ഇടുക്കി: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു. കഴിഞ്ഞദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നു. എന്നാൽ, ഇന്ന് രാവിലെ ജീവനക്കാർ ജോലിക്കായി ഓഫീസിൽ എത്തിയപ്പോഴാണ് കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടത്. ആളുകൾ ഇല്ലാതിരുന്ന സമയത്തായതിനാൽ വൻ ദുരന്തം ഒഴിവായി. തുടർച്ചയായി സീലിംഗ് തകർന്നു വീഴുന്ന ഈ പഴയ കെട്ടിടത്തിൽ ജീവനക്കാരും കടുത്ത ഭയത്തോടെയാണ് കഴിയുന്നത്. അപകടാവസ്ഥയിലുള്ള ഈ കെട്ടിടം അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ […]
Tag: Idukki
മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം. മുല്ലപ്പെരിയാർ ഷട്ടർ തുറന്ന ദിവസമാണ് പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘം ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തുകയും ഇത് പെരിയകുളം എംഎൽഎ യുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങൾ വനം വകുപ്പിൻറെയോ പൊലീസിൻ്റെയോ അനുമതി വാങ്ങാതെയാണ് തമിഴ്നാട് പകർത്തിയത്.
തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ തുടങ്ങി; ഇത്തവണ പെരിയാറിലേക്ക് മുല്ലപ്പെരിയാർ തുറക്കേണ്ടി വരില്ല
ഇടുക്കി: തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ ആരംഭിച്ചതോടെ ഇത്തവണ പെരിയാറിലേക്ക് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് സൂചന. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തുന്നതോടെ ആഗസ്റ്റ് അവസാനത്തോടെ അണക്കെട്ട് തുറക്കുന്നതായിരുന്നു പതിവ്. എന്നാൽ, ജലക്ഷാമം മൂലം പരമാവധി വെള്ളം കൊണ്ടുപോകുവാനാണ് തമിഴ്നാടിന്റെ നീക്കം. തേനി ജില്ലയിലെ കമ്പം താഴ്വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട കൃഷിക്കായാണ് മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്ക് വെള്ളമെടുക്കും. മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കൻഡിൽ 150 […]
തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത. ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കിയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. കല്ലാർകുട്ടിയിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു ഗതാഗതം […]
മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ
ഇടുക്കി: ഇടുക്കിയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ. എക്കലും മണ്ണും അടിഞ്ഞുകൂടി സംഭരണ ശേഷിയെ ബാധിക്കുന്നതിനാലാണ് ചെറിയ മഴ പെയ്താൽ പോലും ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കേണ്ടി വരുന്നത്. കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഗുരുതരമായ ഈ വിവരം പുറത്തുവന്നത്. ഡാമിന്റെ സംഭരണ ശേഷി മൂന്നു വർഷം കൊണ്ട് വീണ്ടെടുക്കാനുളള പ്രവർത്തനങ്ങൾക്ക് തുടക്കമായെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ […]
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമികളിലേക്ക് ജലം തുറന്ന് വിടുമെന്നാണ് തീരുമാനം. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്ക് ആവശ്യമായ വെള്ളമാണ് മുല്ലപ്പെരിയാറി൮ന്റെ ഷട്ടർ തുറക്കുന്നതിലൂടെ ലഭ്യമാക്കുക. സാധാരണയായി എല്ലാ വർഷവും ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കാറുള്ളത്. ഇത്തവണ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ രണ്ട് മാസത്തിലേറെ വൈകിയാണ് ഷട്ടർ തുറക്കുന്നത്. ചടങ്ങിൽ തമിഴ്നാട് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും. തമിഴ്നാട്ടിൽ ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള മന്ത്രിതലത്തിലെ […]
ഇടുക്കി ഡാമിൽ ജലനിരപ്പ് 20 അടി ഉയർന്നു; വൈദ്യുതി പ്രതിസന്ധിക്കും ആശ്വാസം
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഒരാഴ്ചക്കിടെ ഇടുക്കി അണക്കെട്ടിൽ 20 അടിയോളം ജലനിരപ്പ് ഉയർന്ന് 2348.28 അടിയിലെത്തി. ആകെ സംഭരണശേഷിയുടെ ഏകദേശം 44 ശതമാനമാണിത്. ജലനിരപ്പിലെ ഈ വർധന സംസ്ഥാനത്തെ വൈദ്യുതി ഉൽപാദന പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്ന കാര്യം കെഎസ്ഇബി പരിഗണിച്ചുവരികയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലും ഒരാഴ്ചക്കിടെ എട്ട് അടി ജലനിരപ്പ് ഉയർന്ന് […]
ഇടുക്കിയിൽ മലമ്പനി ബാധിതർ വർധിക്കുന്നു
ഇടുക്കി: ഇടുക്കിയിൽ അതിഥി തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്നും തുടച്ചു നീക്കിയ മലമ്പനിയാണ് വീണ്ടും ഇടുക്കിയിൽ വർധിച്ചു കൊണ്ടിരിക്കുന്നത്. ഈ വർഷം തദ്ദേശീയരായ രണ്ട് പേർക്കാണ് ഇടുക്കിയിൽ മലമ്പനി സ്ഥിരീകരിച്ചത്. ഝാർഖണ്ഡിൽ നിന്നും ഇടുക്കിയിലെ തോട്ടം മേഖലയിൽ പണിക്കെത്തുന്ന അതിഥി തൊഴിലാളികളാണ് മലമ്പനി സ്ഥിരീകരിച്ചവരിൽ എൺപത് ശമാനത്തിലധികവും. സിംഗ്ബും ഗോഡ ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലും. കഴിഞ്ഞ ദിവസം കാഞ്ചിയാറിൽ മരിച്ച ജാർഖണ്ഡ് സ്വദേശിനിക്കൊപ്പം താമസിച്ചിരുന്നയാൾക്കും മലമ്പനി സ്ഥിരീകരിച്ചിരുന്നു. ഇയാൾ […]
സംസ്ഥാനത്തെ നാല് ഡാമുകൾ തുറന്നു
തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു. ഡാമുകളിൽ നിന്ന് നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്. കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 45 ഘന അടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ലോവർ പെരിയാറിൽ നിന്ന് സെക്കൻഡിൽ 24 ഘനയടി വെള്ളവും പെരിങ്ങൽകുത്തിൽ നിന്ന് 178.55, കുറ്റ്യാടി ഡാമിൽ നിന്ന് 13.80 ഘനയടി വെള്ളവുമാണ് പുറത്തേക്കൊഴുക്കുന്നത്. ഈ അണക്കെട്ടുകളിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകി
ഇടുക്കി: ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. കൂടുതൽ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഒന്നര മീറ്റർ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തുക. തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ, മൂവാറ്റുപുഴയിലും ജാഗ്രത നിർദേശം നൽകി. ഇവിടങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇലാഹിയ നഗർ,കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇന്നലെ വെള്ളം ഇറങ്ങിയതോടെ ശുചീകരിച്ച് താമസത്തിന് തയ്യാറെടുക്കുന്നതോടെയാണ് വീണ്ടും വെള്ളം കയറിയത്. […]
