Tag: DMK

DMK യെ ലക്ഷ്യം വെച്ച് BJP; മണ്ഡല പുനർനിർണയവും വനിതാ സംവരണ ബില്ലും വീണ്ടും കൊണ്ടുവരും

ന്യൂഡൽഹി: ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് പാർലമെന്റിൽ പരാജയപ്പെട്ട മണ്ഡല പുനർനിർണയവും വനിതാ സംവരണ ബില്ലും വീണ്ടും കൊണ്ടുവരാനൊരുങ്ങി ബിജെപി. സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുകൾക്ക് ആനുപാതികമായി മണ്ഡലങ്ങൾ വർധിപ്പിക്കുന്നതടക്കമുള്ള മാറ്റങ്ങളോടെയാണ് ബിൽ വീണ്ടും പാർലമെന്റിലെത്തിക്കാനൊരുങ്ങുന്നത്. തൃണമൂൽ കോൺഗ്രസ് പിളർന്നതോടെ വിമതരിൽ ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി ഇപ്പോൾ കോൺഗ്രസുമായി അകന്ന ഡിഎംകെയേയും ലക്ഷ്യം വെച്ചിരിക്കുകയാണ്. ഏപ്രിലിൽ ബിൽ പാർലമെന്റിലെത്തിയപ്പോൾ തൃണമൂലും ഡിഎംകെയും അതിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ 28 എംപിമാരിൽ വിമതർക്കൊപ്പം നിൽക്കുന്ന 20 […]
Read more

ടിവികെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ പ്രതിജ്ഞയെടുക്കണമെന്ന് സ്റ്റാലിൻ

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുളള ടിവികെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ പ്രതിജ്ഞയെടുക്കണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിൻ. ഡിഎംകെ നേതൃത്വം നൽകിയ സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾ നേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. അതുകൊണ്ടുതന്നെ സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഡിഎംകെയുടെ സഖ്യകക്ഷികളുടെ പിന്തുണകൊണ്ടാണ് ടി.വി.കെ. സർക്കാർ നിലനിൽക്കുന്നതു തന്നെ. ഡി.എം.കെ. അധികാരത്തിലെത്തണമെന്ന് ആഗ്രഹിച്ച പാർട്ടികളാണ് അവ. തമിഴ്നാട്ടിൽ ഗവർണർ ഭരണം തടയുക എന്നതായിരുന്നു തന്റെ […]
Read more

‘ഇന്ത്യ’ മുന്നണിയുടെ നിർണായകയോഗം ജൂൺ എട്ടിന് ചേരും

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെഞ്ഞെടുപ്പുകൾക്ക് ശേഷം ‘ഇന്ത്യ’ മുന്നണിയുടെ നിർണായകയോഗം ജൂൺ എട്ടിന് ചേരും. ഡി.എം.കെ., തൃണമൂൽ കോൺഗ്രസ് പാർട്ടികൾക്ക് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സഖ്യത്തിലും വിള്ളലുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് ശ്രമം. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് യോഗം വിളിച്ച കാര്യം അറിയിച്ചത്. അതേസമയം തമിഴ്‌നാട്ടിൽ ഡി.എം.കെ.യുമായുള്ള സഖ്യം അവസാനിപ്പിച്ച് വിജയ്യുടെ ടി.വി.കെ.യുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയ പശ്ചാത്തലത്തിൽ ഡി.എം.കെ. യോഗത്തിൽ പങ്കെടുക്കില്ല. ടി.വി.കെ.യെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് കോൺഗ്രസിന് താത്പര്യമുണ്ടെങ്കിലും പൊതു അഭിപ്രായം […]
Read more

