നവീകരണത്തിന് ശേഷം സൗദിയിലെ അൽ-വജ്ഹ് എയ‍ർപോർട്ട് വീണ്ടും തുറന്നു

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള അൽ-വജ്ഹ് അന്താരാഷ്ട്ര വിമാനത്താവളം സമഗ്രമായ വികസന പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറന്നതായി റെഡ് സീ ഗ്ലോബൽ ‌‌അറിയിച്ചു. രണ്ടു വർഷം നീണ്ടുനിന്ന വികസന നവീകരണ പ്രവർത്തനങ്ങൾക്ക് ഒടുവിൽ 2026 മെയ് 24 നാണ് വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ ഔദ്യോഗികമായി പുനരാരംഭിച്ചത്. നിലവിൽ സൗദിയ എയർലൈൻസ് ആഴ്ചയിൽ അഞ്ച് സർവീസുകളോടെയാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം റിയാദിൽ നിന്നും രണ്ടെണ്ണം ജിദ്ദയിൽ നിന്നുമാണ്. വരും ദിവസങ്ങളിൽ ഈ മേഖലയിലെ വ്യോമബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *