‘മഴ പെയ്താലും മരം പെയ്യുമല്ലോ’; കെ.സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി മന്ത്രി സണ്ണി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സർക്കാരിനെതിരായ മുതിർന്ന നേതാവ് കെ. സുധാകരന്റെ വിമർശനത്തിൽ മറുപടിയുമായി മന്ത്രി സണ്ണി ജോസഫ്. ‘മഴ പെയ്താലും മരം പെയ്യുമല്ലോ’ എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. വിമര്‍ശനം ആകാം എന്നാൽ അത് പാര്‍ട്ടിക്കുള്ളില്‍ മാത്രം ആയിരിക്കണമെന്നും സണ്ണി ജോസഫ് പ്രത്യേകം ചൂണ്ടിക്കാട്ടി. അദ്ദേഹം വളരെ സീനിയര്‍ നേതാവായതുകൊണ്ട് മറുപടി പറയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.

സുധാകരന്റേത് ഗുരുതര അച്ചടക്കലംഘനമെന്ന് വിമര്‍ശിച്ചായിരുന്നു പ്രതികരണം. കെ സുധാകരനെ മാറ്റിയിട്ട് കുറേ കാലമായി. അദ്ദേഹത്തിന്റെ നീരസം പറയാന്‍ ഒരുപാട് അവസരമുണ്ടായിരുന്നു. അതൊന്നും ഉപയോഗിക്കാതെയാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചെന്നും അന്യായമായി പദവിയില്‍ നിന്നും നീക്കിയതില്‍ അതിയായ ദുഃഖമുണ്ടെന്നുമായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.

സിപിഐഎമ്മിന്റെ കൊലവിളി രാഷ്ട്രീയത്തിന് എതിരെ നടത്തിയ പോരാട്ടങ്ങളെ നിസ്സാരമായി കാണരുത്. അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്റെ അഭിമാനം അടിയറവെയ്ക്കരുത്. ഭരണം വരും പോകും, അധികാരം മാറിമറിയുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു സുധാകരന്റെ തുറന്ന് പറച്ചില്‍. എന്നാൽ വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിനെന്ന പോലെ ഭരണപക്ഷത്തിനും അര്‍ഹതയുണ്ടെന്നും സുധാകരന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News