ഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 86 പൈസയും ഡീസല്‍ ലീറ്ററിന് 83 പൈസയും ആണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമായി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വില വര്‍ധനവാണിത്. അതേസമയം, രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്നാണ് കേന്ദ്രം ആവർത്തിക്കുന്നത്. അസംസ്കൃത എണ്ണ, പിഎന്‍ജി, എല്‍പിജി എന്നിവ മതിയായ അളവില്‍ ലഭ്യമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി സാധാരണ നിലയിലായിട്ടില്ലെന്നും അന്താരാഷ്ട്ര […]
Tag: DELHI
ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് സിഎന്‍ജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. രണ്ടു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സിഎന്‍ജി വില കൂട്ടുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. പുതുക്കിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ ഒരു കിലോഗ്രാം സിഎന്‍ജിയുടെ വില 76.59 ആയി. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ കിലോഗ്രാമിന് 82.20 രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സിഎന്‍ജിക്ക് കിലോഗ്രാമിന് ഒരു രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. […]
എസ്ഐആർ മൂന്നാംഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: എസ്ഐആർ മൂന്നാംഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പതിനാറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ നടപ്പാക്കുകയെന്ന് കമ്മീഷൻ അറിയിച്ചു. ഹിമാചൽ പ്രദേശ്, ലഡാക്ക്, കാശ്മീർ എന്നിവിടങ്ങളിലേത് സെൻസസ്, കാലാവസ്ഥ എന്നിവ കണക്കിലെടുത്ത് പിന്നീട് പ്രഖ്യാപിക്കും. 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ എസ്ഐആറിന്റെ ഭാഗമാകും. 36.73 കോടി വോട്ടർമാരെ ഇവർ സന്ദർശിക്കുകയും ചെയ്യും. കൂടാതെ, രാഷ്ട്രീയ പാർട്ടികൾ നിയമിക്കുന്ന 3.42 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരുടെ സഹായവും ലഭ്യമാക്കും. സെൻസസ് നടപടികൾക്കൊപ്പം തന്നെയാണ് എസ്ഐആർ […]
നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഡൽഹിയിലെ നങ്ലോയ് പ്രദേശത്ത് മെയ് 11 ന് രാത്രിയാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ലൈംഗികാതിക്രമം നേരിട്ട യുവതിയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പിതാംപുര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മംഗോൾപുരിയിൽ ഉള്ള ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബസിൽ ബലം പ്രയോഗിച്ചു കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സമയം ചോദിക്കാനെന്ന വ്യാജേന യുവതിയുടെ […]
കെ സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുൽ ഗാന്ധി
ഡൽഹി: മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ കെ സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ചാണ് നിർണായക കൂടിക്കാഴ്ച നടക്കുന്നത്. എന്തിനാവും രാഹുൽ ഗാന്ധി കെ സി വേണുഗോപാലിനെ വിളിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ഡൽഹിയിൽ നിന്ന് തിരിച്ചിട്ടില്ല. അവര്‍ ഡൽഹിയിൽ തന്നെ തുടരുകയാണ്. ചാര്‍ട്ടേഡ് ഫ്ലൈറ്റിലാകുമോ ഇരുവരുടെയും യാത്രയെന്നോ യാത്രയിൽ കെസിയും കേരളത്തിലേക്ക് വരുമോ എന്നുള്ള കാര്യങ്ങൾക്ക് വ്യക്തതയില്ല . എന്നാൽ, കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം […]
‘അഞ്ച് വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാർ ഉണ്ടാവാം’; പരിഹസിച്ച് ബിജെപി
ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയെ വീണ്ടും പരിഹസിച്ച് ബിജെപി. ബൈനോക്കുലറിലൂടെ നോക്കിയിട്ടും മുഖ്യമന്ത്രിയെ കാണാൻ സാധിക്കുന്നില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാലയുടെ പരിഹസിച്ചു. കോൺഗ്രസ് ആകെ ആശയ കുഴപ്പത്തിലാണെന്നും അഞ്ചുവർഷത്തേക്ക് അഞ്ചു മുഖ്യമന്ത്രി ഉണ്ടാകുമെന്നാണ് സൂചന എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കേരളത്തിൽ കോൺഗ്രസിന്റെ തുടർച്ചയായ നേതൃത്വ ചർച്ചകളെയും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വേഗത്തിലുള്ള നേതൃത്വ പ്രഖ്യാപനങ്ങളെയും അദ്ദേഹം താരതമ്യം ചെയ്തു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജയം നേടിയിട്ടും പാർട്ടിയിൽ ആഭ്യന്തര […]
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന മെയ് 15 ന് വിദേശത്തേക്ക് പോകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഞ്ച് രാജ്യങ്ങൾ സന്ദർശിക്കാനാണ് വിദേശ യാത്ര. യുഎഇ, നെതർലൻ്റ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങൾ ആണ് സന്ദർശിക്കുന്നത്. മെയ് 20ന് അദ്ദേഹം തിരിച്ചെത്തും. യുഎഇയിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ യാത്ര. സന്ദർശനം പൂർത്തിയാക്കി മെയ് 15ന് തന്നെ അദ്ദേഹം നെതർലൻ്റ്സിലേക്ക് തിരിക്കും. മെയ് 17 വരെ അദ്ദേഹം നെതർലാന്റ്സിൽ തുടരും. മെയ് 17 ന് സ്വീഡനിലെത്തും. തുടർന്ന് മെയ് […]
പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികളും ഒഴിപ്പിക്കാൻ കോടതി അനുമതി നൽകി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപത്തെ മൂന്ന് ചേരികൾ ഒഴിപ്പിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. നിലവിലെ ചേരി പ്രദേശത്ത് നിന്നും 45 കിലോമീറ്റർ അകലെയുള്ള സവിദ ഖേര എന്ന സ്ഥലത്ത് പുനരധിവാസം ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു. ചേരിപ്രദേശത്ത് താമസിക്കുന്നവർക്ക് സ്വയം ഒഴിഞ്ഞുപോകാൻ രണ്ടാഴ്ചത്തെ സമയമാണ് കോടതി നൽകിയിരിക്കുന്നത്. അനധികൃതമായാണ് ചേരിപ്രദേശത്ത് ആളുകൾ താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യ സുരക്ഷ മുൻനിർത്തി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് […]
നീറ്റ് യുജി പരീക്ഷ റദ്ദാക്കി
ഡൽഹി: 2026ലെ നീറ്റ് യുജി പരീക്ഷ ചോദ്യപ്പേപ്പർ ക്രമക്കേട് ആരോപണത്തെത്തുടർന്ന് റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് പരീക്ഷ റദ്ധാക്കിയത്. വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം പുറത്തിറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ നൽകും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി കൂടിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് പ്രകാരം, അന്വേഷണ ഏജൻസികൾ […]
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പഞ്ചാബ് മന്ത്രിയും എഎപി നേതാവുമായ സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ഡൽഹി, ഗുരുഗ്രാം, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് പഞ്ചാബ് വ്യവസായ മന്ത്രിയായ സഞ്ജീവ് അറോറയെ ഇഡി കസ്റ്റഡിയിലെടുത്തത്. സഞ്ജീവിൻ്റെ ഛണ്ഡീഗഡിലെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ കമ്പനികളിലും റെയ്ഡ് നടന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സഞ്ജീവ് അറോറയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും വ്യാജ പർച്ചേസ് ബില്ലുകൾ ഉപയോഗിച്ച് […]
