Category: latest

ഇന്ധന വിലവർധനവ്; വ്യാഴാഴ്ച മുതൽ ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്

ഡൽഹി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് നടത്തുക. ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യം. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. മേയ്‌ 21 മുതൽ 23 വരെയാണ് പണിമുടക്ക്. ആപ്പ് അധിഷ്ഠിത ക്യാബ് അഗ്രഗേറ്ററുകൾ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായും യൂണിയനുകൾ ആരോപിച്ചു. ഇന്ധനവിലയിൽ വൻ വർധനവുണ്ടായിട്ടും ഡൽഹി-എൻ.സി.ആർ മേഖലയിലെ ടാക്സി നിരക്കുകളിൽ കഴിഞ്ഞ 15 വർഷമായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് […]
Read more

തോല്‍ക്കാൻ മനസില്ലാത്ത നെയ്മർ

ഡൽഹി : ഓരോ ലോകകപ്പ് അടുക്കുമ്പോഴും അങ്ങനെയൊരു ദിനമുണ്ടാകും, ഭിത്തിയില്‍ തൂക്കിവെച്ച റേഡിയോയിലെ ഫ്രീക്വൻസി ചിട്ടപ്പെടുത്തി ആ ജനത കാതോര്‍ക്കുമായിരുന്നു അന്നെല്ലാം. എന്തിനായിരുന്നു അത്, എഡ്‌സണ്‍ ആരാന്റസ് ഡോ നാസിമെന്റൊ എന്ന പേര് കേള്‍ക്കാൻ മാത്രം. അപ്പോള്‍ സാവോ പോളോയുടെ തെരുവുകള്‍ ഉണരും, വേരുകള്‍ പോലെ പടര്‍ന്ന് കിടക്കുന്ന വീധികളില്‍ സാമ്പ താളം മുഴങ്ങും. വിശപ്പും ദുഖവും മറന്ന് അവര്‍ ആനന്ദിക്കും.. തന്റെ മണ്ണ് മയക്കുമരുന്നിന്റേയും ആയുധങ്ങളുടേയും മാത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ലോകത്തിന് മുൻപില്‍ അയാള്‍ പന്തുകൊണ്ടൊരു വിപ്ലവം […]
Read more

തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ ശ്രീമതി

ന്യൂഡല്‍ഹി: പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പിണറായി വിജയനെതിരെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ ഒളിയമ്പുമായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണമെന്നായിരുന്നു പ്രതികരണം. ഏതെങ്കിലും ഒരു വ്യക്തിയെ തകര്‍ക്കുക എന്നതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുത്തുമ്പോള്‍ അംഗീകരിക്കുകയെന്നതാണെന്നും അവര്‍ പറഞ്ഞു. ശൈലജയെ ചാവേർ ആക്കിയതല്ലെന്നും ജില്ലാ കമ്മിറ്റിയിലെ സഖാക്കളുടെ വിമർശനം അടിസ്ഥാന രഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു. സഖാക്കൾ കാര്യങ്ങൾ മനസിലാക്കണം. പേരാവൂരിൽ സക്കീർ ഹുസൈന്റെ പേരായിരുന്നു ആദ്യം വന്നത്. മണ്ഡലം പിടിച്ചെടുക്കുക ആയിരുന്നു ആത്യന്തികമായ […]
Read more

അലിൻ ജോസ് പെരേരയെക്കുറിച്ച് ടിനി ടോം

കൊച്ചി : സൈബറിടത്തെ വൈറല്‍ താരമാണ് അലിന്‍ ജോസ് പെരേര. സിനിമാ റിവ്യൂ പറഞ്ഞ് വൈറലായ അലിന്‍ ജോസ് പിന്നീട് ഷോട്ട് ഫിലിമിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഉദ്ഘാടനപരിപാടികളുമായും താരം സജീവമാണ്. അലിനെക്കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ ടിനി ടോമും. അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണെന്ന് ടിനി ടോം ഫേസ്‍ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ”അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവൻ – എന്നെ ഞെട്ടിച്ച പോസ്റ്ററാണിത്. അലിൻ […]
Read more

ഷോൾഡർ ബാഗിൽ തുണിയിൽ പൊതിഞ്ഞ് കഞ്ചാവ്

കൊച്ചി: ആലുവയിൽ രണ്ടിടങ്ങളിൽ നടത്തിയ വേട്ടയിൽ 35 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരു മലയാളിയും ആറ് ഇതര സംസ്ഥാന തൊഴിലാളികളും പൊലീസ് പിടിയിലായിട്ടുണ്ട്. ഓട്ടോറിക്ഷയിൽ 25 കിലോ കഞ്ചാവുമായി വന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) എന്നിവരെ തോട്ടക്കാട്ടുകരയിൽ വച്ചും ഓട്ടോയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ (25), […]
Read more

