Category: latest

സൗദിയിൽ മരിച്ച തൊടുപുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ത്വാഇഫ്: സൗദിയിൽ മരിച്ച തൊടുപുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ മാസം 27-ന് മരണപ്പെട്ട കുട്ടിമാക്കൽ ജിജോ ജോസഫിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. നാലു മാസം മുമ്പ് അൽഹദ മിലിറ്ററി ഹോസ്പിറ്റലിൽ നഴ്സായ ഭാര്യ മീനു ജോസഫിനൊത്ത് ത്വാഇഫിലെത്തിയതായിരുന്നു. താമസസ്ഥലത്ത് വെച്ചാണ് മരിച്ചത്. പിന്നീട് ത്വാഇഫ് കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ത്വാഇഫ് കെഎംസിസിയുടെ സഹായത്തോടെ ജിദ്ദയിൽ നിന്ന് എംബാമിങ് നടത്തിയ ശേഷം ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിച്ചു. ഭാര്യ മീനു ജോസഫ് […]
Read more

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാധ്യമ പങ്ക് വലുത്

റിയാദ്: ഹജ്ജ് സീസണിൽ വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള മാധ്യമ ഏകോപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, തീർഥാടകരുടെ സുരക്ഷ വർധിപ്പിക്കുന്നതിൽ ബോധവൽക്കരണ സന്ദേശങ്ങളുടെ പങ്കിനെക്കുറിച്ചും മൂന്നാമത് ഹജ്ജ് ആരോഗ്യ സുരക്ഷാ ഫോറത്തിൽ പ്രത്യേക ചർച്ച സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ചർച്ച നടന്നത്. തീർഥാടകർക്കും സന്ദർശകർക്കും ഇടയിൽ കൃത്യമായ ബോധവൽക്കരണം നടത്തുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം വിവിധ ഭാഷകളിൽ പുറത്തിറക്കുന്ന ബോധവൽക്കരണ സന്ദേശങ്ങളെക്കുറിച്ച് സെഷനിൽ എടുത്തുപറഞ്ഞു. വിവരങ്ങൾ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഹജ്ജ് സീസണിലെ പുതിയ സംഭവവികാസങ്ങൾ തത്സമയം പങ്കുവെക്കുന്നതിനും ഡിജിറ്റൽ […]
Read more

ഈ മരുന്ന് കാൻസർ ചികിത്സയുടെ ഭാവി മാറ്റും

ഡൽഹി : ലക്ഷണങ്ങളും രോഗസ്ഥിരീകരണവും വൈകുന്നതിനാൽ അതിജീവനനിരക്ക് കുറഞ്ഞ അർബുദങ്ങളിലൊന്നാണ് പാൻക്രിയാറ്റിക് കാൻസർ. സൈലന്റ് കില്ലർ എന്ന് ഈ രോഗത്തെ വിളിക്കാനും കാരണമിതാണ്. ഇപ്പോഴിതാ പാൻക്രിയാറ്റിക് കാൻസർ ചികിത്സാരംഗത്ത് പ്രതീക്ഷയേകുന്ന പുതിയൊരു മരുന്ന് വികസിപ്പിച്ച് ഗവേഷകർ. ആദ്യഘട്ടപരീക്ഷണങ്ങളിൽ മികച്ച ഫലം നൽകിയിരിക്കുകയാണ് ഡാരാക്സൊൺറാസിബ് എന്ന മരുന്ന്. RAS ജീനുമായി ബന്ധപ്പെട്ട കാൻസർ സിഗ്നലുകളെ തടയുന്നതിനായി രൂപകൽപ്പന ചെയ്ത ദിവസവും കഴിക്കാവുന്ന രൂപത്തിലുള്ള ഗുളികയാണിത്. ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായ മരുന്ന് രോഗികളിൽ മികച്ച ഫലം നൽകിയെന്നാണ് ഗവേഷകർ […]
Read more

