ദാരിദ്ര്യവും സന്തോഷമില്ലായ്മയും; ഡൽഹിയിൽ കത്തെഴുതി വെച്ച് ദമ്പതികൾ ജീവനൊടുക്കി

ന്യൂഡൽഹി: ഡൽഹിയിൽ ദാരിദ്ര്യവും സന്തോഷമില്ലായ്മയും കാരണം മരിക്കുകയാണെന്ന് കത്തെഴുതി വെച്ച് ദമ്പതികൾ ജീവനൊടുക്കി. ലുധിയാനയിലെ പമാലിലാണ് സംഭവം. 55 കാരനായ ഗുർമീത് സിങ്ങും 50 വയസ്സുള്ള ഭാര്യ നരീന്ദർ കൗറുമാണ് വീട്ടിൽ ജീവനൊടുക്കിയത്. ഇവരുടെ രണ്ട് മക്കൾ കാനഡയിലും മറ്റൊരു മകൻ ലുധിയാനയിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുകയുമാണ്. ദമ്പതികൾ എഴുതിയതായി പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പിലാണ് ദാരിദ്ര്യത്തെക്കുറിച്ചും അസന്തുഷ്ടിയെക്കുറിച്ചും പറയുന്നത്. മക്കളെ കുറ്റപ്പെടുത്തരുതെന്നും കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്. ബുധനാഴ്ച പുലർച്ചെയാണ് ലുധിയാന ജില്ലയിലെ പമാൽ ഗ്രാമത്തിലുള്ള വീട്ടിൽ ഇരുവരെയും മരിച്ച […]

കെ.സി വേണുഗോപാലിന് ഡൽഹിയിൽ വൻ സ്വീകരണം; മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നിർണായക യോഗം

ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ വസതിയിൽ നിർണായക യോഗം. യോഗത്തിൽ പങ്കെടുക്കാനെത്തിയ കെ.സി വേണുഗോപാലിന് ഡൽഹി വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷമാണ് കെ.സി വേണുഗോപാൽ ഡൽഹിയിലെ വസതിയിൽ എത്തുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫിന്റെ ഭരണം കേരളത്തിലെ ജനങ്ങൾക്ക് മടുത്തുവെന്നും ജനങ്ങൾക്ക് യുഡിഎഫിൽ പരിപൂർണ വിശ്വാസമുണ്ടെന്നും കെ. സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, […]

അറബിക്കടലിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് സഹായം നൽകി പാക് നാവികസേനാ

ഡൽഹി: അറബിക്കടലിൽ സാങ്കേതിക തകരാർ സംഭവിച്ച് കുടുങ്ങിപ്പോയ ഇന്ത്യൻ ചരക്കുകപ്പലിന് പാക് നാവികസേന സഹായമെത്തിച്ചു. കടലിൽവെച്ച് എൻജിൻ നിലച്ച ‘എംവി ഗൗതം’ എന്ന കപ്പലിനാണ് പാക് നിരീക്ഷണ സേനയുടെ കപ്പൽ സഹായത്തിനെത്തിയത്. ഗുജറാത്തിലെ പോർബന്ദറിൽ നിൻ മസ്കറ്റിലേക്ക് പോവുകയായിരുന്നു കപ്പൽ. എൻജിൻ നിലച്ചതോടെ കപ്പൽ കടലിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് ഒഴുകി. ഇതിന് പിന്നാലെ കപ്പലിൽ നിന്ന് അടിയന്തര അഭ്യർത്ഥന പുറപ്പെടുവിക്കുകയായിരുന്നു. ആറ് ഇന്ത്യക്കാരും ഒരു ഇന്തോഷ്യക്കാരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. സഹായ അഭ്യർത്ഥന ആദ്യം മുംബൈയിലെ മാരിടൈം റെസ്‌ക്യു […]

ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തില്‍ തീപിടിത്തം; ഒമ്പത് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തിൽ തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിവേക് വിഹാറിലെ നാല് നില കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. 15 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേരെ കാണാനില്ലെന്നാണ് കെട്ടിടത്തില്‍ ഉള്ളവര്‍ പറയുന്നത്. രണ്ടാം നിലയിലെ തീ മൂന്നും നാലും നിലകളിലേക്ക് പടരുകയായിരുന്നു. പരിക്കേറ്റവരെ ഗുരു ടെഗ് ബഹദൂര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ടീമും പ്രാദേശിക പൊലീസും ഉടനടി […]

നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 15 മുതൽ പ്രവർത്തനമാരംഭിക്കും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെയും വടക്കേ ഇന്ത്യയിലെയും യാത്രക്കാരെ ലക്ഷ്യമിട്ട് നിർമിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 15 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ മാസം 27ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ നിന്നുള്ള അന്തിമ അനുമതി ലഭിച്ചതോടെയാണ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം തുടങ്ങാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് നീങ്ങിയത്. ഉത്തർ പ്രദേശിലെ ജെവാറിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 28ന് നിർവഹിച്ചിരുന്നു. മാർച്ച് ആറിനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് […]

