Tag: Terrorist attack

ഫ്‌ളൈ ദുബായ് വിമാനത്തിലേത് ഭീകരാക്രമണ നീക്കം; സ്ഥിരീകരിച്ച് യുഎഇ

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമെന്ന് സ്ഥിരീകരിച്ച് യുഎഇ. പൈലറ്റിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു സഹ പൈലറ്റിന്റെ ശ്രമം. സംഭവം അന്വേഷിക്കുന്ന യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് ആൽ ഷംസിയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റുവിവരങ്ങൾ‍ അന്വേഷണത്തിന് ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച (സെപ്റ്റംബർ 30) രാവിലെ ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈദുബായ് വിമാനത്തിൽ യാത്രക്കാരെ […]
Read more

ജമ്മു കശ്മീരിൽ ഭീകരാക്രമണം; പൊലീസുകാരന് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അനന്തനാ​ഗിലെ ലാൽ ചൗക്കിലായിരുന്നു സംഭവം. ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ ആഷിഖ് ഹുസൈൻ ഖുറേഷി(35)യാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. അമർനാഥ് യാത്രയുടെ സുരക്ഷയുടെ ഭാ​ഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരേയാണ് ഭീകരർ വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. വെടിയേറ്റ ആഷിഖ് ഹുസൈൻ ഖുറേഷിയെ ഉടൻ തന്നെ അനന്ത്നാ​ഗ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, അനന്ത്നാ​ഗിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ […]
Read more

പാകിസ്താനിൽ സിന്ധ് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ സിന്ധ് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം. മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. കറാച്ചിയിലെ പാരാമിലിട്ടറി സേനയായ സിന്ധ് റേഞ്ചേഴ്‌സിന്റെ ആസ്ഥാനത്തിന് നേരെയാണ് ശനിയാഴ്ച രാത്രിയോടെ ആക്രമണമുണ്ടാകുന്നത്. ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റില്‍ അക്രമികള്‍ സ്‌ഫോടനം നടത്തുകയും സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പാക് കാലാവസ്ഥാ വകുപ്പ് ആസ്ഥാനവും പ്രമുഖ സര്‍വകലാശാലകളും സ്ഥിതി ചെയ്യുന്ന ഗുലിസ്താന്‍-ഇ-ജൗഹറിലെ പ്രധാന റോഡിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന് പിന്നാലെ റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സസ്, പൊലീസ് കമാന്‍ഡോകള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ […]
Read more

Recent News