തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ്; ഭൂരിപക്ഷം ലോക്‌സഭ എംപിമാരും വിമത പക്ഷത്തെന്ന് സൂചന

കൊൽക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷം ലോക്‌സഭ എംപിമാരും വിമത പക്ഷത്തെന്ന് സൂചന. 29 ലോക്‌സഭ എംപിമാരില്‍ ഒരാളാണ് മമത ബാനർജിക്കൊപ്പമുള്ളത്. രാജ്യസഭയിലെ 13ല്‍ അഞ്ച് പേരും മാത്രമാണ് മമത ബാനർജിക്കൊപ്പമുള്ളത്. ബിജെപിക്ക് ഒപ്പം ചേരില്ലെന്നാണ് വിമതപക്ഷത്തിന്റെ നിലപാട്. മമതാ ബാനര്‍ജിയെ പൂര്‍ണ്ണമായും അംഗീകരിക്കും. എതിര്‍പ്പ് അഭിഷേക് ബാനര്‍ജിയോടും ഐ പാക്കിനോടുമെന്നും വിമതര്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഡെറിക് ഒബ്രെന്‍ എംപിമാരുമായി സംസാരിക്കുകയാണ്.

അതേസമയം, പാര്‍ട്ടി പുറത്താക്കിയ എംഎല്‍എ ഋതബ്രത ബാനര്‍ജിയെ തൃണമൂലിന്റെ നിയമസഭാകക്ഷി നേതാവായി സ്പീക്കര്‍ അംഗീകരിച്ചിരുന്നു. 58 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഋതബ്രത, സ്പീക്കര്‍ രഥീന്ദ്ര ബോസിനു കത്തു നല്‍കിയത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ നേടിയതോടെ ടിഎംസി ഔദ്യോഗിക വിഭാഗം തങ്ങള്‍ ആണെന്ന വാദവും സ്പീക്കര്‍ അംഗീകരിച്ചു. മാത്രമല്ല, ടിഎംസിയെ പിളര്‍ത്തിയെങ്കിലും പാര്‍ട്ടിയുടെ ഉപദേഷ്ടാവായി മമതാ ബാനര്‍ജി തുടരണമെന്ന് ഋതബ്രത ബാനര്‍ജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *