കൊല്ലം: കൊല്ലം പോരുവഴിയിൽ 10 വയസ്സുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് ഇന്നലെ സൂര്യതപമേറ്റത്.കൈക്കും തോളിനും അടക്കം പൊള്ളലേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഇന്നലെ പുറത്ത് കളിച്ചുകൊണ്ടിരിക്കവെയാണ് സൂര്യതപമേറ്റത്. കൈക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്. തോളിന്റെ ഭാഗത്താണ് കൂടുതൽ പൊള്ളലേറ്റിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലയിൽ ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സംഭവം ഉണ്ടായത്.
Related Posts
താനൂരിൽ ചരിത്ര ഭൂരിപക്ഷം നേടും; താനൂരിൽ മുന്നേറി പി കെ നവാസ്
മലപ്പുറം: താനൂരിൽ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസ്. കഴിഞ്ഞ പത്തുവർഷത്തെ ഇരുണ്ട ദിവസങ്ങൾ…
എന്നും ഇടതുപക്ഷത്തോടൊപ്പം നിൽക്കും, തലപോയാലും വഞ്ചിക്കില്ല; കെ ടി ജലീൽ
മലപ്പുറം: താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍. തെറ്റുകള്‍ പാര്‍ട്ടി തിരുത്തുമെന്നും പിശകുകള്‍ മറികടന്ന് ഫിനിക്സ്…
മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റ്, വീഴ്ച മറക്കാൻ വിവാദം ഉണ്ടാക്കാൻ ശ്രമം; പിണറായി വിജയൻ
വയനാട്: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.…
