ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി കേരളത്തിൽ തിരിച്ചെത്തിയ ഡി. ബാലമുരളിയെ പുതിയ ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പുതിയ നിയമനങ്ങളും സംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് ഉത്തരവിറക്കി.

അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് പുതിയതായി നിയമിച്ചിരിക്കുന്നത്. അതേസമയം, ഗതാഗത വകുപ്പിന് കീഴിലെ ഏവിയേഷൻ, മെട്രോ, റെയിൽവേ വിഭാഗങ്ങളുടെ മുഴുവൻ സമയ അധിക ചുമതല അവർ തുടർന്നും വഹിക്കും.

ഗതാഗത കമ്മീഷണറായിരുന്ന നാഗരാജുവിനെ മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് നേരത്തെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും അനുപമയെ മാറ്റിയിരിക്കുന്നത്.

ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും തുടരും. ഏവിയേഷൻ, മെട്രോ, റെയിൽവേ വിഭാഗങ്ങൾ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പദവിയും ബാലമുരളി വഹിക്കും.

അതേസമയം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News