20 ലക്ഷം രൂപ ശമ്പളമുളള സർക്കാർ ജോലി രാജി വെച്ച് യുവാവ്

ഡൽഹി : ഇന്ത്യയിലെ ഭൂരിഭാഗം യുവാക്കളും ഏറെ കൊതിക്കുന്ന ഒന്നാണ് സുരക്ഷിതത്വമുള്ള ഒരു സർക്കാർ ജോലി. എന്നാൽ ലക്ഷങ്ങൾ ശമ്പളമുള്ള അത്തരമൊരു ജോലി കേവലം രണ്ടര വർഷത്തെ സേവനത്തിന് ശേഷം ഒരു ഇരുപത്തിയഞ്ചുകാരൻ ഉപേക്ഷിച്ച വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ പ്രതിവർഷം 20 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന എഞ്ചിനീയറായിരുന്ന സൗരബ്‌ മിത്തൽ എന്ന യുവാവാണ് രാജിവെച്ചത്. ജോലിയിലെ കടുത്ത മാനസിക സമ്മർദ്ദവും മോശം സാഹചര്യങ്ങളുമാണ് കാരണമെന്ന് […]
Read more

തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവെക്കുന്നത് കുറ്റകരമെന്ന് ദുബായ്

ദുബായ്: തൊഴിലാളികളുടെ പാസ്‌പോർട്ട് തൊഴിലുടമ പിടിച്ചുവെക്കരുതെന്ന് ദുബായ് താമസ-കുടിയേറ്റകാര്യ വകുപ്പ്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിയമസാധുത ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ദുബായ് താമസ-കുടിയേറ്റകാര്യ വകുപ്പിന്റെ വിശദീകരണം. രാജ്യത്തെ അംഗീകൃത നിയമ-ചട്ടങ്ങൾക്ക് വിധേയമല്ലാതെ തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ കൈവശം വെക്കാനോ പിടിച്ചുവെക്കാനോ പാടില്ല. അക്കൗണ്ട്സ്, ഫിനാൻസ് അടക്കമുള്ള ചില മേഖലകളിലെ ജീവനക്കാരുടെ പാസ്പോർട്ട് മാത്രമാണ് തൊഴിലുടമയ്ക്ക് സൂക്ഷിക്കാൻ അവകാശമുള്ളത്. എല്ലാ […]
Read more

രാജ്യം സാമ്പത്തിക തകർച്ചയുടെ വക്കിൽ

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ പോകുകയാണെന്നും അതിന്റെ ആഘാതം സമ്പന്നരെയല്ല മറിച്ച് സാധാരണക്കാരെയാണ് ബാധിക്കാൻ പോകുന്നതെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പൗരന്മാർക്ക് സാമ്പത്തിക അച്ചടക്കത്തിന്റെ ക്ലാസെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദശയാത്രയ്ക്ക് പോയിരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു. റായ്ബറേലിയിലെ ചുരുവാ ഹനുമാൻ ക്ഷേത്രം സന്ദർശിക്കവേയാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ വിമർശനം അഴിച്ചുവിട്ടത്. ‘പ്രതിസന്ധി ഘട്ടങ്ങളിൽ വിദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തോട് പറഞ്ഞത്, അതേസമയം, അദ്ദേഹം ലോകം ചുറ്റുകയാണ്.’ […]
Read more

സഞ്ജുവിന്റെ സിക്‌സ് പ്രവചിക്കുന്നത് പതിവാക്കി ബേസിൽ

ചെന്നൈ: സഞ്ജു സാംസൺ സിക്‌സ് അടിക്കാൻ പോകുന്ന കാര്യം വീണ്ടും പ്രവചിച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. കഴിഞ്ഞദിവസം ചെപ്പോക്കിൽ നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് – സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു ബേസിലിന്റെ പുതിയ പ്രവചനം. ചെന്നൈ ഇന്നിങ്‌സിന്റെ തുടക്കത്തിലായിരുന്നു ഇത്. നിതീഷ് കുമാർ റെഡ്ഡിയായിരുന്നു ഹൈദരാബാദിനായി ആദ്യ ഓവർ എറിയാനെത്തിയത്. താരം എറിഞ്ഞ ആദ്യ പന്തുതന്നെ നോബോളായിരുന്നു. ഇതിനു പിന്നാലെയുള്ള ഫ്രീ ഹിറ്റിന് മുമ്പാണ് ബേസിൽ, സഞ്ജു ഈ പന്ത് സിക്‌സടിക്കുമെന്ന് പ്രവചിച്ചത്.
Read more

