കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കണം; പോലീസിന് ഹൈക്കോടതി നിര്‍ദേശം

എറണാകുളം: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കണമെന്ന് പോലീസിന് നിർദേശം നൽകി ഹൈക്കോടതി. പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസിനാണ് കോടതി നിർദേശം നൽകിയത്. ഹര്‍ജിക്കാരിയുടെ ജീവന് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രാഥമികമായി വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നടപടി. ഹര്‍ജി അടുത്തമാസം പത്തിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ജൂണ്‍ പത്തിന് പെണ്‍കുട്ടിയുടെ മൊബൈലില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. പാകിസ്താന്‍കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി ,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയും സന്ദേശത്തില്‍ പിന്തുണച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പിന്നാലെയാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു. കേസിന്റെ ആവശ്യത്തിനായി അടുത്തമാസം മൂന്നിന് പെണ്‍കുട്ടി മധ്യപ്രദേശിലേക്ക് പോകുന്നുണ്ട്. ഈ സമയത്തും പോലീസ് സംരക്ഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *