പരപ്പനങ്ങാടി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ. പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പ്രദേശം ഇപ്പോഴും വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ള അപകടകരമായ അവസ്ഥയിലാണ്. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് സമാനരീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻകരുതൽ നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണിടിച്ചിൽ സമയത്ത് ആളുകളോ വാഹനങ്ങളോ സ്ഥലത്തില്ലാത്തത് വൻ അപകടം ഒഴിവായി. എങ്കിലും […]
Category: RAIN
വെള്ളക്കെട്ടിൽ ഊരിൽ കുടുങ്ങിയ അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
പന്നിയോറ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഊരിൽ കുടുങ്ങിയ അമ്മയെയും 14 ദിവസം മാത്രമായ കുഞ്ഞിനെയും അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. പന്നിയോറ കരിവേപ്പിൽ ഊരിലെ ഗീത, കുഞ്ഞ് എന്നിവരെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു ഊരിൽ വെള്ളം കയറിയത്. ഇവരുടേതു ഉൾപ്പെടെ 8 കുടുംബങ്ങളാണ് ഊരിലുള്ളത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന 5 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകിട്ട് ആറോടെയാണു 8 കുടുംബങ്ങളെയും രക്ഷപ്പെടുത്തിയത്. ഇവരെ പിന്നീട് കാപ്പുവയൽ ഗവ.എൽപി സ്കൂളിലേക്കു മാറ്റി താമസിപ്പിച്ചു.
മലപ്പുറത്ത് ഇടവിട്ട് മഴ,താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു, അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. വയനാട്ടിൽ മഴ മാറി നിൽക്കുകയാണ്. താമരശ്ശേരി ചുരത്തിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം തുടരുന്നുണ്ട്. കോഴിക്കോട് മഴ ശമിച്ചെങ്കിലും നഗരം വെള്ളക്കെട്ടിലാണ്. തീരദേശത്തും മലയോര മേഖലയിലും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, മഴക്കെടുതിയുടെ സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്ത് 273 ക്യാമ്പുകളിലായി 7674 പേരെ ആണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ആണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. […]
നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്; ഈ നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല
കണ്ണൂർ: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. ഓറഞ്ച് അലർട്ട് പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ) എറണാകുളം: മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ, […]
ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്ക വേണ്ട : മന്ത്രി എ പി അനില്‍കുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണിക്കൂറുകളില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ അറിയിച്ചു. രാത്രിയുടനീളം ഉദ്യോഗസ്ഥരും സര്‍ക്കാരും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയായിരുന്നുവെന്നും ഇപ്പോഴും മഴയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മഴ ശമിച്ചിട്ടില്ലെങ്കിലും പൊതുവില്‍ ആശ്വാസമാണ് ഉള്ളതെന്നും പ്രയാസങ്ങളില്ലാത്ത രാത്രിയാണ് കടന്നുപോയതെന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മന്ത്രി വിശദീകരിച്ചു. സാധാരണ ഇതേ സമയത്ത് ലഭിക്കുന്ന ജലനിരപ്പിനും ഒരുപാട് താഴെ മാത്രമാണ് […]
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ശിവമോഗയിൽ മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