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ചർച്ച സജീവമാക്കാൻ ബിജെപി

ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, മണ്ഡല പുനർ നിർണയ ബില്ല് ചർച്ച വീണ്ടും സജീവമാക്കാൻ ബിജെപി. ഈ വിഷയങ്ങളിൽ ഡിഎംകെയുമായി സർക്കാർ അനൗദ്യോഗിക ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട് പുറത്തുവന്നു. പ്രതിപക്ഷ മുന്നണിയിലെ ഭിന്നത മുതലെടുത്ത് ബിൽ പാസാക്കാനാണ് ബിജെപി ശ്രമം. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയമനിർമ്മാണം നടത്താനാണ് നീക്കം. ടിഎംസിയിൽ പിളർപ്പുണ്ടാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. പശ്ചിമ ബംഗാളിലെ വിജയത്തിന്റെ ആവേശത്തിൽ പ്രാദേശിക പാർട്ടികളെ സഹകരിപ്പിക്കാനാണ് ബിജെപി ശ്രമം. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഏതെങ്കിലും […]
Read more

‘കോൺ​ഗ്രസിനെ വിശ്വസിക്കരുത്, ബിജെപി വളർന്നതിന് കാരണം കോൺഗ്രസ്’; ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയിയുടെ സർക്കാരിനെ പിന്തുണച്ചതിന് പിന്നാലെ, കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിഎംകെ പ്രവർത്തകരുടെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും കഠിനാധ്വാനം കൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും എന്നാൽ അതിന്റെ നന്ദിയോ മര്യാദയോ കാണിക്കാൻ അവർ തയ്യാറായില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു ഡിഎംകെ പ്രവർത്തകരുടെ അധ്വാനം കൊണ്ടാണ് കോൺഗ്രസിന് അഞ്ച് എംഎൽഎമാരെ വിജയിപ്പിക്കാനായത്. എം.കെ സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകണം എന്ന് […]
Read more

ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലെ വിള്ളൽ; ഡിഎംകെയ്ക്കായി വല വീശി ബിജെപി

ഡൽഹി: തമിഴ്നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലുണ്ടായ വിള്ളൽ പുതിയ രാഷ്ട്രീയ ബന്ധത്തിന് വഴിതുറക്കുന്നു. പാർലമെന്റിലെ നിർണ്ണായക വോട്ടെടുപ്പുകളിലും വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉറപ്പാക്കാൻ ഡി.എം.കെയുടെ പിന്തുണ തേടാനൊരുങ്ങുകയാണ് ബി.ജെ.പി. മുൻകാലങ്ങളിൽ ബി.ജെ.പി നയിച്ച മുന്നണിയുടെ ഭാഗമായിരുന്ന ഡിഎംകെയെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാൻ ബി.ജെ.പി. ശ്രമം തുടങ്ങിക്കഴിഞ്ഞു. എന്നാൽ മണ്ഡല പുനർനിർണയം, സനാതന ധർമ്മം തുടങ്ങിയ വിഷയങ്ങളിലെ വിരുദ്ധ നിലപാടുകൾ ഇരുപാർട്ടികളും തമ്മിലുള്ള സഹകരണത്തിന് വലിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. നിലവിൽ പ്രതിസന്ധിയിലായ എ.ഐ.എ.ഡി.എം.കെയെക്കാൾ ഡി.എം.കെയുമായി അടുക്കുന്നതാണ് ദേശീയ തലത്തിൽ […]
Read more

ഡിഎംകെയുടെ തോൽവി: എല്ലാം ഞങ്ങളുടെ പിഴവല്ല; ശബരീശന്റെ ‘പെൻ’ ഏജൻസി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേരിട്ട തിരിച്ചടിക്ക് പിന്നാലെ, പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ നിയന്ത്രിച്ച ‘പെൻ’ ഏജൻസിക്കെതിരെ രൂക്ഷവിമർശനവുമായി അണികളും നേതാക്കളും രംഗത്തുവന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഏജൻസി. വിമർശനങ്ങൾ ശക്തമായതോടെ വിശദീകരണവുമായി ശബരീശൻ തന്നെ നേരിട്ട് രംഗത്തെത്തി. തോൽവിക്ക് പിന്നിൽ ഒരു കാരണം മാത്രമല്ലെന്ന് ‘പെൻ’ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ജനാധിപത്യത്തിൽ ജനവിധിയെ നിർണയിക്കുന്നത് രാഷ്ട്രീയവും സാമൂഹികവുമായ നിരവധി ഘടകങ്ങളാണ്. അതിനാൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏജൻസിയുടെ മേൽ മാത്രം […]
Read more

