതുരുത്ത് ഉന്നതി സ്ഥിതി ചെയ്യുന്ന 2.65 […]
Read more

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം മെയ് 21 ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത പ്രൊഡക്ഷൻ ബാനർ ആയ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് #ചിരുബോബി2 / #ചിരു158 എന്നാണ്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ […]
Read more

കോക്രോച്ച് ജനത പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക്. നടപടി പ്രതീക്ഷിച്ചിരുന്നതായി സ്ഥാപകന്‍ അഭിജിത് ദീപകെ പറഞ്ഞു. 165 K പേരാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയെ എക്‌സിലൂടെ ഫോളോ ചെയ്തത്. നിയമപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വിലക്കെന്നാണ് വിവരം. എന്നാല്‍ 12.6 മില്ല്യണ്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ട്. കഴിഞ്ഞയാഴ്ച്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ […]
Read more

വ്യത്യസ്തരായി സത്യപ്രതിജ്ഞ ചെയ്ത് കെഎം അഷ്റഫും വി ടി ബൽറാമും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാണ് എംഎല്‍എമാരുടെയെല്ലാം സത്യപ്രതിജ്ഞ. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. സത്യപ്രതിജ്ഞയില്‍ വ്യത്യസ്തനായത് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫാണ്. കന്നട ഭാഷയിലാണ് എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത്. കാസര്‍ഗോഡ് കടമ്പാര്‍ സ്വദേശിയാണ്. ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് എകെഎം അഷ്റഫ് വീണ്ടും മഞ്ചേശ്വരത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 29,252 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ കേരളാ വിതരണാവകാശം സ്വന്തമാക്കി തിങ്ക് സ്റ്റുഡിയോസ്. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആയിരിക്കും.2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, […]
Read more

Recent News