ശിവമോഗ: കർണാടക ശിവമോഗയിൽ ഉരുൾപൊട്ടൽ. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. വീട്ടിൽ ഉറങ്ങുകയായിരുന്ന മല്ലികാർജുൻ, ഭാര്യ നാഗവേണി, മകൻ സന്തോഷ് എന്നിവരാണ് മരിച്ചത്. ശിവമോഗ കൊപ്പാൽ ജില്ലയിലെ കൊക്കാരേഗരുവിലാണ് അപകടമുണ്ടായത്. രാത്രി രണ്ടരയോടെയാണ് ഇവർ താമസിക്കുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ഫയർ ആന്റ് എമർജൻസി സർവീസ് പ്രവർത്തകരും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത്കനത്ത മഴ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
റെയിൽ പാതയിൽ മണ്ണിടിച്ചിൽ; മംഗളൂരു-ബെംഗളൂരു ട്രെയിൻ ഗതാഗതം സ്തംഭിച്ചു
ബെംഗളൂരൂ: റെയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം സ്തംഭിച്ചു. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകൾക്കുമിടയിൽ ശനിയാഴ്ച രാത്രിയാണ് മണ്ണിടിഞ്ഞത്. ഇതോടെ മംഗളൂരുവിനും യശ്വന്ത്പൂരിനുമിടയിലുള്ള ട്രെയിൻ സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. പാളത്തിലേക്ക് വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണതിനെത്തുടർന്ന് ഞായറാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന മംഗളൂരു – യശ്വന്ത്പൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ ഉടൻ തന്നെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘവും റിലീഫ് ട്രെയിനും സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നത് ജോലികൾ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും, അധിക മണ്ണുമാന്തി […]
ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി
ആറന്മുള: ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി. അപ്രതീക്ഷിതമായ ദുരന്തത്തിലാണ് ആറന്മുളയിലുണ്ടായത്. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. ആറന്മുളയിലെ വിവിധ പഞ്ചായത്തുകളിൽ ഉണ്ടായത് വലിയ ദുരന്തമാണ്. റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്നും ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം വേണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, […]
തമിഴ്നാട് ഷട്ടർ തുറന്നില്ല: കനത്ത മഴയിൽ മൺതിട്ട തകർത്ത് വെള്ളം കനാലിലേക്കൊഴുകി
കുമളി: കുളത്തുപാലം, റോസാപ്പൂക്കണ്ടം തോടുകളിൽ നിന്നുള്ള വെള്ളം തേക്കടി കനാലിൽ ചേരുന്ന ഭാഗത്തെ ഷട്ടർ തമിഴ്നാട് തുറക്കാതിരുന്നതോടെ ഷട്ടറിന് സമീപത്തെ മൺതിട്ട തകർത്ത് വെള്ളം കനാലിലേക്കൊഴുകി. കുമളി മേഖലയിൽ നിന്നുള്ള വെള്ളം പെരിയാർ കടുവസങ്കേതത്തിന്റെ ഭാഗമായ ആനവച്ചാലിലൂടെയാണ് ഒഴുകി കനാലിൽ പതിക്കുന്നത്. ഈ വെള്ളത്തിനൊപ്പം എത്തുന്ന മാലിന്യം തടയുന്നതിനാണ് ഇരുമ്പ്ഗേറ്റും ഷട്ടറും സ്ഥാപിച്ചിരിക്കുന്നത്. കാലവർഷം ദുർബലമായിരുന്നതിനാൽ തോട്ടിലൂടെ വെള്ളം കനാലിൽ എത്തിയിരുന്നില്ല. എന്നാൽ, അപ്രതീക്ഷിതമായി പെയ്ത മഴയിൽ വെള്ളം കുതിച്ചെത്തിയപ്പോൾ ഷട്ടർ അടഞ്ഞുകിടന്നതിനാൽ വെള്ളം ദിശമാറി ഒഴുകി […]
പാലം അപകടാവസ്ഥയിൽ; മൂന്നാറിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി
മൂന്നാർ: ദേശീയപാതയിൽപെട്ട മൂന്നാർ പൊലീസ് സ്റ്റേഷനു സമീപത്തെ പാലം അപകടാവസ്ഥയിലായതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി നിയന്ത്രണമേർപ്പെടുത്തി. അടിമാലി, ദേവികുളം ഭാഗത്തുനിന്നു വരുന്ന ബസുകൾ പൊലീസ് സ്റ്റേഷനു സമീപം നിർത്തി യാത്രക്കാരെ ഇറക്കണം. ഇവിടെ ബസുകൾ നിർത്തിയിട്ട് യാത്രക്കാരെ കയറ്റി യാത്രതിരിക്കണം. പോസ്റ്റ് ഓഫിസ് കവലയിലെ ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പോകാൻ അനുവദിക്കില്ല. കാന്തല്ലൂർ, മറയൂർ, വട്ടവട ഭാഗത്തേക്കുള്ള ബസുകൾ മാത്രമേ പാലം വഴി ടൗണിലേക്കു കടത്തിവിടുകയുള്ളൂ. തടിലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ അപകടാവസ്ഥയിലുള്ള പാലം വഴി കടത്തിവിടില്ല. ദേശീയപാതയിലെ […]
