ചില ഇൻ്റര്‍വ്യൂകളില്‍ ഞാന്‍ മനഃപൂര്‍വം പോകാറില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍

സിനിമകളേക്കാള്‍ ഇന്റര്‍വ്യൂവിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ താന്‍ ചില ഇന്റര്‍വ്യൂകള്‍ താന്‍ മനപൂര്‍വം ഒഴിവാക്കാറുണ്ടെന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ധ്യാന്‍ മനസ്സ് തുറന്നത്. ‘അഭിമുഖങ്ങളുടെ ഫോര്‍മാറ്റ് അനുസരിച്ചാണ് മറുപടി കൊടുക്കാറ്, ഇന്റര്‍വ്യൂ എടുക്കുന്ന ആളുടെ മെറിറ്റ് നോക്കും സീരിയസ് ഫോര്‍മാറ്റിലൊരു ഇന്റര്‍വ്യു വരുമ്പോള്‍ അതിന് അനുസരിച്ച് നമ്മളും മാറും. അതിന് അറിവുണ്ടാകണം. ആ അറിവ് കുറയുമ്പോള്‍ അത്തരം പരിപാടികള്‍ക്ക് പോകാതിരിക്കുക എന്നതാണ് ചെയ്യാനുള്ളത്. ചില ഇന്റര്‍വ്യുകളുടെ ഫോര്‍മാറ്റ് എനിക്കിഷ്ടമല്ല. അത്തരത്തിലുള്ള ഇന്റര്‍വ്യൂകളില്‍ പോകാറില്ല.

എനിക്ക് താല്‍പര്യമില്ലാത്ത ചില ആള്‍ക്കാരുണ്ട്. എന്റെ ഇമോഷന്‍സിനെ എടുത്തിട്ട്, എന്റെ വീക്ക്നെസിനെ ട്രിഗര്‍ ചെയ്യുന്നതിനോട് താല്‍പര്യമില്ല. ചില ഇന്റര്‍വ്യുകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. തമാശ എന്റര്‍ടെയ്നിങ് ആണ്. വികാരങ്ങള്‍ വില്‍ക്കാനില്ല. അതും എന്റര്‍ടെയ്നിങ്. മറ്റുള്ളവരുടെ വിഷമം കാണല്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. വല്ലാതെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചു കൊണ്ടുള്ള ഇന്റര്‍വ്യുകള്‍ പോകാനിഷ്ടമല്ല. വ്യക്തിപരമായ കാര്യങ്ങള്‍ വില്‍ക്കുന്നതിനോട് താല്‍പര്യമില്ല. നിങ്ങളുടെ വിഷമം ഞാന്‍ മനസിലാക്കുന്നുവെന്ന് അവര്‍ പറയുമെങ്കിലും അവര്‍ അതൊന്നും കാര്യമാക്കുന്നില്ല. അവരെ സംബന്ധിച്ച് കണ്ടന്റാണ്’-ധ്യാന്‍ പറുന്നു.

Leave a Reply

Your email address will not be published. Required fields are marked *