Tag: islamabad

പാക് അധീന കശ്മീരിലെ പ്രധാനമന്ത്രിയാകണം; ആഗ്രഹം പ്രകടിപ്പിച്ച് നവാസ് ഷരീഫ്

ഇസ്ലാമാബാദ്: പാകിസ്ഥാൻ അധീന കശ്മീരിലെ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാക് അധീന കശ്മീർ തൻ്റെ രണ്ടാമത്തെ വീടാണെന്ന് പറഞ്ഞ നവാസ് ഷരീഫ്, മേഖലയുടെ വികസനത്തിന് മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആഴ്ച പാക് അധീന കശ്മീരിൻ്റെ തലസ്ഥാനമായ മുസാഫറാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് നവാസ് ഷരീഫ് തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചത്. പാക് അധീന കശ്മീരിൽ തുടരുന്ന ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് നവാസ് ഷരീഫിൻ്റെ ഈ ആഗ്രഹം. പാകിസ്ഥാൻ പ്രധാനമന്ത്രി […]
Read more

പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിന് സമീപം വൻ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപം ഉഗ്ര സ്ഫോടനം. നിരവധി പേർ കൊല്ലപ്പെട്ടു. സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയത്. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 24 പേർ കൊല്ലപ്പെട്ടതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) യുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തു. ഞായറാഴ്ച രാവിലെ ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് […]
Read more

Recent News