പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ നിർധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഹൃദ്യം’.
ഹൃദ്യം പദ്ധതിയുടെ ഭാഗമായി പാലക്കാട് കാണിക്കമാത സ്കൂളിൽ വെച്ച് ഇന്ന് (28-11-2026) സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
രമേഷ് പിഷാരടി എം.എൽ.എ-യും പത്മഭൂഷൺ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇന്ന് നടത്തിയ ഹൃദയ പരിശോധനാ ക്യാമ്പിന് പാലക്കാട് ജില്ലയിലെ സന്നദ്ധ സംഘടനയായ പ്രൗഡ് പാലക്കാടിന്റെ സഹകരണം കൂടെയുണ്ടായിരുന്നു.
പാലക്കാട് നഗരസഭയിലെയും കണ്ണാടി, പിരായിരി, മാത്തൂർ ഗ്രാമപഞ്ചായത്തുകളിലെയും താമസക്കാരായ 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്തതനുസരിച്ച് ക്യാമ്പിലെത്തിയ അറുപതോളം കുട്ടികളെ ആലുവ രാജഗിരി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. ആശുപത്രിയുടെ പ്രത്യേക മൊബൈൽ മെഡിക്കൽ യൂണിറ്റും ക്യാമ്പിൽ സജ്ജീകരിച്ചിരുന്നു. ഇതിലൂടെ ഹൃദ്രോഗ നിർണ്ണയത്തിന് ഏറെ പ്രധാനമായ എക്കോ കാർഡിയോഗ്രാം പരിശോധനാ സൗകര്യവും ക്യാമ്പിൽ തന്നെ ലഭ്യമാക്കാൻ കഴിഞ്ഞെന്ന് രമേഷ് പിഷാരടി എം.എൽ.എ പറഞ്ഞു.
ആലുവ രാജഗിരി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരായ ഡോ.ജനീൽ (സീനിയർ കൺസൽട്ടന്റ് പീഡിയാട്രിക് കാർഡിയോളജി), ഡോ. വെങ്കിടേശ്വരൻ (സീനിയർ കൺസൽട്ടന്റ് പീഡിയാട്രിക് കാർഡിയോളജി സർജൻ), ഡോ.സജിത്ത് (പീഡിയാട്രിക് കാർഡിയോളജി അനസ്തേഷ്യോളജിസ്റ്റ് ഡോ.വിഷ്ണു (പീഡിയാട്രീഷ്യൻ), ഡോ.ആഗ്നസ് (പീഡിയാട്രീഷ്യൻ) എന്നിവരാണ് ഹൃദ്യം പദ്ധതിയുടെ ഭാഗമായി കുട്ടികളെ പരിശോധിച്ചത്.
മാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്റ് പ്രവിത മുരളീധരൻ, പാലക്കാട് നഗരസഭയിലെ UDF പാർലിമെന്ററി പാർട്ടി നേതാവ് മോഹൻ ബാബു, നഗരസഭ കൗൺസിലർമാരായ എച്ച്.റഷീദ്, കെ.പ്രതിഭ, ചെമ്പകം, സുലോചന, റിസ്വാന, റസീന, സൈറാബാനു, മുരളീധരൻ, സമീന, ഷെരീഫ് റഹ്മാൻ, പ്രിയ വെങ്കിടേഷ്, പി.എസ്.വിപിൻ, സാജോ ജോൺ, കാണിക്കമാത സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നിർമ്മൽ, പ്രൗഡ് പാലക്കാട് ചെയർമാനായ നിഖിൽ കൊടിയത്തൂർ, പ്രൗഡ് ലേഡീസ് ചേമ്പർ ലീഡർ ഡോ.ശ്രീലക്ഷ്മി പ്രദീപ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, ഐ.യു.എം.എൽ സീനിയർ വൈസ് പ്രസിഡന്റ് എം.എം.ഹമീദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീ.കെ.എസ്.ജയഘോഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അനിൽബാലൻ, താഹ, രമേഷ് പുത്തൂർ, പ്രസാദ്, ഷബീർ, സിനാൻ, മുസ്ലിം ലീഗ് നേതാക്കളായ മുജീബ് പള്ളികുളം, സെയ്ത് മീരാൻ ബാബു, ഇക്ബാൽ മാസ്റ്റർ എന്നിവർ സംസാരിച്ചു