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി; കൂട്ടിയത് 993 രൂപ

ഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാമത്തെ തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടറിബറെ വിലയിൽ മാറ്റമില്ല. ഇന്നത്തെ വർദ്ധനവോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 3085 രൂപയാണ് പുതിയ വില. തിരുവനന്തപുരത്തു 3106 രൂപയും കോഴിക്കോട് 3117 രൂപയുമായി. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071.50 രൂപയാണ്. […]

രാജ്യത്ത് ഉഷ്ണതരം​​ഗത്തിനും സൂര്യാഘാതത്തിനും സാധ്യത; 21 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ഡൽഹി: രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഉഷ്ണതരം​​ഗത്തിനും സൂര്യാഘാതത്തിനും മുന്നറിയിപ്പ് നൽകി കൊണ്ടാണ് മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചത്. കേരളം ഉൾപ്പെടെയുള്ള 21 സംസ്ഥാനങ്ങൾക്കും ഡൽഹിക്കുമാണ് ജാ​ഗ്രത മുന്നറിയിപ്പ് നൽകിയത്. ഉണ്ഷതരം​ഗത്തെ നേരിടാൻ സംസ്ഥാനങ്ങൾ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്നാണ് നിർദേശം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, തൊഴിലാളികൾ, ഭവനരഹിതർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. വയോധികർ, കുട്ടികൾ, നവജാതശിശുക്കൾ എന്നിവർക്ക് ചൂട് ഏൽക്കാതിരിക്കാൻ പ്രത്യേക മുൻകരുതൽ വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ചൂടിനെ […]

ടേക് ഓഫിനിടെ സ്വിസ്സ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി, തീപിടിച്ചു, 6 പേർക്ക് പരിക്ക്

ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ്സ് എയർ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിനെത്തുടർന്ന് എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ്സ് എയർ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിൽ 228 യാത്രക്കാരും നാലു കുട്ടികളുമാണ് ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഉണ്ടായ എഞ്ചിൻ തകരാറിനെ തുടർന്ന് ലാൻഡിംഗ് ഗിയറുകളിൽ ഒന്നിന് സമീപം പുക ഉയരുകയായിരുന്നു. ഉടനെ ടേക്ക് ഓഫ് നിർത്തിവെക്കുകയും റൺവേയിൽ അടിയന്തിര ഒഴിപ്പിക്കൽ നടപടികൾ […]

വിദ്യാർത്ഥികൾക്ക് അവധി നൽകില്ല; നീറ്റ് (യുജി) പരീക്ഷയിൽ ആൾമാറാട്ടം തടയാൻ നടപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ഡൽഹി: നീറ്റ് യുജി പരീക്ഷയിൽ ആൾമാറാട്ടം തടയാൻ നടപടിയുമായി വിദ്യാഭ്യാസ മെഡിക്കൽ മന്ത്രാലയങ്ങൾ. പരീക്ഷ നടക്കാനിരിക്കുന്ന മെയ് 2 ,3 തിയ്യതികളിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ദേശീയ മെഡിക്കൽ കമ്മീഷന് നിർദേശം നൽകി . ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജുകളക്ക് നിർദേശം നൽകണം. അത്യാവശ്യഘട്ടങ്ങളിൽ മാത്രം അവധി നൽകിയാൽ മതിയെന്നാണ് നിർദേശം. പരീക്ഷയിലെ ആൾമാറാട്ടം തടയാനാണ് ഈ നടപടിയെന്നാണ് വിശദീകരണം.

എംപിമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്ന സംഭവത്തിൽ ആം ആദ്മി പാർട്ടിയെ കുറ്റപ്പെട്ടുത്തി അണ്ണാ ഹസാരെ

ഡൽഹി: രാഘവ് ചദ്ദയടക്കം ഏഴ് എംപിമാർ ആം ആദ്മി പാർട്ടി വിട്ടതിൽ പ്രതികരിച്ച് അണ്ണാ ഹസാരെ. പാർട്ടി ശരിയായ പാതയിൽ തുടർന്നിരുന്നവെങ്കിൽ നേതാക്കൾ പാർട്ടി വിടുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചദ്ദയടക്കമായുള്ളവർക് എന്തെങ്കിലും പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കാം അവർ പാർട്ടി വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ അഹല്യാണഗർ ജില്ലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് ഏഴ് ആം ആദ്മി രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേരുമെന്ന് പ്രഖ്യാപിച്ചത്. ആം ആദ്മിയുടെ മൂന്നിൽ രണ്ട് രാജ്യസഭാ […]