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല; മോദിയെ ഭയന്നെന്ന് ആരോപണം ഉന്നയിച്ച് ഡിഎംകെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, സത്യപ്രതിജ്ഞയിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാത്തതിൽ ആരോപണം ഉന്നയിച്ച് ഡിഎംകെ. മോദിയെ ഭയന്നാണ് വിജയ് പങ്കെടുക്കാതിരുന്നതെന്ന് ടി.കെ.എസ് ഇളങ്കോവൻ ആരോപിച്ചു. വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കിയെന്നും മോദിയെ ഈ മാസം 22ന് വിജയ് കാണുമെന്നാണ് റിപ്പോർട്ടുകൾ. അതിനുമുൻപ് രാഹുൽ ഗാന്ധിക്കോപ്പം വേദി പങ്കിടുന്നത് അപകടം ആകുമെന്ന് വിജയ്ക്ക് തോന്നി, അതുകൊണ്ടാണ് വിട്ടുനിന്നതെന്നും ഇളങ്കോവൻ പ്രതികരിച്ചു. വിജയ് ചടങ്ങിനെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചുവെങ്കിലും, അദ്ദേഹത്തിന് ചടങ്ങിനെത്താൻ കഴിഞ്ഞില്ല. […]
Read more

ടിവികെയുടെ വിജയത്തിന് പിന്നിൽ ഇൻസ്റ്റഗ്രാമും കുട്ടികളുമെന്ന് എം.കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ വിജയത്തിന് പിന്നിൽ ഇൻസ്റ്റഗ്രാമും കുട്ടികളുമാണെന്ന് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ടിവികെയുടെ പ്രചാരണം വോട്ടർമാരെ സ്വാധീനിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നതിൽ ഡിഎംകെ പരാജയപ്പെട്ടെന്നും സ്റ്റാലിൻ പറഞ്ഞു. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുകൊണ്ടുള്ള കുട്ടികളുടെ പ്രചാരണങ്ങൾ അമ്മമാരെയും മുത്തശ്ശിമാരെയും കാര്യമായി സ്വാധീനിച്ചു. സോഷ്യൽ മീഡിയയെ മുഖവിലക്കെടുത്തുകൊണ്ടുള്ള പ്രചാരണം തിരിച്ചറിയുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. […]
Read more

38 അംഗ കമ്മിറ്റി; തമിഴ്നാട്ടിലെ തോൽവി പഠിക്കാൻ ഡിഎംകെ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ കാരണങ്ങൾ പഠിക്കാനൊരുങ്ങി ഡിഎംകെ. ഇതിനായി 38 അംഗ കമ്മിറ്റിക്ക് ഡിഎംകെ രൂപം നൽകി. താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും പാർട്ടി ഘടകങ്ങളുടെയും വികാരം മനസ്സിലാക്കാനായി 234 മണ്ഡലങ്ങളിലേക്കും കമ്മിറ്റി അംഗങ്ങളെ അയയ്ക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കെ സ്റ്റാലിൻ അറിയിച്ചു. പാർട്ടി പ്രവർത്തകരെ കേട്ട് അവരുടെ കാഴ്ചപ്പാടുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് കമ്മിറ്റി അംഗങ്ങൾക്ക് സ്റ്റാലിൻ നിർദേശം നൽകിയിട്ടുണ്ട്. ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ട് പഠിച്ച ശേഷം […]
Read more

Recent News