നേഹ ബോറയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി; പീസ് ബോണ്ട് നടപടികളിൽ ജാഗ്രത വേണമെന്ന് നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: പൊലീസ് ആവശ്യപ്പെട്ട പീസ് ബോണ്ടിനെ ചോദ്യം ചെയ്ത് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ചാണ് നേഹയുടെ റിട്ട് ഹർജി നിരസിച്ചത്. എന്നാൽ, തുടർനടപടികളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാനും മജിസ്ട്രേറ്റിന് കോടതി നിർദേശം നൽകി.

ഒക്ടോബർ 18നാണ് ഡൽഹി പൊലീസ് നേഹ ബോറയ്ക്ക് നോട്ടീസ് നൽകിയത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 126, 130, 135(3) വകുപ്പുകൾ പ്രകാരമായിരുന്നു നടപടി. സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ആൾജാമ്യവും ഹാജരാക്കണമെന്നായിരുന്നു നോട്ടീസിലെ നിർദേശം. ഇതിനെ ചോദ്യം ചെയ്ത് തിങ്കളാഴ്ചയാണ് നേഹ ഹൈക്കോടതിയെ സമീപിച്ചത്.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം തടയുന്നതിനായി ആസൂത്രണം ചെയ്ത നീക്കമാണ് പൊലീസിന്റെ നോട്ടീസെന്നായിരുന്നു എഐഎസ്എയുടെ പ്രതികരണം. എന്നാൽ ഹർജി പരിഗണിച്ച കോടതി അത് തള്ളുകയായിരുന്നു. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും ഹർജിക്കാരിക്ക് കൈമാറണമെന്നും തുടർനടപടികളിൽ നടപടിക്രമങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 16ന് മാണ്ഡി ഹൗസിൽ നടന്ന പ്രതിഷേധത്തിനിടെയാണ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അന്വേഷണ കാലയളവിൽ സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ ബോണ്ട് സമർപ്പിക്കണമെന്ന് ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു. ഈ നടപടിക്കെതിരെയാണ് നേഹ ഹൈക്കോടതിയെ സമീപിച്ചത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News