യുപി വിഭജിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം? നിയമസഭാ സീറ്റുകൾ 605 ആക്കാൻ കേന്ദ്രത്തിന്റെ നീക്കം; യോഗിക്ക് ആശ്വാസം

ന്യൂഡൽഹി: ഉത്തർപ്രദേശ് വിഭജിക്കപ്പെടുമെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ പുതിയ മണ്ഡല പുനർനിർണയ നീക്കം. സംസ്ഥാന നിയമസഭയിലെ അംഗസംഖ്യ 500ൽ നിന്ന് 650 ആയി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്ന പുതുക്കിയ മണ്ഡല പുനർനിർണയ ബിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതോടെ ഉത്തർപ്രദേശ് നിയമസഭയുടെ അംഗസംഖ്യ നിലവിലെ 403ൽ നിന്ന് 605 ആയി ഉയർത്താൻ കഴിയും. സംസ്ഥാനത്തെ വിഭജിക്കാതെ തന്നെ നിയമസഭാ സീറ്റുകൾ വർധിപ്പിക്കാനാകുമെന്നതാണ് നീക്കത്തിന്റെ പ്രധാന പ്രത്യേകത.

ഉത്തർപ്രദേശിനെ വിഭജിക്കണമെന്ന തരത്തിലുള്ള ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമിടാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ശ്രമമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ക്യാമ്പിനും ഈ തീരുമാനം ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

പുതിയ മണ്ഡല പുനർനിർണയ ബില്ലിലൂടെ ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും അംഗസംഖ്യ 50 ശതമാനം വർധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. വനിതാ സംവരണം 2029ലെ തിരഞ്ഞെടുപ്പിൽ നടപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *