Tag: Punjab

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്ന് സംസ്ഥാനങ്ങളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും

ലക്നൗ: ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളി‍ൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. തുടർച്ചയായ തോൽവികളിൽ പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകരാതിരിക്കാനാണ് തീരുമാനമെന്ന് മായാവതി പറഞ്ഞു. എഎപിയുടെയും കോൺഗ്രസിൻ്റെയും ബിജെപിയുടെയും ജനവിരുദ്ധ നിലപാടുകളിൽ അസംതൃപ്തരും ദുരിതബാധിതരുമായ പഞ്ചാബിലെ ജനങ്ങൾക്ക് പ്രത്യാശ നൽകാൻ ബിഎസ്പിക്ക് കഴിയുമെന്ന് മായാവതി പറഞ്ഞു. ചൊവ്വാഴ്ച ലക്നൗവിലെ വസതിയിൽ ചേർന്ന അവലോകന യോഗത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെയും ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് മായാവതി പ്രഖ്യാപനം […]
Read more

പഞ്ചാബിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം ആയുധമാക്കാൻ ബിജെപി

ഛണ്ഡിഗഡ്: പഞ്ചാബിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം ആം ആദ്മി പാര്‍ട്ടിക്കെതിരെ ആയുധമാക്കാനൊരുങ്ങി ബിജെപി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് പഞ്ചാബിലാണെന്നാണ് ബിജെപിയുടെ ആരോപണം. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച മാതൃക സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ആരോപണങ്ങള്‍ എഎപി തള്ളി. മത്സരപരീക്ഷകളുടെ ഒരൊറ്റ ചോദ്യപേപ്പര്‍ പോലും ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ മറുപടി നല്‍കി. തെരഞ്ഞെടുപ്പ് അടുത്ത് വന്ന സാഹചര്യത്തില്‍ നെറികെട്ട രാഷ്ട്രീയ കളിയാണ് ബിജെപി നടത്തുന്നതെന്നും […]
Read more

തെരുവുനായ ആക്രമണത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം

ഛണ്ഡീ​ഗഢ്: പഞ്ചാബിലെ ഹോഷിയാർപൂരിൽ തെരുവുനായ ആക്രമണത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം. കൃഷിയിടത്തിന് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. തെരുവ് നായ്ക്കൾ പെൺകുട്ടിയെ വലിച്ചിഴച്ച് കടിച്ചുകീറുകയായിരുന്നു. മരത്തണലിൽ പെൺകുട്ടിയെ ഇരുത്തി മാതാപിതാക്കൾ കൃഷിയിടത്തിൽ പണിയെടുക്കവേ ആണ് ആക്രമണം. പെൺകുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കളെത്തി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ധ്യാൻപൂർ ഗ്രാമത്തിൽ താമസിക്കുന്ന രാം ജീവന്റെയും പ്രീതിയുടെയും മകളാണ് മരിച്ച ഗുങ്കുൻ. സീസണൽ നെൽകൃഷി […]
Read more

പഞ്ചാബിൽ സ്ത്രീകളുടെ അക്കൗണ്ടുകളിൽ എത്തിയത് 3000 രൂപ; അഞ്ചാമത്തെ ഗ്യാരന്‍റിയും നടപ്പാക്കി എ.എ.പി സർക്കാർ

ചണ്ഡീഗഢ്: പഞ്ചാബിൽ അഞ്ചാമത്തെ ഗ്യാരന്‍റിയും നടപ്പാക്കി എഎപി സർക്കാർ. ‘മുഖ്യമന്ത്രി മാവൻ ധീയാൻ സത്കാർ യോജന’യുടെ ആദ്യ ഗഡു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി നൽകിയ അഞ്ച് പ്രധാന ഗ്യാരന്‍റികളിലെ ഏറ്റവും വലിയ വാഗ്ദാനമാണ് ഇതോടെ നടപ്പിലായിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ മൂന്ന് ഗഡുക്കൾ ഒരുമിച്ചാണ് സർക്കാർ ഇപ്പോൾ റിലീസ് ചെയ്തത്. ഇതനുസരിച്ച് പൊതുവിഭാഗത്തിലെ സ്ത്രീകൾക്ക് 3,000 രൂപയും, പട്ടികജാതി വിഭാഗത്തിൽപ്പെട്ട അർഹരായ സ്ത്രീകൾക്ക് 4,500 […]
Read more

‘എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം’; അരവിന്ദ് കെജ്രിവാൾ

ഛണ്ഡീ​ഗഢ്: പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാർട്ടി. പഞ്ചാബിൽ എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. ഇഡി പാർട്ടി പഞ്ചാബിൽ നാമവശേഷമായി എന്നും ബിജെപിയെ കെജ്രിവാൾ പരിഹസിച്ചു. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 1977 വാർഡുകളിൽ 958ലും വിജയിച്ചത് എഎപി ആണ്. 397 വാർഡുകളിൽ വിജയിച്ച കോൺ​ഗ്രസ് രണ്ടാമതാണ്. ശിരോമണി അകാലിദൾ 192 വാർഡുകളിലും ബിജെപി 172 വാർഡുകളിലും വിജയിച്ചു. എട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ നാലിലും […]
Read more

പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ആം ആദ്മി പാർട്ടി

ഛണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ഒന്നാം സ്ഥാനത്ത്. ആകെയുള്ള സീറ്റുകളിൽ 220-ഉം വിജയിച്ച എഎപി സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചു. നഗരമേഖലകളിലെ വികസന പ്രവർത്തനങ്ങളും സൗജന്യ സേവനങ്ങളും വോട്ടർമാരെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് 90 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. പല നഗരങ്ങളിലും എഎപിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ കോൺഗ്രസിന് സാധിച്ചു. ബിജെപിയും ശിരോമണി അകാലിദളും തെരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ പിന്നിലായി. ചില വാർഡുകളിൽ […]
Read more

നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ അധ്യക്ഷന്മാർ

ഡൽഹി: ‌ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേതൃത്വത്തില്‍ അഴിച്ചുപണിയുമായി ബിജെപി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലാണ് നേതൃത്വ മാറ്റം. കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയെ ഡല്‍ഹി ബിജെപി അധ്യക്ഷനായി നിയമിച്ചു. വീരേന്ദ്ര സച്ച്‌ദേവിന് പകരമായാണ് ഹര്‍ഷ് മല്‍ഹോത്ര ചുമതലയേല്‍ക്കുന്നത്. ഹരിയാനയില്‍ അര്‍ച്ചന ഗുപ്തയെയാണ് ബിജെപി സംസ്ഥാന അധ്യക്ഷയായി നിയമിച്ചത്. മോഹന്‍ ലാല്‍ ബഡോലിയായിരുന്നു നേരത്തെ അധ്യക്ഷന്‍. പഞ്ചാബില്‍ കേവല്‍ സിംഗ് ധില്ലനെയും ത്രിപുരയില്‍ അഭിഷേക് ദെബ്രോയിയെയും ബിജെപി സംസ്ഥാന അധ്യക്ഷന്മാരായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനാണ് പുതിയ […]
Read more

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പഞ്ചാബ് മന്ത്രിയും എഎപി നേതാവുമായ സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ഡൽഹി, ഗുരുഗ്രാം, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് പഞ്ചാബ് വ്യവസായ മന്ത്രിയായ സഞ്ജീവ് അറോറയെ ഇഡി കസ്റ്റഡിയിലെടുത്തത്. സഞ്ജീവിൻ്റെ ഛണ്ഡീഗഡിലെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ കമ്പനികളിലും റെയ്ഡ് നടന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സഞ്ജീവ് അറോറയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും വ്യാജ പർച്ചേസ് ബില്ലുകൾ ഉപയോഗിച്ച് […]
Read more

അഴിമതി കേസ്; രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്

ഛണ്ഡി​ഗഢ്: അഴിമതി കേസില്‍ രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് ജില്ലകളിലായാണ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. സന്ദീപ് പഥക്ക് എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നടപടി. അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസുകള്‍ എന്നാണ് വിവരം. സന്ദീപിന്റെ ഔദ്യോഗിക വസതിയില്‍ പൊലീസ് പരിശോധന നടത്തി. സന്ദീപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. എഫ്ഐആറുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, പഥക് ഡല്‍ഹിയിലെ […]
Read more

Recent News