വീണ്ടും സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 75 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 600 രൂപയായി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,375 രൂപയും പവന് 1,15,000 രൂപയുമാണ് വില വരുന്നത്. ഇന്നലെ രാവിലെ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 1,14,400 രൂപയായിരുന്നു വില. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ […]
Read more

കരുതൽ വേണം ഡെങ്കിപ്പനിക്കെതിരെ

ഡൽഹി : വേനൽ മാറി മഴയെത്തിയതോടെ നാടെങ്ങും പനിരോഗികളുടെ എണ്ണവും കൂടുകയാണ്. പനിബാധിതരിൽ ഡെങ്കി സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം കൊതുകുവർധനയും പനിയുടെ ആക്കംകൂട്ടുന്നുണ്ട്. തളംകെട്ടിനിൽക്കുന്ന മലിനജലമാണ് കൊതുകുവർധനയ്ക്ക് ഇടയാക്കുന്നത്. പലയിടത്തും മഴക്കാലപൂർവ ശുചീകരണം നാമമാത്രമാണ്. മഴവെള്ളം ഒഴുകിപ്പോകാൻ പറ്റാത്ത ഓടകളിൽ തളംകെട്ടിനിൽക്കുന്ന മലിനജലം കൊതുകുവളർത്തു കേന്ദ്രമായി മാറാൻ മണിക്കൂറുകൾ മതി. ഡെങ്കിപ്പനി പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് […]
Read more

ഹജ്ജ് കർമ്മത്തിനെത്തിയ രണ്ട് മലയാളി തീർഥാടകർ മദീനയിൽ നിര്യാതരായി

മദീന: ഹജ്ജ് കർമ നിർവഹണത്തിനായി സ്വകാര്യ ഗ്രൂപ്പുകൾ വഴി സൗദി അറേബ്യയിലെത്തിയ രണ്ട് മലയാളി തീർഥാടകർ പുണ്യനഗരമായ മദീനയിൽ നിര്യാതരായി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബക്കർ മുഹമ്മദ് സലീം (68), എറണാകുളം പെരുമ്പാവൂർ സ്വദേശി മൂക്കട മുഹമ്മദ് കുഞ്ഞു (72) എന്നിവരാണ് മദീന സന്ദർശനത്തിനിടെ മരണപ്പെട്ടത്. തിരുവനന്തപുരം അണ്ടൂർക്കോണം അഴൂർ ചെമ്പുമൂല എം.ആർ.എസ് മൻസിലിൽ താമസക്കാരനായ മുഹമ്മദ് ബക്കർ മുഹമ്മദ് സലീമിന് മദീന സന്ദർശനത്തിനിടെ പെട്ടെന്ന് അസുഖം ബാധിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ മദീനയിലെ അൽ സലാം ആശുപത്രിയിലെ […]
Read more

സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ഒമാൻ

മസ്കത്ത്: വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ ജീവിതത്തെയോ കുടുംബത്തെയോ ബാധിക്കുന്ന വാർത്തകൾ, ചിത്രങ്ങൾ, അല്ലെങ്കിൽ അഭിപ്രായങ്ങൾ എന്നിവ സാമൂഹിക മാധ്യമങ്ങളിലൂടെയോ അല്ലാതെയോ പ്രചരിപ്പിക്കുന്നത് ഒമാൻ പീനൽ കോഡ് അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പങ്കുവെക്കുന്ന വിവരങ്ങൾ സത്യമാണെങ്കിൽ പോലും അനുമതിയില്ലാതെ അത് പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. വ്യക്തികളുടെ സ്വകാര്യ കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളോ ചിത്രങ്ങളോ അവരുടെ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞു. സോഷ്യൽ […]
Read more

അനൗചിത്യമെന്ന്‌ തോന്നിയത് കൊണ്ടാണ് അങ്ങനെ പെരുമാറിയത്: ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളെ താൻ മൈൻഡ് ചെയ്യാറില്ലെന്നും അസത്യത്തിന് അധിക കാലം പിടിച്ച് നിൽക്കാനാവില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ. പല ഘട്ടങ്ങളിലും സൈബർ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഉണ്ടായിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ചെറിയാൻ ഫിലിപ്പ് എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അന്ന് അങ്ങനെ പെരുമാറിയത് എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ എനിക്ക് അനൗചിത്യമെന്ന്‌ തോന്നി, അത്രമാത്രമേ ഉള്ളൂവെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പാടുകളൊക്കെ അനുഭവിച്ചിരുന്നു. മൂന്ന് തവണ തിരഞ്ഞെടുപ്പിൽ തോറ്റു. 2011 നിയമസഭ, 2014 ലോക്‌സഭ, 2021 നിയമസഭ. […]
Read more

Recent News