അർഹിക്കുന്ന അവജ്ഞയോടെ ഞാൻ അവഗണിച്ചു; കൂവിയവർക്കെതിരെ റിനി ആൻ ജോർജ്

കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തന്നെ കൂവിയവര്‍ക്കെതിരെ യുവനടി റിനി ആന്‍ ജോര്‍ജ്. കണ്ണുകടി ഉണ്ടായ കുലംകുത്തികള്‍ ഓരിയിട്ടുവെന്ന് റിനി ഫേസ്ബുക്കില്‍ കുറിച്ചു. അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ അവഗണിച്ചെന്നും റിനി കൂട്ടിച്ചേര്‍ത്തു. വി ഡി സതീശന്റെ മുഖ്യമന്ത്രിപദം തന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു. അത് നേരിട്ട് കാണാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായി. കൂവിയവര്‍ കോണ്‍ഗ്രസുകാരാണെന്ന് കരുതുന്നില്ല. കോണ്‍ഗ്രസുകാര്‍ തന്നോട് സ്‌നേഹവായ്‌പ്പോടെയാണ് പെരുമാറിയിട്ടുള്ളതെന്നും റിനി ഫേസ്ബുക്കില്‍ കുറിച്ചു. റിനിയുടെ ഫേസ്ബുക്ക് കുറിപ്പ് മെയ് 18 2026 എന്റെ […]
Read more

ഇളയരാജയെ കളിയാക്കി പുലിവാലുപിടിച്ചു

കൊച്ചി : സംഗീത സംവിധായകൻ ഇളയരാജയോട് മാപ്പുചോദിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കി കറുപ്പ് എന്ന ചിത്രത്തിന്റെ നിർമാതാക്കളായ ഡ്രീം വാര്യർ പിക്ചേഴ്സ്. ഇളയരാജയുടെ പകർപ്പവകാശ പോരാട്ടങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള ഒരു ഡയലോഗ് സിനിമയിൽ ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. വിവാദരംഗം ചിത്രത്തിൽനിന്ന് നീക്കം ചെയ്യുമെന്നും അവർ അറിയിച്ചു. ആഗോളതലത്തിൽ 147 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടി ചിത്രം തിയേറ്ററുകളിൽ മുന്നേറുന്നതിനിടെയാണ് ഈ നടപടി. 1985-ൽ പുറത്തിറങ്ങിയ ‘അലൈ ഓസൈ’ എന്ന ചിത്രത്തിലെ ‘പോരാടാടാ’ എന്ന ഗാനം സിനിമയിൽ […]
Read more

‘മോഹൻലാൽ എന്ന പേരിന്റെ അർഥമെന്താണ്

കൊച്ചി : തലമുറവ്യത്യാസമില്ലാതെ മലയാളികളുടെ നെഞ്ചിൽ ഇടംപിടിച്ച നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 3 റിലീസ് ചെയ്യാനുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു റീലാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘മോഹൻലാൽ’ എന്ന പേരിന്റെ അർഥമെന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നതാണ് വീഡിയോയിലുള്ളത്. പ്രമുഖ സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫറായ ആലിഫ് നാസറാണ് റീൽ പങ്കുവെച്ചത്. അദ്ദേഹം തന്നെ ചിത്രീകരിച്ച് മനോഹരമായി എഡിറ്റ് ചെയ്ത റീലാണ് ഇത്. ഇതിൽ […]
Read more

Recent News