ആയുർവേദ ആശുപത്രി ഫർണിച്ചർ വാങ്ങൽ; വിജിലൻസ് അന്വേഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവന്തപുരം: ആയുർവേദ ആശുപത്രികളിലേക്ക് ഫർണിച്ചർ വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ. നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി.ആർ. സജിക്കെതിരെയാണ് അന്വേഷണം നടത്തുക. ധനകാര്യവകുപ്പിന്റെ അന്വേഷണം മതിയെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ തള്ളിയാണ് മന്ത്രിയുടെ നടപടി.കണ്ണൂർ പിണറായിയിലെ സർക്കാർ ആയുർവേദ ആശുപത്രിയിലേക്ക് 11.45 ലക്ഷം രൂപയുടെ ഫർണിച്ചർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ക്രമക്കേട് ആരോപണം ഉയർന്നത്. ആശുപത്രിയുടെ കെട്ടിടനിർമാണം പൂർത്തിയാകുന്നതിന് മുമ്പുതന്നെ ഫർണിച്ചർ വാങ്ങിയതും നടപടിക്രമങ്ങൾ പാലിച്ചോയെന്ന സംശയവും പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടിരുന്നു.ഇത്രയും തുകയ്ക്കുള്ള വാങ്ങൽ ഓർഡർ നൽകാൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർക്ക് അധികാരമില്ലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ആർട്‌കോ മുഖേനയാണ് ഫർണിച്ചറുകൾ വാങ്ങിയത്.മട്ടന്നൂർ, ചാലക്കുടി, വെങ്ങാനൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലേക്കും ചട്ടങ്ങൾ പാലിക്കാതെ സാധനങ്ങൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലെ വാങ്ങൽ നടപടികളിൽ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതൽ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലേക്ക് മന്ത്രി എത്തിയത്.ധനകാര്യവകുപ്പിന്റെ ആഭ്യന്തര പരിശോധനയിൽ മാത്രം അന്വേഷണം ഒതുക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഫയൽ ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിലൂടെ വാങ്ങൽ നടപടികളിലെ വീഴ്ചകളും ഉത്തരവാദിത്തപ്പെട്ടവരുടെ പങ്കും പരിശോധിക്കാനാണ് നീക്കം.ആരോപണങ്ങളിൽ അന്തിമ വ്യക്തത വരാൻ വിശദമായ അന്വേഷണവും ബന്ധപ്പെട്ട രേഖകളുടെ പരിശോധനയും ആവശ്യമാണ്. വിജിലൻസ് അന്വേഷണം ആരംഭിക്കുന്നതോടെ ആയുർവേദ ആശുപത്രികളിലെ ഫർണിച്ചർ വാങ്ങലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News